scorecardresearch

Daily Horoscope August 13, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ സമീപകാല വിജയങ്ങളെല്ലാം ബിസിനസ് ചെയ്യാനുള്ള കഴിവിനെ ചുറ്റിപ്പറ്റിയാണ്. പണത്തിൻ്റെ ഒഴിക്കിനെ പിന്തുടരാൻ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവ് ഇപ്പോഴുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങളുടെ സമീപകാല വിജയങ്ങളെല്ലാം ബിസിനസ് ചെയ്യാനുള്ള കഴിവിനെ ചുറ്റിപ്പറ്റിയാണ്. പണത്തിൻ്റെ ഒഴിക്കിനെ പിന്തുടരാൻ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവ് ഇപ്പോഴുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങളുടെ സമീപകാല വിജയങ്ങളെല്ലാം ബിസിനസ് ചെയ്യാനുള്ള കഴിവിനെ ചുറ്റിപ്പറ്റിയാണ്. പണത്തിൻ്റെ ഒഴിക്കിനെ പിന്തുടരാൻ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവ് ഇപ്പോഴുണ്ട്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കണം. പലർക്കും അവർ അർഹിക്കുന്ന വില നൽകേണ്ടതുണ്ടോ എന്നത് നിങ്ങൾക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ. ആത്യന്തികമായി നിങ്ങളുടെ തീരുമാനം പങ്കാളികൾക്ക് എന്ത് ആവശ്യമാണ് എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. 

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ഓരോ കാര്യങ്ങളെ സമീപിക്കുമ്പോഴും പങ്കാളികൾക്ക്  അവരുടേതായ രീതി ഉണ്ടായിരിക്കും. പ്രത്യക്ഷത്തിൽ അവർ ഒരിക്കലും അങ്ങനെ ചെയ്യുന്നതായി തോന്നിയില്ലെങ്കിൽ പോലും. നിങ്ങൾ എപ്പോഴും ശാഠ്യം പിടിക്കുന്നതായി തോന്നുന്നു. ഒരു ശുഭകാര്യം സംഭവിക്കാൻ പോകുന്നു. അതുകൊണ്ടു തന്നെ സ്വഭാവം അല്പം മാറ്റേണ്ട സമയമാണിത്.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ദിവസങ്ങൾ കടന്നുപോകുന്നു, നിങ്ങളുടെ വികാരങ്ങൾ മാറുന്നു, ഇന്ന് നിങ്ങൾ കൂടുതൽ വികാരാധീനനാകുമെന്ന് തോന്നുന്നു. നിങ്ങൾ വളരെക്കാലമായി അടക്കിപ്പിടിക്കുന്ന ആഴത്തിലുള്ള വികാരങ്ങളുമായി സമ്പർക്കം പുലർത്താനുള്ള ഒരു അവസരം ഇപ്പോഴുണ്ട്. ഒരുപക്ഷേ നിങ്ങളുടെ ഗാർഹിക സാഹചര്യങ്ങൾ അടുത്തു തന്നെ മാറാം. അടുത്ത ആഴ്ച ഈ സമയമാകുമ്പോഴേക്കും സമ്മർദ്ദ നില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 

കർക്കടകം (ജൂൺ 22 - ജൂലൈ 23)
നിങ്ങൾ ചെറിയ കാര്യങ്ങളിൽ പോലും വളരെ വിഷമിക്കുന്ന ആളാണ്. എന്നാൽ ഇപ്പോൾ നിങ്ങൾ അത് മനസിലാക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ജ്യോതിഷ സ്വഭാവത്തിൽ നിന്നുള്ള ഒന്നാണ് നിങ്ങൾക്ക് നിങ്ങളുടെ സ്വഭാവത്തിന്റെ പോരായ്മകൾ സ്വയം മനസിലാക്കാനാകുമെന്നത്. വരും ദിവസങ്ങളിൽ മുന്നോട്ട് മാത്രം നോക്കി നീങ്ങുക. ചുറ്റിനും പലരും പിന്തിരിപ്പിക്കാനുണ്ടാകും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങളുടെ പ്രതിവാര ജാതകം വൈവിധ്യവും ഒരു തിരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ദിശ കണ്ടെത്താനും നിങ്ങളുടെ വ്യക്തിപരമായ മാർഗം രൂപപ്പെടുത്താനും കഴിയും. എന്നിരുന്നാലും, നിങ്ങളുടെ ദൈനംദിന ചാർട്ട് തീവ്രമായ വികാരങ്ങൾ ഉയർത്തുന്നു. ഒപ്പം ഗാർഹിക കാര്യങ്ങളിലും കുടുംബ ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കുക, മറ്റ് തടസ്സങ്ങൾ മാറാൻ തുടങ്ങുന്നതായി തോന്നുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ആറ് മാസത്തെ ഗ്രഹ സമ്മർദ്ദത്തിൻ്റെ അവസാനത്തിലേക്കാണ് നിങ്ങൾ വരുന്നത്. നിങ്ങൾ ഓരോരുത്തർക്കും ഇത് അൽപ്പം വ്യത്യസ്തമായ സമയമാണ്. ഒന്നിനെക്കുറിച്ചും വിഷമിക്കാത്ത നിങ്ങളുടെ പ്രവണത നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ പോകുകയാണ്. എന്നാൽ അത് മാറാൻ ഇപ്പോൾ എന്തായാലും അനുവധിക്കരുത്. നഷ്ടപ്പെട്ട നിസാര കാര്യങ്ങളിൽ നിരാശപ്പെടേണ്ട സമയമല്ല. നഷ്ടപ്പെട്ടതിലും വലുത് നിങ്ങൾക്ക് നേടാനാകും.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള സമയമാണിത്. ജീവിതം ഒരിക്കലും ആർക്കുവേണ്ടിയും വഴിമാറില്ല. ഭാവി കല്ലിൽ കല്ലിൽ കൊത്തിയതുപൊലെ നിങ്ങൾക്കു മുന്നിൽ തെളിയുന്നതായുള്ള തോന്നൽ നിങ്ങൾക്ക് ലഭിച്ചിരിക്കാം. എല്ലാം കടന്നുപോകണം. നിങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും. ഒരു പഴയ സുഹൃത്തിനെ അടുത്തു തന്നെ കണ്ടെത്താം, ഒരിക്കൽ നിങ്ങൾ മറ്റെന്തിനെക്കാലും വില നൽകിയ ഒരാൾ. 

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങൾ ഇന്ന് ശക്തമായ നിലയിലാണ്. തീർച്ചയായും, നിങ്ങൾ അൽപ്പം വികാരാധീനനാകാം. പക്ഷേ, നിങ്ങളുടെ വികാരങ്ങളെ ഒരു പോസിറ്റീവ് ദിശയിലേക്ക് നയിക്കുന്നിടത്തോളം, നിങ്ങളുടെ സ്നേഹത്തിൻ്റെയും വെളിച്ചത്തിൻ്റെയും പങ്ക് നിങ്ങൾക്ക് പകരാൻ കഴിയും. രസകരമെന്നു പറയട്ടെ, ഇന്നത്തെ ഗ്രഹങ്ങൾ വൃശ്ചികം രാശിക്കാരെ എല്ലാവരെയും അനുകൂലിക്കുന്നു. 

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾ അൽപ്പം അനിശ്ചിതത്വത്തിലായിരിക്കും, എന്നാൽ അതിനാലാണ് നിങ്ങൾ ഇത്ര ശക്തമായ ഒരു സ്ഥാനത്ത് എത്തിയതെന്ന് ഞാൻ കരുതുന്നു. പൊരുത്തക്കേട് ചിലപ്പോൾ ഒരു ഭാഗ്യവുമാകാം. നിഗൂഢമായ സംഭവവികാസങ്ങൾ നിങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. പ്രത്യേകിച്ചും ആഴത്തിലുള്ള പ്രാധാന്യവും പ്രതീകാത്മക അർത്ഥവും നിറഞ്ഞവ. എന്നിരുന്നാലും, തിരക്കുകൂട്ടരുത്. 

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ സാമൂഹിക താരങ്ങൾ കൂടുതൽ പ്രകാശിക്കുന്നു. കുടുംബാംഗങ്ങളുമായി മികച്ച സുഹൃദം ഉണ്ടാക്കാൻ അവസരം ലഭിക്കും. യഥാർത്ഥത്തിൽ കുടുംബത്തിൻ്റെ ഭാഗമാണെന്ന് തോന്നുന്ന സുഹൃത്തുക്കളെ മറക്കരുത്. ഇപ്പോൾ പൊങ്ങിവരുന്ന പ്രശ്‌നങ്ങൾ ശ്രദ്ധിക്കുക. നിങ്ങളെ ചിലപ്പോൾ വർഷങ്ങളോളം വലയ്ക്കാൻ സാധ്യതയുള്ളവയാണവ.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പ്രൊഫഷണൽ ജോലി ചെയ്യുന്ന കുംഭം രാശിക്കാർ ഇപ്പോൾ നല്ല ഉന്മേഷത്തിലായിരിക്കാം. നിങ്ങളുടെ അധികാരികൾ പലപ്പോഴും നിങ്ങളുടെ ആദർശവാദത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ജോലിയോ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളോ മികച്ച ഒരു ലോകം സൃഷ്ടിക്കുന്നതിനും ആളുകളെ ഭിന്നിപ്പിക്കുന്ന മുറിവുകൾ ഉണക്കുന്നതിനും നിങ്ങൾക്ക് ഏറ്റവും ശക്തമായ ഒരു മേഖല നൽകുന്നുവെന്ന് അവർ അപൂർവ്വമായി പരാമർശിക്കുന്നു. എന്നാൽ നിങ്ങളുടെ പട്ടികയിൽ ഇപ്പോൾ ശ്രദ്ധേയമായത് അതാണ്. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ചിലപ്പോൾ നിങ്ങൾ ഇപ്പോഴുള്ള ബന്ധങ്ങളിൽ സന്തുഷ്ടരായിരിക്കും. എന്നാൽ മറ്റ് സമയങ്ങളിൽ നിങ്ങൾ തികഞ്ഞ റൊമാൻ്റിക് ആനന്ദത്തെക്കുറിച്ച് സ്വപ്നം കാണുന്നു. അത്തരമൊരു സമയമാണ് ഇപ്പോൾ. മറ്റ് ആളുകളെ നിങ്ങളോടൊപ്പം കൊണ്ടുപോകാൻ നിങ്ങൾ തയ്യാറാണോ അതോ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അലയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ഇന്നത്തെ ഒരു പ്ലസ് നിങ്ങളുടെ സാമ്പത്തിക ബുദ്ധിയുടെ ഗുണനിലവാരമാണ്.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: