scorecardresearch

കർക്കടകത്തിൽ രോഹിണിക്കാർക്ക് തൊഴിൽ വളർച്ച, മകയിരക്കാർക്ക് ശത്രുക്കളേറും, തിരുവാതിരക്കാർ പ്രണയത്തിൽ ഉറച്ചുനിൽക്കും

Karkidakam Horoscope: കർക്കടക മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Karkidakam Horoscope: കർക്കടക മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Karkkidakam makayairam

കർക്കടക മാസത്തെ നക്ഷത്രഫലം

രോഹിണി

ആദിത്യൻ മൂന്നാമെടത്തിൽ സഞ്ചരിക്കുകയാൽ അധികാരലബ്ധി ഉണ്ടാവും. ജോലിയിൽ വേതനം ഉയരുന്നതാണ്. സാങ്കേതിക പരിശീലനം ഭംഗിയായി പൂർത്തിയാക്കും. ന്യായമായ ആഗ്രഹങ്ങൾ സാധിക്കുന്നതാണ്. അന്യദേശത്തുനിന്നും സ്വദേശത്ത് ജോലിമാറ്റം പ്രതീക്ഷിക്കാം. രണ്ടാമെടത്തെ ശുക്രവ്യാഴയോഗം വാഗ്വിലാസത്തിനും തൊഴിൽ വളർച്ചയ്ക്കും കാരണമാകും. 

Advertisment

കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹൃതമാവും. ഭോഗസുഖവും പ്രണയികൾക്ക് സന്തോഷവും സംജാതമാവും. ശത്രുക്കളുടെ കുത്സിതകർമ്മങ്ങളെ സമർത്ഥമായി നേരിടുന്നതായിരിക്കും. ഗൃഹനിർമ്മാണത്തിന് വേണ്ട മുന്നൊരുക്കം തുടങ്ങും. കിടപ്പുരോഗികളായ ബന്ധുക്കളെ സന്ദർശിച്ച് വിദഗ്ദ്ധ ചികിൽസക്കാവശ്യമായ സൗകര്യം ചെയ്തുകൊടുക്കും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

മകയിരം

സാമ്പത്തികോന്നമനം ലക്ഷ്യമാക്കിച്ചെയ്യുന്ന പ്രവൃത്തികൾ ഫലം കാണുന്നതാണ്. കഠിനാദ്ധ്വാനം സഫലമാവുന്നതിൽ സന്തോഷിക്കും. വ്യാപാര വ്യവസായങ്ങളിൽ വിപണി ലക്ഷ്യമാക്കി പല പദ്ധതികൾ ആവിഷ്കരിക്കും. വായ്പയ്ക്ക് ഉള്ള ശ്രമം വിജയം കണ്ടേക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. പൊതുപ്രവർത്തനത്തിൽ ശത്രുക്കളേറും. എന്നാൽ പ്രതിരോധം സഫലമാവും. 

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. മകന് പരീക്ഷാ വിജയത്തിൻ്റെ പാരിതോഷികമായി വാഹനം വാങ്ങിക്കൊടുക്കും. കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു വരും. ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. വസ്തുവിൽപ്പന നീളാനിടയുണ്ട്. കരാർ ജോലികളിൽ ചേരുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കണം.

Advertisment

Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

തിരുവാതിര

അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ ഉണ്ടാവും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കുറച്ചൊക്കെ കരകേറാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച ആലോചനകൾ പുരോഗമിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചെറിയ തോതിൽ വേതനവർദ്ധനവിന് സാധ്യതയുണ്ട്. പ്രണയകാര്യത്തിൽ എതിർപ്പുണ്ടാവുമെങ്കിലും ഉറച്ചു നിൽക്കുവാൻ കഴിയും. 

പ്രിയജനങ്ങളുമൊത്ത് ലഘുഉല്ലാസയാത്രകൾ ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെട്ടതായി പറയാൻ കഴിയില്ല. പിതാവിന് മികച്ച ചികിൽസ നൽകാൻ കഴിഞ്ഞേക്കും. രണ്ടാം വാരം മുതൽ ജന്മരാശിയിൽ ശുക്ര - ഗുരു യോഗം വരുന്നത് ജീവിതകാമനകളെ വളർത്തും. പുതുജീവിത പാഠങ്ങൾ പഠിക്കാനും തന്മൂലം അവസരം ലഭിക്കാം.

Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: