/indian-express-malayalam/media/media_files/KQWbyzRpiTls39yNwYuv.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ചിങ്ങം രാശിയിൽ മകം - പൂരം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിൽ, ഭരണി മുതൽ പൂയം വരെയുള്ള നക്ഷത്രങ്ങളിലാണ്.
ചൊവ്വ, ആഗസ്റ്റ് 26 ന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്ക് സംക്രമിക്കുന്നു. മകയിരം നക്ഷത്രത്തിലാണ് ചൊവ്വ. ബുധൻ വക്രഗതിയായി കർക്കടകം രാശിയിലുണ്ട്. ആയില്യം നക്ഷത്രത്തിലാണ് ബുധൻ. ബുധമൗഢ്യം വ്യാഴാഴ്ച തീരുന്നുണ്ട്. ശുക്രൻ നീചക്ഷേത്രമായ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്.
വ്യാഴം ഇടവം രാശിയിൽ മകയിരത്തിലാണ്. ശനി കുംഭം രാശിയിൽ വക്രഗതി തുടരുന്നു. (ശനി പൂരൂരുട്ടാതിയിൽ). രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും പിൻഗതിയായി സഞ്ചരിക്കുന്നു.
/indian-express-malayalam/media/media_files/IamosTbJljekCvoUUIJd.jpg)
ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ആർക്കൊക്കെ എന്നു നോക്കാം. ഞായർ മുഴുവൻ കന്നിക്കൂറുകാർക്ക്, തലേ ദിവസത്തിൻ്റെ തുടർച്ചയായി അഷ്ടമരാശിയുണ്ട്. തിങ്കളും ചൊവ്വയും തുലാക്കൂറുകാർക്കാണ്. ബുധനും വ്യാഴവും വെള്ളി ഉച്ചവരെയും വൃശ്ചികക്കൂറുകാർക്കും തുടർന്ന് വെള്ളിയും ശനിയും ധനുക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ നിലനിർത്തിക്കൊണ്ട് കർമ്മരംഗത്തിൽ മുഴുകും. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും പ്രാവർത്തികമാക്കുന്നതിലും കൃത്യത പുലർത്തുന്നതാണ്. ഔദ്യോഗിക തിരക്കുകൾ സ്വകാര്യതയെ ബാധിച്ചേക്കാം. അതിൽ നിന്നും കുതറാൻ ബോധപൂർവ്വം ശ്രമിക്കുമെങ്കിലും സാധ്യത കുറവാണ്. ചൊവ്വ സഹായസ്ഥാനത്തേക്ക് മാറിയത് ഗുണകരമാണ്. ആധിപത്യം ഉറപ്പിക്കാനാവും. പിന്തുണയും സഹകരണവും പ്രതീക്ഷിച്ചതിലും കൈവരുന്നതാണ്. ശുക്രൻ്റെ അനിഷ്ടസ്ഥിതിയാകട്ടെ ഭോഗവിഘാതത്തിന് വഴിവെച്ചേക്കാം. ദിനചര്യകളുടെ ക്രമം തെറ്റും. ഒട്ടൊക്കെ ചെലവിന് മുൻതൂക്കമുള്ള വാരമായിരിക്കും.
ഭരണി
ഞായറാഴ്ച ജന്മ/പക്കപ്പിറന്നാൾ ആകയാൽ ആഘോഷങ്ങൾ ഉണ്ടാവും. ബന്ധുസമാഗമം, ക്ഷേത്ര ദർശനം ഇവയ്ക്ക് സാഹചര്യം ഒരുങ്ങുന്നതാണ്. തിങ്കളും ചൊവ്വയും ഏകാഗ്രതയ്ക്ക് ഭംഗം വരാനിടയുണ്ട്. കാര്യനിർവഹണം മെല്ലെയാവും. എന്നാൽ കൂടുതൽ അധ്വാനമുണ്ടായേക്കും. ബുധനും വ്യാഴവും മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കിട്ടുകയാൽ ദൗത്യങ്ങൾ പൂർത്തീകരിക്കാനാവും. വെള്ളി, ശനി ദിവസങ്ങൾ സമ്മിശ്രമായ ഫലങ്ങൾ നൽകും. കലാപ്രവർത്തനം മന്ദഗതിയിലായേക്കും.
കാർത്തിക
അവസരങ്ങൾ മുന്നിലുണ്ടെങ്കിലും പ്രായോഗിക വശം പരിഗണിക്കും. തൊഴിലിടത്തിൽ സമാധാനം കുറയാം. സഹപ്രവർത്തകൻ്റെ അഭാവത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പണയ വസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം വിജയിക്കും. സ്വകാര്യ ആവശ്യങ്ങൾ നീട്ടിവെച്ചേക്കും. കൃത്യമായ ആസൂത്രണത്തിൻ്റെ അഭാവം പ്രകടമാവും. പ്രോജെക്ടുകൾ ഇതിലും നന്നാക്കാമായിരുന്നുവെന്ന് തോന്നും. സൂത്രപ്പണികൾ കൊണ്ട് കാര്യം സാധിക്കുന്നവരോട് കലഹിക്കും. വിശേഷാവസരത്തിൽ ജന്മനാട്ടിൽ പോകാൻ തീരുമാനിക്കുന്നതാണ്.
രോഹിണി
വാരാദ്യം നിശ്ചയിച്ച കാര്യങ്ങൾ മാറ്റിവെക്കേണ്ടതായി വരും. മനസ്സുഖം കുറയാം. ചെലവും കൂടിയേക്കും. മറ്റു ദിവസങ്ങളിൽ പ്രായേണ അനുകൂലതയും കർമ്മോത്സാഹവും ഭവിക്കുന്നതാണ്. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. യോജിച്ചു പോകാവുന്ന ചില സഹകരണ മേഖലകൾ കണ്ടെത്തുന്നതാണ്. ചർച്ചകളിലും കാര്യാലോചനകളിലും വാക്കുകൾക്ക് പാരുഷ്യമേറുകയാൽ എതിർപ്പുകൾ കൂടാനിടയുണ്ട്. സർഗാത്മക പ്രവർത്തനങ്ങളിൽ വ്യക്തതയുണ്ടാവും. അതിനായി മുഷിയാൻ മനസ്സന്നദ്ധത കാട്ടും. ഭവനനിർമ്മാണത്തിൽ പുരോഗതി വരും.
മകയിരം
കൂടുതൽ പ്രവർത്തിച്ച് അല്പഫലം ലഭിച്ചേക്കാം. മുൻകോപം നിയന്ത്രിക്കപ്പെടണം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാണ് ഇപ്പോൾ ഉത്തമമായിട്ടുള്ളത്. ധനകാര്യത്തിൽ നല്ല ശ്രദ്ധയുണ്ടാവണം. പാഴ്ചെലവുകൾ വരാനിടയുണ്ട്. ആത്മവിശ്വാസം ക്രമേണ മെച്ചപ്പെടുന്നതാണ്. കടം കൊടുത്ത തുക തിരിച്ചു കിട്ടാം. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കുന്നതാണ്. അഭിമുഖങ്ങൾക്കായി നല്ലതയ്യാറെടുപ്പ് നടത്താനാവും. വീട്ടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാവുന്നതാണ്. മക്കളുടെ ആശയലോകം ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കും.
തിരുവാതിര
ധാരാളം ആശയങ്ങളും നൂതന ചിന്തകളും ഉണ്ടാവും. അവ സാക്ഷാൽകരിക്കുക എളുപ്പമാവില്ല. അതിനാൽ നിരാശയുണ്ടാവും. സ്വതന്ത്ര നിലപാടുകൾ പുലർത്തും. സ്വാശ്രയ വ്യാപാരത്തിൽ മെച്ചമുണ്ടായേക്കും. നിലവിലെ തൊഴിൽ ഉപേക്ഷിക്കാനുള്ള തീരുമാനം ഉചിതമാവില്ല. കുടുംബാംഗങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിൽ സമ്മർദ്ദം ഭവിക്കാം. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ സന്തോഷമുണ്ടാവും. വിദ്യാർത്ഥികൾക്ക് ഇൻ്റെൺഷിപ്പിന് പോകേണ്ടി വരാം. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാം.
പുണർതം
ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്നതാണ്. ശാസ്ത്രീയവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കും. സാമൂഹിക മാധ്യമങ്ങളിൽ ശോഭിക്കാൻ അവസരമുണ്ടാകും. മക്കളുടെ പഠിപ്പിൻ്റെ കാര്യത്തിലെ ഉൽക്കണ്ഠ മാറുന്നതാണ്. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവാൻ തടസ്സങ്ങൾ ഉള്ളതായി മനസ്സിലാക്കും. സുഹൃദ്ബന്ധം വിപുലമായേക്കും. ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കുന്നതാണ്. ജന്മരാശിയിൽ ചൊവ്വയുള്ളതിനാൽ ക്ഷോഭം നിയന്ത്രിക്കപ്പെടണം.
പൂയം
കാര്യസാധ്യം എളുപ്പമായിത്തീരും. തടസ്സങ്ങളെയും എതിർശബ്ദങ്ങളെയും തൃണവൽഗണിക്കും. പരീക്ഷണങ്ങൾ വിജയിക്കുന്നതാണ്. മേലധികാരികളുടെ മുഴുസഹകരണം പ്രതീക്ഷിക്കാം. ആദർശം പറയുകമാത്രമല്ല, പ്രായോഗികമാക്കുന്നതിലും വിജയിക്കും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുന്നതാണ്. നറുക്കെടുപ്പുകളിൽ നിന്നും നേട്ടമുണ്ടാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ പരിഹരിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്നതാണ്. ബന്ധുസന്ദർശനം, സുഹൃൽസമാഗമം തുടങ്ങിയവയുണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേഹസുഖക്കുറവും മനക്ലേശവും അനുഭവപ്പെടാം.
ആയില്യം
ഉന്നമനേച്ഛ വർദ്ധിക്കുന്നതാണ്. അതിനുള്ള വഴികൾ അന്വേഷിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർ ആഘോഷങ്ങളെ മുൻനിർത്തി
സാധനസാമഗ്രികൾ സംഭരിക്കുന്നതാണ്. അത്യാവശ്യമായ സാമ്പത്തിക ആവശ്യങ്ങൾക്ക് കൈവായ്പകൾ പ്രയോജനപ്പെടുത്തും. സുഹൃത്തുക്കളുടെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ഉദ്യോഗത്തിൽ വിരസതയുണ്ടാവും. മേലധികാരികൾ അർഹത കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മനസ്സിലാക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനാന്തരീക്ഷം പുലരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വ്യാഴം, വെള്ളി ഒഴികെ മറ്റു ദിവസങ്ങൾ മെച്ചപ്പെട്ടതായിരിക്കും.
Read More
- Daily Horoscope August 22, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ശുക്രൻ കന്നിരാശിയിലേക്ക്, അശ്വതി മുതൽ ആയില്യം വരെ
- ശുക്രൻ കന്നിരാശിയിലേക്ക്, മകം മുതൽ തൃക്കേട്ട വരെ
- ശുക്രൻ കന്നിരാശിയിലേക്ക്, മൂലം മുതൽ രേവതി വരെ
- Weekly Horoscope (August 18– August 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, August 18-24
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us