scorecardresearch

Weekly Horoscope (August 11– August 17, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

നിങ്ങൾ ഇപ്പോഴും വളരെ തിരക്കേറിയ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ ഇതുപോലെ തുടരാൻ നിങ്ങൾ അനുവദിക്കരുത്. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങൾ ഇപ്പോഴും വളരെ തിരക്കേറിയ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ ഇതുപോലെ തുടരാൻ നിങ്ങൾ അനുവദിക്കരുത്. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങൾ ഇപ്പോഴും വളരെ തിരക്കേറിയ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ആ അവസ്ഥ അതുപോലെ തുടരാൻ അനുവദിക്കരുത്.  അനാവശ്യ സാമൂഹിക ഇടപെടൽ ഒരു പരിധിവരെ നിയന്ത്രിക്കുന്നത് നല്ലതാണ്. പഴയതും പുതിയതുമായ പദ്ധതികൾ നിങ്ങൾ‌ക്ക് വിജയം വാഗ്ദാനം ചെയ്തേക്കാം. വിയോജിപ്പുകൾ എപ്പോഴും ഉണ്ടാകും, പക്ഷേ പുതിയ ചിന്തയെ സ്വാഗതം ചെയ്യുക. കാരണം പുതിയ ആശയങ്ങൾ നിങ്ങളെ ഉയരത്തിലേക്ക് നയിക്കും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ചില കാര്യങ്ങൾ ശരിയായി മുന്നോട്ട് പോവാത്തതിൽ നിങ്ങളുടെ പങ്കാളികളും വിഷമിക്കുന്നുണ്ടാവാം. അവർ അവരുടെ നിലയിൽ കാര്യങ്ങൾ പരിഹരിക്കുകയും ചെയ്തേക്കാം. കൂടുതൽ പിന്തിരിപ്പിക്കുന്നവരിൽ നിന്ന് മാറിനിൽക്കുന്നതിന് ശ്രമിക്കുക. യാത്രയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ നിങ്ങളെ ആകർഷിക്കുന്നു. വിദൂര യാത്രകൾ ആസൂത്രണം ചെയ്യാൻ നിങ്ങൾ തയ്യാറായേക്കാം.

മിഥുനം രാശി (മേയ് 22 - ജൂൺ 21)
ഈ ആഴ്‌ച അധിക ജോലികളുമായി മുന്നോട്ട് പോകാം, എന്നാൽ വ്യാഴാഴ്ചയ്ക്ക് ശേഷം കൂടുതൽ സമയം എടുക്കാൻ നിങ്ങൾക്ക് ലക്ഷ്യമിടാം. ബുധനാഴ്ചയോടെ, നിങ്ങൾ സാമൂഹിക തലത്തിൽ വളരെയധികം ശ്രദ്ധാലുക്കളും, സുഹൃത്തുക്കൾ പരസ്പരം ഇടപഴകുന്നത് കാണാൻ ആകാംക്ഷയുമുള്ളവരായിത്തീരും. 

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങൾ ഒരു കാര്യം ആഗ്രഹിച്ചേക്കാം, എന്നാൽ പങ്കാളികൾ മറ്റൊന്ന് ആഗ്രഹിക്കുന്നു. എല്ലാം ശരിയാണെങ്കിൽ ബുധനാഴ്ചയോടെ നിങ്ങൾ സൗഹാർദ്ദപരമായ ഒരു ഒത്തുതീർപ്പിലെത്തണം. നിങ്ങളുടെ വൈകാരിക കാര്യങ്ങൾ പ്രവചനാതീതവും സഹായകരവുമാണ് - അടുത്ത മാസം ഈ സമയം സുഖകരമായ സാഹചര്യങ്ങൾ തിരിച്ചെത്തുമെന്നതിൽ നിങ്ങൾക്ക് സംശയമില്ല.

Advertisment

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടെങ്കിൽ ജീവിതം വളരെ സുഗമമാണ് - അതിൽ ഉറച്ചുനിൽക്കുക! സാധ്യമെങ്കിൽ ആഴ്ചയുടെ മധ്യത്തോടെ എല്ലാ ബിസിനസ് തീരുമാനങ്ങളും ഇടപാടുകളും ഒഴിവാക്കുക. നിങ്ങളുടെ നിലയും ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും, കുഴപ്പത്തിലാണെന്ന് തോന്നുന്നു. പക്ഷേ നിങ്ങളെക്കാൾ മോശം അവസ്ഥയിലുള്ളവരെ സഹായിക്കുന്നതിന് നിങ്ങൾ ധാരാളം നല്ല കാര്യങ്ങൾ ചെയ്യാനുള്ള സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ക്രിയാത്മക പരിശ്രമങ്ങളും കലാപരമായ ഒഴിവുസമയ വിനോദങ്ങളും പരീക്ഷിച്ച് നിങ്ങളുടെ ചുണ്ടിൽ ഒരു പുഞ്ചിരി കൊണ്ടുവരാനാവും. ഈ അത്ഭുതകരമായ ചിഹ്നത്തിൻ കീഴിൽ ജനിച്ച എല്ലാവരും ആകർഷകമായ സാമൂഹിക അനുഭവങ്ങളുടെ ഒരു പരമ്പരയിലേക്ക് പോവുകയാണ്. എല്ലാം ആകർഷകമായ തരത്തിലേക്ക് എത്തിച്ചേരും. കൂടാതെ നിങ്ങൾ വന്യമായ നിമിഷങ്ങളെ ആസ്വദിക്കും, തൊട്ടുപിറകെ തന്നെ ശാന്തമായ ഒരു രാത്രിയെയും നിങ്ങൾ ആസ്വദിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
വീടുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില അറ്റകുറ്റപ്പണികളും അലങ്കാരങ്ങൾ പോലുള്ള ചില മെച്ചപ്പെടുത്തലുകളും നടത്താനുണ്ടെങ്കിൽ അവയുമായി മുന്നോട്ട് പോകാം.  നിങ്ങളെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കരുത്, പ്രത്യേകിച്ചും എല്ലാം വളരെ നന്നായി നടത്താൻ നിങ്ങൾ മുന്നിൽ വേണമെന്നതിനാൽ. പദ്ധതികൾ സുഗമമായി നടക്കുന്നുണ്ടെങ്കിൽ അതിൽ അനാവശ്യമായി ഇടപെടരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
സാമ്പത്തിക പങ്കാളിത്തങ്ങൾ എല്ലാം ലാഭകരമായിരിക്കുമെങ്കിലും നിങ്ങൾ സ്വൽപം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനോഹരമായ പലതും വാങ്ങാൻ നിങ്ങൾ താൽപര്യപ്പെടുന്നുണ്ടെങ്കിൽ  നിങ്ങളുടെ പണസഞ്ചിയുമായി ബന്ധപ്പെട്ട് നിയന്ത്രണം പാലിക്കേണ്ടതാണ്. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ‌ കഴിഞ്ഞ ആഴ്‌ചയേക്കാൾ‌ ശക്തമാണ്. അതുമായി മുന്നോട്ട്‌ പോവുക, അല്ലെങ്കിൽ‌ കുറഞ്ഞത് അതിനായി പദ്ധതികൾ‌ തയ്യാറാക്കുക.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് സാമ്പത്തിക ഭാഗ്യത്തിന്റേതായി എന്തെങ്കിലും കൊണ്ടുവന്നില്ലെങ്കിൽ അവ അവരുടെ ജോലി ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാം. ഒരു പരിധിവരെ ഭാഗ്യങ്ങൾ ഒരുവശത്ത് വരുമ്പോൾ മറുവശത്ത് നഷ്ടങ്ങളും വരാം. പക്ഷേ മൊത്തം ഫലം ഗുണകരമായിരിക്കണം. മാത്രമല്ല നിങ്ങളെ കൂടുതൽ‌ മികച്ച അനുഭവങ്ങൾ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ചില വിചിത്രമായ രീതികളിൽ, ലോകത്തിലെ സംഭവങ്ങൾ നിങ്ങളുടെ സ്വകാര്യ കാര്യങ്ങളിലെ സമ്മർദ്ദങ്ങളെയും പിരിമുറുക്കങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇത് അങ്ങനെ ആയിരിക്കുന്നതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ല - അത് ജ്യോതിഷത്തിന്റെ വിചിത്ര സ്വഭാവം കാരണമാണ്. നിങ്ങൾക്ക് വാരാന്ത്യത്തിലും ജോലികൾ പലതും തീർക്കാനുണ്ടാവും.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
തുരങ്കത്തിന്റെ അവസാനമുള്ള പ്രകാശത്തെ നിങ്ങൾ ഇതുവരെയും കണ്ടിട്ടുണ്ടാവില്ല. പക്ഷേ, നിങ്ങൾ ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ, ജീവിതം ഒരു ആവേശകരമായ ഘട്ടത്തിലാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത് നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യും. ഈ പ്രക്രിയയിൽ നിങ്ങൾ അൽപ്പം അമിതമായി ജോലി ചെയ്തേക്കാം! നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
മീനം എന്നത് മാറ്റങ്ങൾ വരുന്ന ഒരു അടയാളമാണ്. എന്നാൽ നിങ്ങൾ എന്തെങ്കിലും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പോകുകയാണെന്ന് അത് അർത്ഥമാക്കുന്നില്ല. ആളുകൾ അവരുടെ വഴിക്ക് പോകട്ടെ എന്നാവും നിങ്ങൾ‌ ഇപ്പോൾ‌ കരുതുന്നുണ്ടാവുക. നിങ്ങൾ‌ തികച്ചും ശരിയാണെന്ന്‌ ആളുകൾ‌ ഉടൻ‌ മനസ്സിലാക്കുകയും ചെയ്യും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: