scorecardresearch

കർക്കടകത്തിൽ മകക്കാർക്ക് പ്രണയം വിവാഹത്തിലെത്തും, പൂരക്കാർക്ക് ഗാർഹസ്ഥ്യത്തിൽ കയ്‌പ് കുറയും, ഉത്രക്കാർക്ക് കാര്യതടസം

Karkidakam Horoscope: കർക്കടക മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Karkidakam Horoscope: കർക്കടക മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Kerala Paddy

Source: Freepik

മകം

ആദിത്യബുധന്മാർ പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വീടുവിട്ടു നിൽക്കൽ, സഞ്ചാരം, പതിവിലും വ്യയം എന്നിവ സാധ്യതകളാണ്. കാര്യസാധ്യത്തിന് കൂടുതൽ പരിശ്രമം ആവശ്യമാവും. വിദ്യാഭ്യാസത്തിനായി പരദേശഗമനം ഉണ്ടായേക്കും. കർക്കടകം 10 മുതലുള്ള പതിനൊന്നാമെട ത്തിലെ വ്യാഴശുക്രയോഗം ധനപരമായി ഗുണമുണ്ടാക്കും. കിട്ടാക്കടങ്ങൾ കിട്ടുന്നതാണ്. 

Advertisment

ആത്മവിശ്വാസം ഉണ്ടാവും. ഭൗതികമായ വളർച്ചയുടെ കാലമാണ്. സ്വന്തം ബിസിനസ്സിൽ നിന്നും ലാഭം ഇരട്ടിക്കും. ജന്മരാശിയിൽ നിന്നും ചൊവ്വ മാറുകയാൽ രണ്ടാം പകുതിയിൽ ദേഹാരോഗ്യം പുഷ്ടിപ്പെടുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. പൊതുവേ ജീവിതം പുരോഗതിയുടെ പാതയിലാണെന്ന ബോധ്യം സന്തോഷമേകും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

പൂരം

ജന്മരാശിയിൽ കേതുവും ചൊവ്വയും തുടരുന്നതും പന്ത്രണ്ടിൽ ആദിത്യൻ സഞ്ചരിക്കുന്നതും കർക്കടകത്തിലെ ആദ്യ രണ്ടാഴ്ചയെ അല്പം ക്ലേശകരമാക്കാം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനായേക്കില്ല. പ്രതീക്ഷിച്ച പിന്തുണ എവിടെ നിന്നും കിട്ടുകയുമില്ല. രോഗാർത്തർക്ക് വൈദ്യസഹായം വേണ്ടിവന്നേക്കാം. കർക്കടകം 12 നുശേഷം സ്ഥിതിഗതികൾ ഗുണകരമായിത്തുടങ്ങും. 

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ധനപരമായ സമ്മർദ്ദത്തിന് അയവ് വരുന്നതാണ്. സ്നേഹബന്ധം ഹൃദയബന്ധമായി പരിണമിച്ചേക്കും. പാരിതോഷികങ്ങൾ ലഭിക്കുന്നതായിരിക്കും. കലാപ്രവർത്തനത്തിന് അവസരം നിരന്തരമായിത്തുടങ്ങും. സ്ത്രീകൾ, ഗുരുക്കന്മാർ എന്നിവരുടെ പിൻബലം ആശ്വാസമേകും. വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ടുനീങ്ങും. ഗാർഹസ്ഥ്യത്തിൽ കയ്പു കുറയും. മധുരം അനൂഭൂതമാവുന്നതാണ്.

Advertisment

ഉത്രം

ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുണ്ടാവും. ലക്ഷ്യസാധ്യത്തിന് ആവർത്തിത ശ്രമം അനിവാര്യമാണ്. തൊഴിലിൽ സ്വാസ്ഥ്യം കുറയുന്നതാണ്. സഹപ്രവർത്തകരുടെ അമിതസ്വാതന്ത്ര്യം വിഷമങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത അനിവാര്യം. ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. വ്യവഹാരങ്ങളിൽ  നിന്നും പിന്തിരിയുകയോ അനുരഞ്ജനത്തിന് ശ്രമിക്കുകയോ ആവും ഉചിതം.  

Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിതം കൂടുതൽ ആശ്വാസകരവും സുഖപ്രദവുമാവും. സാമൂഹികമായ പദവികൾ ഉയരാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും. അധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. ധനാഗമം തൃപ്തികരമായിരിക്കും. ഉപാസനാദികൾ അഭംഗുരം നടക്കും.

Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: