/indian-express-malayalam/media/media_files/OlLvh5PHEVIcJnpEyuYk.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ആവശ്യങ്ങൾ നേടിയെടുക്കാൻ ദീർഘസമയം വേണ്ടിവരും. പുതിയ തൊഴിലിടങ്ങൾ അന്വേഷിക്കും. പഴയകാല സുഹൃത്തുക്കളെ കാണാൻ ഇടയുണ്ട്. ജീവിതപങ്കാളിയുമായി യാത്രകൾ ചെയ്യും. സാമ്പത്തിക ചെലവുകൾ വർധിക്കും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യും. സാഹസിക പ്രവൃത്തികളിൽ ഏർപ്പെടും.പരിചയസമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് വിദഗ്‌ദ്ധോപദേശങ്ങൾ സ്വീകരിക്കും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
സാമ്പത്തിക കാര്യങ്ങളിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. പുതിയ വീടിനെപ്പറ്റി ആലോചിക്കും. ജീവിതപങ്കാളിയുമായി കുടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും.
കർക്കടക രാശി (ജൂൺ 22 - ജൂലൈ 23)
ദേഷ്യപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ സ്വയം ആത്മസംയമനം പാലിക്കണം. മാനസിക സംഘർഷങ്ങൾ വർധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
മാനസിക സംഘർഷങ്ങൾ വർധിക്കും. ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് കാലതാമസം ഉണ്ടാകും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം.
Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)
ജീവിതപങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തുതീർക്കാൻ കാലതാമസം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തണം. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
Also Read: വാരഫലം, മകം മുതൽ തൃക്കേട്ടവരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
വീടിന്റെ അറ്റകുറ്റ പണികൾ തുടങ്ങിവെക്കും. കുടുംബകലഹത്തിന് സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടവരും. അലച്ചിൽ വർധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിലപാടുകളിൽ നിന്ന് വ്യതിചലിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൊഴിലിടത്തിൽ പുതിയ കരാറുകളിൽ ഏർപ്പെടും. സുഹൃത്തുക്കളുടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആത്മാർഥമായി പരിശ്രമിക്കും.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യംവരെ
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ജീവിത ചെലവുകളെ ചൊല്ലിയുള്ള ആധി വർധിക്കും. ബന്ധുക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക അച്ചടക്കം ജീവിതത്തിൽ കൊണ്ടുവരും. തൊഴിലിടത്തിൽ സമാധാനം ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
തൊഴിലിടത്തിൽ നിന്ന് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരുപരിധി വരെ പരിഹാരം കാണും. ബന്ധുക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും. സുഹൃത്തുക്കളുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.
കുംഭം (ജനുവരി 21 - ഫെബ്രുവരി 19)
അനാവശ്യ ഭീതി വർധിക്കും. പുതിയ പദ്ധതികൾ തുടങ്ങുന്നത് മാറ്റിവെക്കും. സാമൂഹിക പ്രവൃത്തികൾക്ക് പ്രാധാന്യം നൽകും. സാമ്പത്തിക ചെലവുകൾ വർധിക്കും. സുഹൃത്തുക്കളുമായി യാത്രകൾ നടത്തും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. ജീവിതപങ്കാളിയുമായി യാത്രകൾ പോകും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
Read More: കർക്കടകത്തിൽ അശ്വതിക്കാർ തടസങ്ങളെ പ്രതിരോധിക്കും, ഭരണിക്കാർ കടബാധ്യതകൾ തീർക്കും, കാർത്തികക്കാർക്ക് പുതിയ ജോലി കിട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.