/indian-express-malayalam/media/media_files/RvePeb6Ppp3DoI77IQSQ.jpg)
കർക്കടക മാസത്തെ നക്ഷത്രഫലം
അശ്വതി
ആത്മവിശ്വാസം കുറയില്ല. കർമ്മമേഖലയിൽ ഉത്സാഹമുണ്ടാവും. കാര്യങ്ങളുടെ മർമ്മം കണ്ടറിയാനുള്ള സഹജമായ കഴിവ് തുണക്കെത്തുന്നതായിരിക്കും. കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിയാനും ചിന്തകളിലും പ്രവർത്തനങ്ങളിലും കാലത്തിനൊപ്പം തന്നെ സഞ്ചരിക്കാനും സാധിക്കുന്നതാണ്. സ്ത്രീകളിൽ നിന്നും ക്രിയാത്മകമായ പിന്തുണയുണ്ടാവും.
മാസത്തിൻ്റെ രണ്ടാം വാരത്തിൽ രാശ്യധിപനായ ചൊവ്വ ആറാമെടത്തിലേക്ക് മാറുന്നതിനാൽ തടസ്സങ്ങളെ പ്രതിരോധിക്കാനാവും. വിരോധികൾക്ക് എല്ലാക്കാലത്തും പിണങ്ങിയിരിക്കാൻ കഴിയാതെ വന്നേക്കും. സാങ്കേതികമായ അറിവുകൾ നേടാൻ ശ്രമം തുടരുന്നതാണ്. ലഘുയാത്രകൾ ആവർത്തിക്കാം. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാതിരിക്കില്ല. കുടുംബ ജീവിതത്തിൽ അലോസരങ്ങൾ കുറയുന്നതാണ്. ധനവിനിയോഗത്തിൽ മിതവ്യയം നിർബന്ധമാക്കണം.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
ഭരണി
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിഞ്ഞെന്നുവരില്ല. തന്മൂലമുണ്ടാവുന്ന ക്ലേശങ്ങളിൽ മനപ്രയാസം അനുഭവിക്കും. സാമ്പത്തികമായി മോശമില്ലാത്ത സ്ഥിതിയാണ്. നിക്ഷേപം, ചിട്ടി, ഊഹക്കച്ചവടം ഇവകളിൽ നിന്നും ആദായം വരുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കുന്നതിന് സമയം അനുകൂലമല്ലെന്ന് ഓർക്കണം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതിൽ അസന്ദിഗ്ധതയുണ്ടാവും. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവരുന്നതാണ്. എതിർപ്പുകളെ അതിജീവിച്ചേക്കും. സർഗപ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കും. പഴയ കടബാധ്യതകൾ കൊടുത്തുതീർക്കാൻ കഴിയുന്നതാണ്.
കാർത്തിക
പലതരം മാറ്റങ്ങൾ ജീവിതത്തിൽ വന്നെത്തുന്ന കാലമാണ്. മുൻപ് കൈമെയ് മറന്ന് പ്രവർത്തിച്ചതിൻ്റെ ഫലം അനുഭവിക്കാറാവും. ഭൗതികമായ നേട്ടങ്ങൾ ഒന്നൊന്നായി വന്നെത്തും. പുതിയ ജോലിക്കുള്ള ശ്രമം വിജയം കാണുന്നതാണ്. ഉന്നതരുടെ സഹകരണം കിട്ടും. സാമൂഹികമായ ചലനങ്ങളിൽ വലിയ താത്പര്യമൊന്നും കാണിക്കില്ല.
Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
മക്കളുടെ ഭാവികാര്യത്തിൽ ചില ഉത്കണ്ഠകൾ ഉണ്ടാവും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരരുടെയും ബന്ധുക്കളുടെയും സഹകരണം ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസുകത്വം വരും. വചോവിലാസം അഭിനന്ദിക്കപ്പെടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.