scorecardresearch

Daily Horoscope August 30, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തുലാം രാശി പ്രതിഫലിക്കുന്ന ഇന്ന്, അന്യായമായി മറ്റുള്ളവരെ വിമർശിക്കാൻ കഴിയുമെന്ന് കരുതുന്ന ആളുകൾ ഇടറിപ്പോകും. മറുവശത്ത്, പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നവർ ബഹുമാനവും നേടും.നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

തുലാം രാശി പ്രതിഫലിക്കുന്ന ഇന്ന്, അന്യായമായി മറ്റുള്ളവരെ വിമർശിക്കാൻ കഴിയുമെന്ന് കരുതുന്ന ആളുകൾ ഇടറിപ്പോകും. മറുവശത്ത്, പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നവർ ബഹുമാനവും നേടും.നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
WebDesk
New Update
Daily Horoscope  | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി(മാർച്ച് 21 -ഏപ്രിൽ 20)

പുതിയ ഉത്തരവാദിത്വം, ജോലി എന്നിവ സംബന്ധിച്ചുള്ള ശുഭകരമായ സൂചനകൾ ലഭിക്കും. അവ സമീപഭാവിയിൽ ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെ കാണികുന്നു. സുഹൃത്തുക്കളുമായ ഇടപെടലുകളിൽ കരുതൽ പാലിക്കുന്നത് നല്ലതാണ്. 

Advertisment

ഇടവം രാശി(ഏപ്രിൽ 21 - മെയ് 21)

സാമൂഹിക ബന്ധങ്ങൾ പുലർത്തുന്നതിൽ സങ്കീർണതകൾ അനുഭവപ്പെടും. സാമ്പത്തിക ചെലവുകൾ വർധിക്കുകയും ചെലവ് സംബന്ധിച്ചുള്ള ആകൂലതകൾ മനസ്സിനെ അലട്ടികൊണ്ടും ഇരിക്കും. ചെറിയ കാര്യങ്ങളിൽ പോലും വിഷമിക്കും. സമാധാനവും സ്വസ്ഥതയും കുറയുന്ന സമയം കൂടിയാണിത്.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

ജോലി,ബിസിനസ് എന്നിവയിൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ദൃഢനിശ്ചയത്തോടുള്ള പ്രവൃത്തികൾ വിജയിക്കും.കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കുറയും. 

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)

തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കാം. ജോലി ചെയ്യുന്ന ഇടങ്ങളിൽ നിന്ന് പുതിയ സൗഹൃദം, പ്രണയബന്ധങ്ങൾ എന്നിവ ഉടലെടുക്കാം. നിങ്ങളുടെ വശ്യമായ പെരുമാറ്റം മറ്റുള്ളവരെ ആകർഷിക്കും. 

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

നിങ്ങളിലെ നിഷ്‌കളങ്കത മറ്റുള്ളവരെ ആകർഷിക്കും. ദീർഘനാളായി നടത്തുന്ന കഠിനപരിശ്രമങ്ങൾ വിജയത്തിലെത്താം. മുടങ്ങികിടക്കുന്ന പലകാര്യങ്ങളും നടന്നുകാണാനും സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)

തൊഴിലിടത്തും കുടുംബത്തിലും ഉത്സാഹത്തോടെ പെരുമാറും. മറ്റുള്ളവരുടെ പ്രയത്‌നങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ആത്മവിശ്വാസത്തോടെയുള്ള പ്രവൃത്തികൾ വിജയത്തിലെത്തും. 

തുലാം രാശി  (സെപ്റ്റംബർ 24 - ഒക്ടോബർ. 23)

തൊഴിൽ മേഖലയിൽ വിജയം ഉണ്ടാകുമെങ്കിലും മേലധികാരികൾ നിങ്ങളുടെ പ്രവൃത്തികളിൽ പൂർണ സംതൃപ്തരാകില്ല. അമിത ആത്മവിശ്വാസം ഒന്നിലും പ്രകടിപ്പിക്കരുത്. കുടുംബബന്ധങ്ങളിൽ സ്വസ്ഥത ഉണ്ടാകും. 

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ സ്‌നേഹത്തിനും അഭിനന്ദനത്തിനും പാത്രമാകും. എല്ലാ കാര്യങ്ങളിലും വൈകാരികമായി ഇടപെടും. പ്രായോഗിക ബുദ്ധിയോടെയുള്ള പ്രവൃത്തികൾ വിജയിക്കും. 

ധനു രാശി (നവം. 23 - ഡിസംബർ 22)

പലവിധത്തിലുള്ള വെല്ലുവിളികൾക്കും പരീക്ഷണങ്ങൾക്കും വിധേയനാകും. ആത്മാഭിമാനം മുറിപ്പെടുവാൻ സാധ്യതയുണ്ട്. ആത്മാർഥമായി ചെയ്യുന്ന ജോലികളിൽ പോലും ഫലം കുറയുന്നത് ആത്മവിശ്വാസം തകർക്കും. പുതിയ സംരഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമല്ല. 

മകരം രാശി (ഡിസം. 23 - ജനുവരി 20)

കുടുംബജീവിതത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എടുത്തുചാട്ടം, മുൻകോപം എന്നിവ നിയന്ത്രിക്കണം. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് പലവിധ ഉപദേശങ്ങൾ ലഭിക്കുമെങ്കിലും പ്രായോഗിക ബുദ്ധിയോടെ വേണം ഇത്തരം ഉപദേശങ്ങളെ സ്വീകരിക്കേണ്ടത്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

പുതിയ സംരഭങ്ങളിൽ നിന്ന് അപ്രതീക്ഷിത ലാഭങ്ങൾ ലഭിക്കും. തൊഴിൽപരമായും നേട്ടങ്ങൾക്ക് ഇടയുണ്ട്.സാമ്പത്തിക ചെലവുകൾ വർധിക്കും. ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാനും സാധ്യതയുണ്ട്. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

ദീർഘനാളായി മുടങ്ങികിടക്കുന്ന പദ്ധതികൾ യാഥാർഥ്യമാകുന്നതിന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥനായി നിൽക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. 

Read More

daily horoscope Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: