/indian-express-malayalam/media/media_files/MGWjRcXfMYNic4C8sLwN.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20
നിങ്ങളുടെ ഏറ്റവും നിർണ്ണായകമായ ഗ്രഹങ്ങൾ നിങ്ങളുടെ രാശിയുടെ ഉച്ചിയിൽ പതിക്കുന്നു. നിങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഇതു നിങ്ങളെ വെല്ലുവിളിക്കുന്നു. ഈ സമയത്ത് നൂറു ശതമാനമല്ല, നൂറ്റിപ്പത്ത് ശതമാനം പ്രയത്നമാണ് നിങ്ങൾക്ക് വേണ്ടത്. നിങ്ങൾക്ക് ഒരു തിരിച്ചടി നേരിട്ടാൽ, അത് നിങ്ങളുടെ ദിശ മാറ്റാനുള്ള സന്ദേശമാണെന്ന് മനസിലാക്കണം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങൾ ഒരുപക്ഷേ വളരെ അധികം ദുരിതങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഇനി ശ്രദ്ധയോടെ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതും തീരുമാനങ്ങൾ എടുക്കേണ്ടതും പ്രധാനമാണ്. നിങ്ങളുടെ ഏറ്റവും നല്ല അധ്യാപകൻ നിങ്ങളുടെ അനുഭവമാണ്. അനുവദനീയമായ കാര്യങ്ങളിൽ നിങ്ങൾ നിങ്ങളെ തന്നെ നയിക്കണം. ധാർമ്മികമായ നീതിയും ശരിയും നിങ്ങൾ കണ്ടെത്തണം.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
സംയുക്ത സാമ്പത്തിക കാര്യങ്ങളിലെ ചില ഉപരിപ്ലവമായ ആശങ്കകൾക്ക് അടിവരയിടുന്നത് വൈകാരികമായ നഷ്ടത്തെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നവരിൽ നിന്നുള്ള വേർപിരിയൽ, കൈകാര്യം ചെയ്യുന്ന രീതി പ്രധാനമാണ്. ആഴത്തിലുള്ള മാനസിക പ്രശ്‌നങ്ങളിൽ നിങ്ങളുടെ ആത്മീയത കേന്ദ്രീകരിക്കേണ്ട സമയമാണിത്.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ ആശ്ചര്യത്തിനോ അല്ലെങ്കിൽ ഒരു ഞെട്ടലിനോ തയ്യാറാകുക. ഒരു തരത്തിലും അലസനാകാൻ നിങ്ങൾ നിങ്ങളെ തന്നെ അനുവദിക്കരുത്. ചില വിഷയങ്ങളിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, യഥാർത്ഥവും രസകരവുമായ ആളുകളുമായി കൂടുതൽ സമയം ചിലവഴിക്കുക. അടുത്ത ആറ് മാസത്തിനുള്ളിൽ ഒരു അസാധാരണ സുഹൃത്ത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും മനോഹരവും ആകർഷകവുമായ ഗ്രഹമായ ശുക്രൻ ഇപ്പോൾ നിങ്ങളുടെ ജീവിതത്തിന് അതിൻ്റെ സമൃദ്ധമായ ശ്രദ്ധ നൽകുന്നു. ഇത് വ്യക്തമായും അടുത്ത കുറച്ച് ആഴ്‌ചകളിൽ നിങ്ങളുടെ വൈകാരിക കാര്യങ്ങളെ അനുകൂലിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ വികാരങ്ങൾ എത്ര എളുപ്പത്തിൽ നിയന്ത്രണാതീതമാകുമെന്ന് എപ്പോഴും ഓർക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ ക്രിയാത്മക ചിന്ത ഉണർന്നിരിക്കും. നിങ്ങൾ വിവേകമുള്ളവരാണെങ്കിൽ, ആവേശകരമായ പുതിയ പദ്ധതികളിലേക്ക്, പ്രത്യേകിച്ച് വ്യക്തിഗത പദ്ധതികളിലേക്ക് കൂടുതൽ ഊർജം വിനിയോഗിക്കും. ഇപ്പോൾ ഉയർന്നുവരുന്ന ബാധ്യതകളിലേക്കും പ്രതിബദ്ധതകളിലേക്കും നിങ്ങളുടെ ഒരു പ്രത്യേക ശ്രദ്ധ വേണം. പ്രണയകാര്യങ്ങൾ ആഴ്ചാവസാനം അഭിവൃദ്ധി പ്രാപിക്കാൻ സാധ്യതയുണ്ട്.
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, August 25-31
- ശത്രുക്കളെ നിർവീര്യരാക്കും കരുതലും പിന്തുണയും ഒപ്പമുണ്ടാകും; ഈ നാളുകാർക്ക് സാഫല്യത്തിന്റെ വർഷം
- നേട്ടവും കോട്ടവും തേടിവരും, നല്ല പുസ്തകത്തിൽ ഇടം നേടും; ഈ ആറ് നാളുകാർക്ക് ഗുണദോഷ സമ്മിശ്ര കാലം
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ഇച്ഛാശക്തിയുള്ളിടത്ത് ഒരു മാർഗമുണ്ട് എന്നത് തൽക്കാലം അനുയോജ്യമായ ഒരു വാചകമായി കണക്കാക്കാം. പ്രൊഫഷണൽ കാര്യങ്ങൾ അനിശ്ചിതത്വത്താൽ ബാധിക്കപ്പെടാം. എന്നാൽ അടിസ്ഥാന കാരണം വ്യക്തമല്ലായിരിക്കാം. പ്രണയ കാര്യങ്ങളിലെന്നപോലെ, ഒരു നിഗൂഢത പരിഹരിക്കാൻ നിങ്ങൾ രണ്ടാഴ്ച കാത്തിരിക്കണം.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
സ്ഥാനത്തിനായി താരങ്ങൾ കുതിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങളിൽ ചിലത് ഉടൻ സഫലീകരിക്കപ്പെടും. നിങ്ങൾ അഹങ്കാരിക്കാത്തിടത്തോളം, മറ്റുള്ളവർ അനുകൂലമായി പ്രതികരിക്കും. നിങ്ങൾ സ്വന്തം കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ മറ്റുള്ളവരുടെ വിമർശനത്തിന് കാതോർക്കേണ്ട. നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഈ ആഴ്ച പൂർത്തിയാക്കാനുണ്ട്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ രാശിയുടെ അതിശയിപ്പിക്കുന്ന ഒരു സവിശേഷതയാണ്, നിങ്ങൾ അസാധാരണ വിജയം കൈവരിക്കുന്നത്. പലപ്പോഴും സ്വയം വിലകുറഞ്ഞവരാണെന്ന് നിങ്ങൾ ചിന്തിക്കാറുണ്ട്. എന്നാൽ നിങ്ങൾ ഒരിക്കലും അങ്ങനെയല്ല. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വില കുറച്ചു കാണുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ ഒരുവിധത്തിലും ബാധിക്കരുത്. അവഗണിച്ച് മുന്നോട്ട് നീങ്ങണം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങൾക്ക് ഒരു പുതിയ കാര്യം പഠിക്കാൻ ഈ ആഴ്ച അവസരം ഉണ്ടാകും. കഠിനമെന്ന് തോന്നിയാലും അവസരം പ്രയോജനപ്പെടുത്തിയാൽ ഭാവിയിൽ നേട്ടമാണ്. നിങ്ങളെ വിദേശത്തു നിന്ന് ഒരു സുഹൃത്ത് പലകാര്യങ്ങളിലും മോഹിപ്പിച്ചേക്കാം. മുൻകോപം നിങ്ങളുടെ പ്രധാന ശത്രുവാണ്. അടുത്ത ദിവസങ്ങളിൽ മാനസിക നിയന്ത്രണത്തോടെ മുന്നോട്ട് പോകുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
കുടുംബാംഗങ്ങൾ എപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ പെരുമാറില്ല! സ്വയം വിശദീകരിക്കാൻ പങ്കാളികൾ നിങ്ങളെ വെല്ലുവിളിക്കുന്നു. മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്തുവരാനുള്ള ശരിയായ സമയമായിരിക്കില്ല ഇതെന്ന് തോന്നുന്നു. പല സത്യങ്ങളും വെളിപ്പെട്ടാൽ അത് തെറ്റിദ്ധരിക്കപ്പെടാൻ ഇനിയും സാധ്യതയുണ്ടെന്ന് തോന്നുന്നു.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ മീനരാശി പാദങ്ങൾ ഭൂമിയിൽ ഉറച്ചുനിൽക്കേണ്ട സമയമാണിത്. ശക്തമായ പ്രായോഗിക ക്രമീകരണങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ചും നിങ്ങളുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. അനാവശ്യ വികാരങ്ങൾക്കും, ഉപയോഗശൂന്യമായ ചമയങ്ങൾക്ക് ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ ഇടമില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us