scorecardresearch

Daily Horoscope August 21, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

Daily Horoscope August 21, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളിൽ നിന്ന് മറ്റുള്ളവർ പിന്മാറുകയോ നിങ്ങളെ കുറ്റപ്പെടുത്തുകയോ ചെയെതിട്ടുണ്ടോ? എന്നാൽ അങ്ങനെ ചെയ്താൽ എന്തായാലും നിങ്ങൾക്ക് പരാതിപ്പെടാൻ കാരണമുണ്ട്. അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നേക്കാം. നിങ്ങൾക്ക് സാമ്പത്തികമായ ഒരു സുപ്രധാന തീരുമാനം ഇപ്പോൾ എടുക്കേണ്ടി വന്നേക്കാം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

പ്രശ്നങ്ങൾ ശമിക്കുമ്പോൾ, കൂടുതൽ കാര്യങ്ങൾ നേടാനാകുമെന്ന് നിങ്ങൾക്ക് മനസ്സിലാകും. സ്വാതന്ത്ര്യത്തിന്റെ വില പലപ്പോഴും ഉയർന്നതാണ്. കാലം കടന്നുപോകുമ്പോൾ, സമീപകാലത്തെ കടുത്ത തീരുമാനങ്ങൾ നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുന്നതായി നിങ്ങൾ കാണും. നിങ്ങൾ ഇന്നും ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. പക്ഷേ അതിന്റെ ഫലം നിങ്ങളുടെ പ്രവൃത്തിയെ മൂർച്ച കൂട്ടാൻ സഹായിക്കും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

സാമ്പത്തിക കുഴപ്പങ്ങൾ പൊതുവായ ആശയക്കുഴപ്പത്തിന് ആക്കം കൂട്ടിയിരിക്കാം. കാര്യങ്ങൾ മെച്ചപ്പെടാൻ പോകുന്നുവെന്ന് പ്രതീക്ഷയുണ്ടെന്ന് തോന്നുന്നു. ഇതിനു കാരണം പുതിയ പങ്കാളിത്തങ്ങളായിരിക്കാം. നിങ്ങൾക്ക് ഉടൻ തന്നെ ഒരു എതിരാളിയെ മറികടക്കാൻ കഴിയുമെന്ന് കരുതുന്നു.

Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഏറ്റവും തിളക്കമാർന്നതും സന്തോഷകരവും സ്വതന്ത്രവുമായ ഒരു ഭാവിയിലേക്കുള്ള ചവിട്ടുപടികളായി അസംഭവ്യമായ സംഭവങ്ങളെ കാണാൻ കഴിയും. നിങ്ങൾ ഇപ്പോഴും വൈവിധ്യമാർന്ന സാധ്യതകളുമായി മുന്നോട്ട് പോകുകയാണ്. അതിനാൽ സങ്കീർണതകൾ അനിവാര്യമാണെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ അവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം, അതിനാൽ അത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഒരു പ്രധാന പങ്കു വഹിക്കുന്ന സൂര്യൻ, നിങ്ങളുടെ കൂടുതൽ സാഹസിക അഭിലാഷങ്ങൾ വികസിപ്പിക്കാനും അവയിൽ ചിലത് അവതരിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നു. ഒരു വിദേശ യാത്ര സംഘടിപ്പിക്കാൻ ഇത് ഒരു മികച്ച സമയമാണ്. നിങ്ങളുടെ ആഴമേറിയ വിധി കണ്ടെത്തുന്നത് വിദേശ സ്ഥലങ്ങളിലാണ്.

Also Read: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതത്തില്‍ ഉപകാരമില്ലെന്ന് തോന്നുന്ന ആളുകളെയോ സംഭവങ്ങളെയോ തള്ളിക്കളയരുത്, കാരണം അവയ്ക്ക് ഒടുവിൽ വലിയ പ്രാധാന്യമുണ്ടാകാം. ഏറ്റവും നിസാരമായ സംഭവവികാസങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കാം. നിങ്ങൾ പണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങേണ്ട സമയമായി. നിങ്ങളുടെ രാശി മികച്ച സാമ്പത്തിക വൈദഗ്ധ്യത്തെ സൂചിപ്പിക്കുന്നു, അതിനാൽ നിങ്ങൾ ഇപ്പോൾ കുറച്ച് വിലപേശലുകൾ നടത്താന്‍ തയ്യാറാണെന്നതിൽ എനിക്ക് സംശയമില്ല.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
സന്തോഷകരമായ ചന്ദ്ര വിന്യാസങ്ങൾ നിങ്ങളെ പരമാവധി കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. മുമ്പ് നിങ്ങൾ പലപ്പോഴും പിന്മാറിയവയായിരിക്കാം. നിങ്ങളുടെ സഹജാവബോധങ്ങളെയും ഊഹങ്ങളെയും നിങ്ങൾ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. മറ്റുള്ളവർക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ പറയാനുണ്ടാകും, പക്ഷേ, വരും ദിവസങ്ങൾ നോക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ സ്വന്തം ഉപദേശം പാലിക്കേണ്ടിവരുമെന്ന് വ്യക്തമാകും. 

Also Read:സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ ഗ്രഹ ഭരണാധികാരികളായ ചൊവ്വയും പ്ലൂട്ടോയും ഇപ്പോഴും നിങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് വലിച്ചിടുന്നു. വിട്ടുവീഴ്ചയ്ക്ക് സാധ്യത കുറവാണെന്നതിന്റെ സൂചനയാണിത്. നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കണം. ഒരേ സമയം രണ്ട് ആളുകളാകാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾ ഇപ്പോഴും ഒരു വൈകാരിക റോളർ-കോസ്റ്ററിൽ സഞ്ചരിക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നിരുന്നാലും ഇപ്പോൾ സമീപകാല കൊടുങ്കാറ്റുകൾ ശമിക്കുന്നതായി തോന്നുന്നു. മാറി നിന്ന് നിങ്ങളുടെ മനോഭാവങ്ങളെയും അഭിപ്രായങ്ങളെയും വിമർശനാത്മകമായി പരിശോധിക്കാൻ ശ്രമിക്കുക. എല്ലാത്തിനുമുപരി, എവിടെയെങ്കിലും എന്തെങ്കിലും മാറേണ്ടതുണ്ടോ എന്ന് പരിശോധിക്കുക.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഈ ആഴ്ചയിലെ ഗ്രഹങ്ങളുടെ ഘടന, പ്രത്യേകിച്ച് ചൊവ്വ-ശനി ഗ്രഹങ്ങളുടെ കഠിനമായ സ്ഥാനം, സ്ഥിതിഗതികളെ ഇളക്കിമറിക്കുന്ന തരത്തിലുള്ളതാണ്. ഇത് ഭാവി ക്രമീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വിശ്വാസങ്ങൾ അസ്ഥാനത്തായിട്ടില്ല. എല്ലാം ശരിയായി ചെയ്തിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുക.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് സത്യസന്ധതയാണ്. ഒരു പങ്കാളിയുമായോ പ്രിയപ്പെട്ടവരുമായോ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാൽ, ലോകത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുകയോ മുഖംമൂടി ധരിച്ച് പിൻവാങ്ങുകയോ ചെയ്യരുത്. നിങ്ങൾക്ക് തോന്നുന്നതുപോലെ നടിക്കുന്നത് ഒരു ലക്ഷ്യത്തിനും ഉപകരിക്കില്ല. മാത്രമല്ല തെറ്റിദ്ധാരണ നീണ്ടുനിൽക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഗ്രഹങ്ങൾ കാര്യമായി നീങ്ങുന്നില്ല. അതിനാൽ ഇപ്പോൾ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. ഇന്നലെ അവശേഷിപ്പിച്ച പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്തുകൊണ്ട് നിങ്ങളുടെ നിലവിലെ പാതയിൽ തന്നെ തുടരുന്നതിലൂടെ നിങ്ങൾ പരമാവധി ശ്രമിക്കും. പണത്തിൽ വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങളെ പിന്നിൽ നിന്ന് വലിക്കുന്ന ശക്തികളെ ഒഴിവാക്കി മുന്നേറുക.

Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

daily horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: