scorecardresearch

Daily Horoscope August 14, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചില സന്തോഷകരമായ സംഭവവികാസങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ ലഘൂകരിക്കുന്നു. എന്നിരുന്നാലും, തീവ്രമായ വികാരത്തിൻ്റെ തരംഗങ്ങൾ നിങ്ങളെ ഏങ്ങനെ ബാധിക്കുമെന്ന് ശ്രദ്ധയോടെ നിരീക്ഷിക്കണം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ചില സന്തോഷകരമായ സംഭവവികാസങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ ലഘൂകരിക്കുന്നു. എന്നിരുന്നാലും, തീവ്രമായ വികാരത്തിൻ്റെ തരംഗങ്ങൾ നിങ്ങളെ ഏങ്ങനെ ബാധിക്കുമെന്ന് ശ്രദ്ധയോടെ നിരീക്ഷിക്കണം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ചില സന്തോഷകരമായ സംഭവവികാസങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ ലഘൂകരിക്കുന്നു. എന്നിരുന്നാലും, തീവ്രമായ വികാരത്തിൻ്റെ തരംഗങ്ങൾ നിങ്ങളെ ഏങ്ങനെ ബാധിക്കുമെന്ന് ശ്രദ്ധയോടെ നിരീക്ഷിക്കണം. ജോലിയിൽ, മറ്റുള്ളവരോട് എങ്ങനെ സമീപിക്കണമെന്ന് തുടക്കക്കാർ മനസിലാക്കണം. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഒരു ശുഭവാർത്ത എത്താൻ പോകുന്നതായി തോന്നുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത്, നിങ്ങൾ അവരോട് പെരുമാറുന്നതിന്റെയും അവരെ ബഹുമാനിക്കുന്നതിന്റെയും പ്രതിഫലനാമായിരിക്കും. നിങ്ങൾ അകലം പാലിച്ചാൽ പങ്കാളികൾ നിങ്ങളോട് മനസ്സ് തുറക്കില്ല. നിങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയും അവസരം ബാക്കിയാണ്. അത് വേണ്ടവിധം വിനിയോഗിക്കുക. കൂടാതെ, ഉചിതമായ ഏത് വിധത്തിലും സ്വയം പ്രതിരോധിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. 

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ചന്ദ്രൻ കൂടുതൽ തുറന്നതും സത്യസന്ധവുമായ സ്ഥാനം ഏറ്റെടുക്കുന്നു. ഇന്ന് സാമ്പത്തികമായി നേട്ടമുണ്ടാകുന്ന പദ്ധതികൾ നിങ്ങളിലേക്കെത്തും. എന്നാൽ വിവേകത്തോടെ അവ തിരഞ്ഞെടുക്കുക. പ്രധാനപ്പെട്ട ഉപദേശം പങ്കാളികളുടെ വാക്കുകൾ ശ്രദ്ധിക്കുകയും അവർക്ക് ആവശ്യമായ ഇടം നൽകുകയും ചെയ്യുക എന്നതാണ്. ഉപദേശം നല്ലതായാൽ ആരിൽ നിന്നും സ്വീകരിക്കുന്നതിൽ തെറ്റില്ല.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ ചില വിവേകപൂർണ്ണമായ ചിന്തകൾക്ക് പിന്തുണ ലഭിക്കും. നിങ്ങൾ ഇപ്പോഴും പലകാര്യങ്ങളെ കുറിച്ചും ആകുലപ്പെടുന്നു. അതിനാൽ എന്തുകൊണ്ടാണ് നിങ്ങളുടെ ആശങ്കയെന്ന് മനസിലാക്കണം. നിങ്ങളുടെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക, അവയുടെ സാധ്യമായ പരിഹാരങ്ങളും ഉത്തരങ്ങളും മനസിലാക്കാൻ ശ്രമിക്കണം. കൂടാതെ, ഓർക്കുക, ശുക്രൻ അനുകൂലമായി നിൽക്കുന്നതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായവും പിന്തുണയും എപ്പോഴും ഉണ്ടായിരിക്കും. 

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
മറ്റു പല ലക്ഷണങ്ങളുമായി പൊതുവെ ഇന്ന് നിങ്ങളുടെ മാനസികാവസ്ഥയിൽ ഒരു ഇളക്കം അനുഭവപ്പെടും. എന്നിരുന്നാലും നിങ്ങൾ ഓരോരുത്തരുടെയും സമയം വ്യത്യസ്തമായിരിക്കും. ഗ്രഹവ്യവസ്ഥ സാഹസികത വർദ്ധിപ്പിക്കുന്നതിലേക്ക് മാറുന്നു. നിങ്ങളിൽ ചിലർക്ക് ഒരു റൊമാൻ്റിക് ശ്രമം ഉൾപ്പെടെ, നിങ്ങളുടെ കൂടുതൽ ക്രിയാത്മകമായ ചില ലക്ഷ്യങ്ങൾ പിന്തുടരാനുള്ള ധൈര്യം വീണ്ടും കണ്ടെത്തും. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ അമിതമായി വിശ്വസിക്കുന്നവരിൽ നിന്നും ചില അപ്രതീക്ഷിത അനുഭവങ്ങൾ ഉണ്ടായേക്കാം. അത് ഒരിക്കലും അവർ നിങ്ങളെ വഞ്ചിക്കുന്നതിന്റെ സൂചനയോ ലക്ഷണമോ അല്ല. നിങ്ങളിൽ ചിലർക്ക് ജോലിയിൽ ചില തിരിച്ചടികൾ നേരിടാം. എന്നാൽ വിവേക പൂർവമുള്ള പെരുമാറ്റത്തോടെ അവയെല്ലാം നിങ്ങൾക്ക് മനോഹരമായി പരിഹരിക്കാനാകും. മേധാവിയുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കണം. അവരോട് നിങ്ങൾക്ക് താൽപര്യം ഇല്ലെങ്കിൽ പോലും.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങൾ ഇപ്പോഴും അൽപ്പം സങ്കോചത്തിലാണ്. ആരെയാണ് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുക എന്ന് ഉറപ്പില്ല. പക്ഷേ, നിങ്ങളുടെ പ്രതിരോധങ്ങൾ ശരിയായിരിക്കാം. കുറഞ്ഞത് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്നതുവരെ ജാഗ്രത വേണം. ഇന്ന് വൈകുന്നേരത്തോടെ, നിങ്ങൾ സ്ഥാന എന്താണെന്നതിൽ നിങ്ങൾക്ക് കൂടുതൽ മികച്ച ധാരണ ലഭിക്കും. നിങ്ങളുടെ കാര്യം പറയാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകും. നിങ്ങൾ നിങ്ങളുടെ പോയിൻ്റിൽ ഉറച്ചുനിൽക്കുന്നിടത്തോളം കാലം നിങ്ങൾക്ക് വിജയമുണ്ടാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ ഗ്രഹാധിപനായ ചൊവ്വ ഇന്ന് മികച്ച സ്ഥാനത്താണ്. അനുഗ്രഹം സന്തോഷമാണ്. നിങ്ങളുടെ രാശിയിലെ ശുക്രൻ ചില വിചിത്ര ഘടകങ്ങളുമായി ഒത്തുചേരുന്നു. ലളിതമായി പറഞ്ഞാൽ, അഭിനിവേശത്തിനും ആനന്ദത്തിനും ഇടമുണ്ട് എന്നാണ് ഇതിനർത്ഥം. യഥാർത്ഥത്തിൽ, കഴിഞ്ഞ ആറ് മാസത്തിനിടയിലെ എല്ലാ അയഞ്ഞ അറ്റങ്ങളും നിങ്ങൾ യഥാർത്ഥത്തിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് എപ്പോഴും കൂടുതൽ സമയം ലഭിക്കണമെന്നില്ല. 

ധനു രാശി (നവംബർ 23 - ഡിസംബർ 22)
ശുക്രനും ശനിയും അത്ഭുതകരമായ ഗ്രഹങ്ങളാണ്. പരമ്പരാഗത ബന്ധങ്ങളെയും യാഥാസ്ഥിതിക ജീവിതശൈലികളെയും ഇവ പ്രോത്സാഹിപ്പിക്കുന്നു. അത് നിങ്ങൾക്ക് അനുയോജ്യമാണോ അല്ലയോ എന്നതാണ് ചോദ്യം. ഇതെല്ലാം നിങ്ങൾ എത്രത്തോളം ക്ഷമയുള്ളവരാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാളെ വരെ കാത്തിരുന്നാൽ ഒരു നേട്ടം കാണുന്നു. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന പഴഞ്ചൊല്ല് ഓർക്കുന്നത് നല്ലതാണ്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ ഗ്രഹാധിപനായ ശനിക്ക് ഗൗരവമേറിയതും ശാന്തവുമായ പ്രശസ്തി ഉണ്ട്. ഇത് ഇന്ന് വൃത്തിയുള്ള ഒരു വിന്യാസം നടത്തുന്നു. നിങ്ങളെ ചിന്തിപ്പിക്കുന്ന ഒന്ന് കണ്ടെത്താം. നിങ്ങൾ വിവരങ്ങൾ ശേഖരിക്കുകയും വസ്തുതകളെ അഭിമുഖീകരിക്കുകയും ചെയ്യും. അവസാനമായി നിങ്ങൾ പരിഗണിക്കുന്ന ഒരു വിധി തിരഞ്ഞെടുക്കും. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
വികാരങ്ങൾ തീവ്രമാകുമ്പോൾ നിങ്ങൾക്ക് ഒരിക്കലും അത്ര സുഖകരമയ മാനസികാവസ്ഥ അനിഭവപ്പെടില്ല. അതിനാൽ മണിക്കൂറുകൾ കടന്നുപോകുകയും വികാരങ്ങൾ ലഘൂകരിക്കുകയും ആശ്വാസം ലഭിക്കും ചെയ്യാം. ഓർക്കുക, ഇത് റാങ്കുകൾ തകർക്കാനുള്ള ദിവസമല്ല. പ്രധാനപ്പെട്ട എല്ലാ ക്ഷണങ്ങളിലും ദീർഘവും കഠിനവും ഗൗരവത്തോടെയും നോക്കുകയാണെങ്കിൽ നിങ്ങൾ നന്നായി ചെയ്യുമെന്ന് ഞാൻ പറയും. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ മനസ്സിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഭൂരിഭാഗവും വ്യക്തിപരമാണ്. വീടും കുടുംബ കാര്യങ്ങളും മുൻഗണനയുള്ളതാണ്. വിജയകരമായ ഫലത്തിൻ്റെ താക്കോൽ നിങ്ങളിൽ തന്നെയാണ്. ഒരു നല്ല ശ്രോതാവാകുക. നിങ്ങളുടെ പ്രണയ താരങ്ങൾ ആശ്വാസകരമാണ്. നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരാളിൽ നിന്ന് നിങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുമെന്ന് അവർ ഒരു സുചന നൽകാം.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: