/indian-express-malayalam/media/media_files/wg08XLknY0AH6kr27BwP.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
വ്യാഴം നിങ്ങളെ കാത്തിരിക്കുകയാണ്, അതിനാൽ കാലതാമസം കുടുംബ ക്രമീകരണങ്ങളെയോ ഗാർഹിക പുരോഗതിയെയോ ബാധിച്ചേക്കാം. നിരാശപ്പെടേണ്ട എല്ലാത്തിനേയും ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്കാകും. ചില കാര്യങ്ങളുമായി മുന്നോട്ടുപോകാൻ ഇനിയും സമയമായിട്ടില്ല. പക്ഷേ, എപ്പോഴാണ് ശരിയായ സമയം എന്നത് നിങ്ങൾക്ക് നന്നായി അറിയാം, അത് ഉറപ്പാണ്!
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളെത്തന്നെ പുനരധിവസിപ്പിക്കാനും മനോഭാവം മാറ്റാനും നിങ്ങൾ ഏറ്റവും നന്നായി ശ്രമിക്കുന്ന ദിവസങ്ങളിലൊന്നാണ് ഇന്ന്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ സംഭവങ്ങൾ നിങ്ങളെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. മരുഭൂമിയിലെ മരീചിക പോലെ ഇന്നത്തെ പ്രശ്‌നങ്ങൾ എത്ര പെട്ടെന്നാണ് അപ്രത്യക്ഷമാകുന്നത് എന്ന് നിങ്ങൾ ആശ്ചര്യപ്പെടും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
വിവിധ ഗ്രഹ വിന്യാസങ്ങൾ മൂലം യാത്രാ പദ്ധതികൾ ഇപ്പോഴും തടസ്സപ്പെടുകയോ വൈകുകയോ ചെയ്യാം. ബാഹ്യ തകരാറുകളേക്കാൾ, തെറ്റിദ്ധാരണകളാണ് ഏത് ബുദ്ധിമുട്ടുകളുടെയും മൂലകാരണം. അതുകൊണ്ടാണ് നിങ്ങൾ ചെയ്യേണ്ടത് പ്രധാനപ്പെട്ട ക്രമീകരണങ്ങൾ പരിശോധിക്കുക എന്നതാണ്. വേണ്ടിവന്നാൽ എല്ലാം രണ്ടുതവണ പരിശോധിക്കാം.
- Vishu Phalam 2024: സമ്പൂർണ്ണ വിഷു ഫലം 2024-മകം മുതൽ തൃക്കേട്ട വരെ
 - Vishu Phalam 2024: സമ്പൂർണ്ണ വിഷു ഫലം 2024-അശ്വതി മുതൽ ആയില്യം വരെ
 - Vishu Phalam 2024: വിഷു ഫലം 2024-മൂലം മുതൽ രേവതിവരെ
 
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
വിചിത്രമായ ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം നൽകുന്നിടത്തോളം, നിങ്ങളുടെ സുരക്ഷ ഉറപ്പാണ്. അത് നിങ്ങൾക്ക് സാമ്പത്തിക പരിചരണം നൽകാം. നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അത് യഥാർത്ഥത്തിൽ തുല്യവും സ്വതന്ത്രവും തുറന്നതുമായ പങ്കാളിത്തമാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ മനസും ചിന്താഗതിയുമാണ് ഭാവിയിലെ വിജയത്തിനും സന്തോഷത്തിനും താക്കോൽ വഹിക്കുന്നത്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ചിലപ്പോൾ നിങ്ങൾ ഒരു യുദ്ധം പോലും ആസ്വദിച്ചേക്കാം. കാരണം അതിലൂം ഭീകരമായ സാഹചര്യങ്ങളെ നിങ്ങൾ അഭിസംബോധന ചെയ്തിട്ടുണ്ട്. സമീപകാല വിവാദ വിഷയങ്ങളിൽ ഒരു മൂടുപടം വരയ്ക്കാനും പുതുമയുള്ളതും ശുഭാപ്തിവിശ്വാസമുള്ളതുമായ പാതയിലേക്ക് നീങ്ങാനും നിങ്ങൾ തീരുമാനിച്ചേക്കാം. നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും കോട്ടിഘോഷിക്കാതിരിക്കുന്നതാണ് വരുകാലങ്ങളിലെ സമാധാനത്തിനും സുഗമമായ പൂർത്തീകരണത്തിനും നല്ലത്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
വിജയകരമായ ഈ ഒരു ആഴ്ചയിൽ നിങ്ങൾക്ക് സ്വയം അഭിനന്ദിക്കാം. നിങ്ങളുടെ നിരവധി ലൗകിക നേട്ടങ്ങൾ പൂർത്തീകരിക്കുന്നതിന് വൈകാരിക ഊഷ്മളതയും സുരക്ഷിതത്വവും നൽകുന്ന ഒരു ശക്തമായ പങ്ക് ചന്ദ്രൻ വഹിക്കുന്നു. അത്തരം ഭാഗ്യശാലികളെ എന്തുകൊണ്ട് അഭിനന്ദിച്ചുകൂടാ? കൂടുംബ കാര്യങ്ങളിലെ സുപ്രധാന തീരുമാനങ്ങൾ ഈ ആഴ്ചയിൽ എടുക്കുന്നത് നേട്ടമാകാം.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
സമീപകാല വൈകാരിക ഏറ്റുമുട്ടലുകൾക്ക് ശേഷം നിങ്ങളിൽ പലർക്കും ഉന്മേഷം തോന്നിയിട്ടുണ്ടാകും, മറ്റു ചിലർക്ക് സമനില തെറ്റിയിരിക്കാം. എന്നാൽ പിന്തുടരാൻ പോകുന്ന ക്രിയാത്മക പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങൾക്ക് തീർച്ചയായും പ്രയോജനം ലഭിക്കും. നിങ്ങൾക്ക് അയവുവരുത്താനും അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാനും ബാല്യകാല സ്വപ്നം നിറവേറ്റാനും കഴിയും.
- 2024 മേയ് മാസത്തിലെ നക്ഷത്രഫലം, മൂലം മുതൽ രേവതിവരെ
 - 2024 മേയ് മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ
 - 2024 മേയ് മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ
 
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങൾ കഠിനാധ്യാനം ചെയ്യാത്തപക്ഷം, പ്രൊഫഷണൽ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയമായിരിക്കില്ല ഈ വാരാന്ത്യം. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളിലായി ഉയർന്നുവന്ന കുടുംബ, ഭവന അവസരങ്ങളിലേക്ക് നിങ്ങൾ കാര്യമായ സംഭാവന ചെയ്യേണ്ടതായി വരും. ഒരു പുതിയ വിനോദത്തിൽ ആകർഷിക്കപ്പെടാനും ആസ്വദിക്കപ്പെടാനും സാധ്യതയുണ്ട്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ചന്ദ്രൻ സ്ഥാനം മാറുകയും നിങ്ങളുടെ മനസ്സിൽ അതിൻ്റെ വൈകാരിക ശക്തി ക്രമീകരിക്കുകയും ചെയ്യുന്നതിനാൽ, ഉച്ചതിരിഞ്ഞ് നിങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റം അനുഭവപ്പെടാം. ഇത് ചിലപ്പോൾ നിങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ മറ്റുള്ളവരെ അറിയിക്കുക, അല്ലാത്തപക്ഷം അവർ നിങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകുന്നില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
- പ്രണയികൾക്ക് ആഗ്രഹസാഫല്യം, സാമ്പത്തിക ബാധ്യതകൾക്ക് അയവുണ്ടാകും
 - വാരഫലം, മകം മുതൽ തൃക്കേട്ട വരെ; May 5-May 11, 2024, Weekly Horoscope
 - ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 29 to May 05
 - Weekly Horoscope (April 28– May 4, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
 - സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; April 28-May 04, 2024, Weekly Horoscope
 
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇത് ആവേശകരമായ സമയമാണ്, മറ്റുള്ളവരെ പാതിവഴിയിൽ കണ്ടുമുട്ടാനുള്ള നിങ്ങളുടെ എല്ലാ സന്നദ്ധതയ്ക്കും നല്ല ഫലം ലഭിക്കുമെന്ന് ഇപ്പോൾ തോന്നുന്നു. നിങ്ങളുടെ പ്രതീക്ഷകൾ മികച്ചതാണ്, നിങ്ങളുടെ ജീവിതം ഇപ്പോൾ വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ കൂടുതൽ പൂർത്തീകരിക്കുകയാണ്. നിങ്ങളുടെ ദീർഘകാല ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ആലോചിക്കാൻ തുടങ്ങുന്നു.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പ്രധാന പദ്ധതികളിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ യാത്ര ചെയ്യാൻ നിങ്ങൾക്ക് ഇപ്പോഴും കഴിഞ്ഞേക്കില്ല. അല്ലെങ്കിൽ ഒരു പ്രധാന കരാർ നീട്ടിവെക്കേണ്ടി വന്നേക്കാം. നിങ്ങൾ ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നിടത്തോളം കാലം നിങ്ങളുടെ നിലവിലെ കോഴ്സിൽ തുടരുന്നത് മൂല്യവത്താണ്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്ന് കൂടുതൽ പ്രായോഗികവും അസംഘടിതവുമാകാൻ പഠിക്കുക എന്നതാണ്. ഇപ്പോൾ ചന്ദ്രൻ അതിൻ്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു, നിങ്ങൾ സ്വയം ചെയ്യേണ്ട കാര്യങ്ങളിലോ വീട് മെച്ചപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഒരു പ്രധാന പ്രോജക്റ്റിന് അടിത്തറയിടുന്നതിനോ നിങ്ങൾ തീരുമാനിച്ചേക്കാം.
Check out More Horoscope Stories Here
- അക്കങ്ങളിൽ തെളിയും ഭാവികാലം
 - മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
 - Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
 - Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
 - രോഹിണി നക്ഷത്രം; ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
 - Karthika Star Predictions in malayalam: കാർത്തിക നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us