scorecardresearch

Weekly Horoscope Aug 03-Aug 09: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope, August 03- August 09: ഓഗസ്റ്റ് 03 ഞായർ മുതൽ ഓഗസ്റ്റ് 09 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 03- August 09: ഓഗസ്റ്റ് 03 ഞായർ മുതൽ ഓഗസ്റ്റ് 09 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope

ആദിത്യൻ കർക്കടകം രാശിയിൽ ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂർണ്ണമായും വെളുത്തപക്ഷത്തിൽ സഞ്ചരിക്കുന്നു. ആഗസ്റ്റ് 9 ന്/ കർക്കടകം 24ന് ശനിയാഴ്ച വെളുത്തവാവ്/പൗർണ്ണമി ആയിരിക്കും.

Advertisment

ചൊവ്വ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകം രാശിയിൽ വക്രഗതിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധന്   മൗഢ്യാവസ്ഥയുമുണ്ട്.  ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ തുടരുന്നു. 

ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലൂടെ കടന്നുപോകുന്നു. ശുക്രനും ഗുരുവും മിഥുനം രാശിയിൽ തിരുവാതിരയിലാണ് എന്നത് പ്രസ്താവ്യം.

രാഹു കുംഭം  രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും ആയി പിൻഗതിയിൽ തുടരുന്നുണ്ട്.

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ ഒരാഴ്ചക്കാലത്തെ ഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. സ്വന്തം സ്ഥാപനത്തിൽ പുതിയ ജോലിക്കാരെ നിയമിച്ച് വിപുലീകരണം സാധ്യമാക്കും. മത്സരാധിഷ്ഠിത കരാറുകൾക്ക് നിരതദ്രവ്യം കെട്ടിവെക്കുന്നതാണ്. രണ്ടാം ഭാവത്തിൽ ചൊവ്വയുള്ളതിനാൽ ഇ.എൻ.ടി വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ആക്രമിക്കാം. ചിലരോട് അറുത്തുമുറിച്ച് സംസാരിക്കേണ്ടതായി വന്നേക്കും.  ധനപരമായി സംതൃപ്തിയുണ്ടാവും. നവീനമായിട്ടുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കളുടെ മേൽനോട്ടമുണാവണം.

പൂരം

കാര്യകുശലത അഭിനന്ദിക്കപ്പെടും. തൊഴിൽപരമായി അലച്ചിലുണ്ടായേക്കും. സംരംഭകർക്ക് സർക്കാർ അനുമതിക്കായി പരിശ്രമം തുടരേണ്ടി വരുന്നതാണ്.   പാർട്ണർഷിപ്പ് ബിസിനസ്സിൽ കുടുംബത്തിൽ നിന്നുമുള്ളവരെക്കൂടി ഉൾപ്പെടുത്തും. തൊഴിൽ നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിച്ചേക്കും. ഗാർഹിക ചുമതലകൾ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞേക്കില്ല. വാക്കുകൾ ശത്രുക്കളെ സൃഷ്ടിക്കാം. കമിതാവിന് 'സർപ്രൈസ് ഗിഫ്റ്റുകൾ' നൽകുന്നതാണ്.
ബുധനാഴ്ച തൊട്ട് കൂടുതൽ ഗുണമുണ്ടാവും.

ഉത്രം

കൂടുതൽ ചിന്തിക്കും. ചിന്ത കാടുകയറാനുമിടയുണ്ട്. സമയോചിതമായ പ്രവർത്തിയിൽ നിന്നും ഒഴിയാനാവില്ല. സുഹൃത്തുക്കളുടെ ഉപദേശം കണ്ണടച്ച് വിശ്വസിക്കരുത്. സർക്കാർ കാര്യങ്ങൾക്കായി സമയം ചെലവഴിക്കേണ്ടി വന്നേക്കും. ക്ഷേത്രാടനയോഗമുണ്ട്. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. വരവുചെലവുകൾ എഴുതി സൂക്ഷിക്കുന്ന ശീലം തുടങ്ങും. പണവരവ് കൂടില്ല; കുറയുകയുമില്ല. മകൾക്ക് വാഹനം വാങ്ങിക്കൊടുക്കുന്ന കാര്യം സജീവ പരിഗണനയിലാവും. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

അത്തം

പ്രവർത്തനവേഗം കുറയുന്നതായി തോന്നും. എന്നാൽ ജോലിഭാരം കുറയില്ല. സദുദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ ആവിധം മനസ്സിലാക്കപ്പെടണം എന്നില്ല.  വ്യാപാരികൾ കിടമത്സരം കാരണം വലയും. തിടുക്കം ഉപേക്ഷിക്കണം. മത്സരങ്ങൾക്ക് വേണ്ടവിധം തയ്യാറെടുക്കാനാവും. കാര്യാലോചനകളിൽ കണിശത പാലിക്കും. മകന് നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങി നൽകുന്നതാണ്. ബന്ധങ്ങൾ ദൃഢമാവാൻ ക്ലേശിച്ചേക്കും. ദാമ്പത്യത്തിലെ അപസ്വരങ്ങൾ പരിഹരിക്കാൻ പിടിവാശി തടസ്സമായേക്കും. മിതവ്യയശീലം പാളുന്നതാണ്.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിത്തിര

പിടിവാശികൾ ഉപേക്ഷിക്കാൻ തയ്യാറായേക്കില്ല. തന്മൂലം ഗാർഹിക രംഗത്ത് അലോസരങ്ങൾ ഉയരാം. ധീരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. പുതിയ സാങ്കേതിക വിഷയങ്ങൾ ഉൾക്കൊള്ളാൻ ശ്രമമാരംഭിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും ലാഭമുണ്ടാവും. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ തൃപ്തി കുറയുന്നതാണ്. പക്ഷേ ജോലി ഉപേക്ഷിച്ചാൽ പുതിയത് ഉടനേ കിട്ടിയേക്കില്ല.  നാട്ടിലുള്ള മാതാപിതാക്കളെ ജോലിസ്ഥലത്ത് കൊണ്ടുവരാനാലോചിക്കുന്നതാണ്. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങൾക്ക് മെച്ചം കൂടുതലായിരിക്കും.

ചോതി

ചില കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ വന്നുഭവിക്കും. ആദരണീയരുടെ പിന്തുണ ലഭിക്കും. എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ജോലിക്ക് അപേക്ഷിക്കാനാവും. കച്ചവടത്തിൽ കൂടുതൽ ഏകാഗ്രതയുണ്ടാവേണ്ടതുണ്ട്. ഉത്സവക്കാലത്തെ ആവശ്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ട സന്ദർഭമാണിത്. തടസ്സങ്ങളിൽ സംഭ്രമമരുത്. വീണ്ടും തുടരാനാണ് ശ്രമം വേണ്ടത്. കരാർ ഏറ്റെടുക്കുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്. അനുരഞ്ജനം ഗാർഹസ്ഥ്യത്തെ മധുരമാക്കും. ഗ്രന്ഥകാരന്മാർക്ക് സ്വച്ഛന്ദമായി എഴുത്തിൽ ഏർപ്പെടാനാവും.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിശാഖം

പലകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. പുതുസൗഹൃദങ്ങളുണ്ടാവുന്നതാണ്. ജോലി തേടുന്നവർക്ക് താത്കാലിക ജോലി ലഭിക്കാം. സാമൂഹിക പ്രവർത്തനങ്ങളിൽ നൈതികതയും ന്യായവും പുലർത്താൻ ശ്രമിക്കുന്നതാണ്.  കുടുംബകാര്യങ്ങളിൽ ഏകോപനം കുറയുന്നത് കലഹത്തിനിടവരുത്തും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. ലളിതജീവിതം നയിക്കുവാനാഗ്രഹിക്കും. മിക്കവാറും  സ്വപ്നമായിത്തന്നെ തുടരും. ഉദ്യോഗസ്ഥർ മേലധികാരികളുടെ പ്രീതി നേടും.

അനിഴം
 
പല കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളാനാകാതെ കുഴയും.  കർമ്മരംഗത്തും പുഷ്ടിക്കുറവ് അനുഭവപ്പെടുന്നതാണ്. ബന്ധുക്കളുടെ വാക്കുകൾ അനിഷ്ടകാരിയാവും. ആഴ്ചയുടെ തുടക്കത്തിൽ വിരുന്നൂണ്, സുഖഭോഗം എന്നിവ പ്രതീക്ഷിക്കാം. പാരിതോഷികങ്ങൾ കിട്ടുക / നൽകുക ഇവയും സാധ്യത. ചൊവ്വയും ബുധനും വ്യാഴവും അലച്ചിലുണ്ടാവും. പല കാര്യങ്ങൾക്കായി ഓടിനടക്കേണ്ടി വരും. സ്വയം തൊഴിലിൽ നിന്നും വരുമാനം ഉണ്ടാവുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ സഹജസിദ്ധികൾ ഉണർന്നു പ്രവർത്തിക്കും.

തൃക്കേട്ട

പുതിയ കരാറുകൾ നേടാനായി പരിശ്രമിക്കും. ഉന്നത സ്ഥാനത്തുള്ളവരുടെ പരിചയം സമ്പാദിക്കും. സുഹൃൽ സമാഗമം സന്തോഷമേകും. ധനപരമായ സമ്മർദങ്ങളുണ്ടാവില്ല. : കുടുംബസുഖം സമ്മിശ്രമായിരിക്കും. മകൻ്റെ ശാഠ്യശീലം മനക്ലേശമുണ്ടാക്കാം. കലാകാരന്മാരെ അവസരങ്ങൾ തേടി വരുന്നതാണ്. പരീക്ഷാദികൾക്കുള്ള തയ്യാറെടുപ്പ് അഭംഗുരമാവും. ഭൂമിയിടപാടുകൾക്ക് കാത്തിരിപ്പ് ആവശ്യമാണ്. യാത്രകൾ വേണ്ടത്ര പ്രയോജനം ചെയ്യില്ല. ഓൺലൈൻ ബിസിനസ്സിന് ആവശ്യമായ ഒരുക്കം നടത്താനാവും. ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology weekly horoscope Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: