/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-moolam-to-revathi-550787.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കറുത്തവാവ് വരുന്നുണ്ട്. ചൊവ്വാഴ്ച ഗ്രീഷ്മ ഋതുവും ഒപ്പം ജ്യേഷ്ഠമാസവും ആരംഭിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ബുധൻ ഇടവം രാശിയിൽ കാർത്തിക - രോഹിണി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ഇപ്പോൾ ബുധന് മൗഢ്യവുമുണ്ട്.
വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ രേവതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി മീനത്തിൽ ഉത്രട്ടാതി ഒന്നാം പാദത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും, കേതു ചിങ്ങം രാശിയിൽ ഉത്രത്തിലും തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: Daily Horoscope May 24, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മൂലം
അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. പ്രയോജനപ്പെടുത്താൻ സന്നദ്ധതയുണ്ടാവണം. ഗാർഹികാന്തരീക്ഷം കുറച്ചൊക്കെ സഹായകമാവും. ജീവിത പങ്കാളിയുടെ പിന്തുണ കരുത്തേകും. മകൻ്റെ പരീക്ഷാവിജയത്തിന് ആഗ്രഹിച്ച പാരിതോഷികം നൽകുന്നതാണ്. വ്യാപാരത്തിൽ സാമാന്യം ലാഭമുണ്ടാവും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവർക്ക് പ്രതീക്ഷിച്ച അവസരം വന്നുചേരുന്നതാണ്. പൂർവ്വിക വസ്തുക്കളെ സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ സാധിച്ചേക്കില്ല. പുതിയ സുഹൃത്തുക്കളെ സ്വീകരിക്കുന്ന കാര്യത്തിൽ വിവേചനമുണ്ടാവണം.
Also Read: Weekly Horoscope May 25- May 3`1: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
പൂരാടം
സാധാരണ കാര്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. വലിയ ദൗത്യങ്ങൾ നിറവേറാൻ പരാശ്രയം വേണ്ടിവരും. സാമ്പത്തികമായി സംതൃപ്തിയുണ്ടാവും. പണയം വെച്ച ആഭരണം തിരിച്ചെടുക്കാനായേക്കും. സഹോദരരുടെ കാര്യത്തിൽ ചില ആശങ്കകളുണ്ടാവാം. അന്യനാട്ടിൽ പോയി പഠിക്കാനുള്ള മകൻ്റെ ആഗ്രഹം അംഗീകരിക്കും.
ഗൃഹത്തിൻ്റെ മോടിപിടിപ്പിക്കൽ പ്രതീക്ഷിച്ച നിലവാരം ഉള്ളതായേക്കില്ല. സംഘടനയുടെ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. ഒമ്പതിൽ കേതു സഞ്ചരിക്കുന്നതിനാൽ ഉപാസനകൾ തടസ്സപ്പെടാനിടയുണ്ട്. ശനി അനുകൂല ദിവസമല്ല.
ഉത്രാടം
ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വ്യക്തിബന്ധം പരിഗണിക്കില്ല. ആകയാൽ വേണ്ടപ്പെട്ട ചിലരുടെ ശത്രുത സമ്പാദിക്കാനിടയുണ്ട്. വാഹനം സർവ്വീസ് ചെയ്യേണ്ട സമയമാവും. ആകയാൽ അത്യാവശ്യ യാത്രകൾ നീട്ടിവെക്കേണ്ടി വരാം. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ജാഗ്രതയുണ്ടാവണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സാഹിത്യകാരന്മാർക്ക് രചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. മകരക്കൂറുകാർക്ക് ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. ധനുക്കൂറുകാർക്ക് പ്രവൃത്തി വിജയമുണ്ടാവും. സർക്കാർ കാര്യങ്ങളിൽ സുഗമത പ്രതീക്ഷിക്കാവുന്നതാണ്.
Also Read: Weekly Horoscope May 25- May 31: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
തിരുവോണം
സമരോത്സുകതയും ലക്ഷ്യപ്രാപ്തിക്കുള്ള ഏകാഗ്രതയും ഉണ്ടാവുന്നതാണ്. വിട്ടുവീഴ്ചയില്ലായ്മ കഠിനഹൃദയരാണെന്ന ആക്ഷേപത്തിനിട വരുത്തും. കൂട്ടുകച്ചവടത്തിൽ നഷ്ടം വരുകയാൽ അതവസാനിപ്പിക്കാൻ ശ്രമം തുടങ്ങുന്നതാണ്. ധനകാര്യം ഭംഗിയായി കൈകാര്യം ചെയ്യും. അതിഥി സൽകാരത്തിന് സമയം കണ്ടെത്തും. പുതിയ സംരംഭങ്ങളുടെ പേപ്പർ വർക്കുകൾ പൂർത്തിയാക്കും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വയം മുന്നോട്ടു വരുന്നതാണ്. രാഹുകേതുക്കളുടെ ദുഃസ്ഥാനസ്ഥിതി ആരോഗ്യക്ലേശത്തിന് വഴിവെക്കും. അക്കാര്യത്തിൽ ജാഗ്രത ആവശ്യമാണ്.
അവിട്ടം
സ്ഥാപിത താത്പര്യക്കാരെ തിരിച്ചറിയുന്നതാണ്. ഏർപ്പെടുന്ന കർമ്മങ്ങളിൽ നൂറുശതമാനം ആത്മാർത്ഥത പുലർത്താൻ ശ്രമിക്കും. കടം വാങ്ങേണ്ട സാഹചര്യങ്ങളെ മിതവ്യയം കൊണ്ട് മറികടക്കുവാനാവും. കള്ളം പറയേണ്ട സാഹചര്യങ്ങൾ വരാം. ഉദ്യോഗസ്ഥരുടെ പദവിയിൽ ഉയർച്ചയോ താഴ്ചയോ ഉണ്ടാവാനിടയില്ല. ഉപരിപഠനത്തിൽ ആശയക്കുഴപ്പം തുടരുവാനാണ് സാധ്യത. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജീവിതപങ്കാളിയുടെ അഭിപ്രായം ആരായും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്.
Also Read: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചതയം
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ വിഷമിക്കുന്നതാണ്. സ്വാശയ ജോലി ആരംഭിക്കാനാഗ്രഹിക്കും. എന്നാൽ രാഹുവും ശനിയും മറ്റും വിപരീതഭാവങ്ങളിൽ സഞ്ചരിക്കുകയാൽ അതൊഴിവാക്കുകയാവും കരണീയം. അനുരാഗത്തിന് വിഘാതം വരാനിടയുണ്ട്. പലപ്പോഴും സ്വന്തം പരിമിതികൾ തിരിച്ചറിയില്ല. ഭൂമിവിൽപ്പനയിലെ തടസ്സങ്ങളകലും. എന്നാൽ വിലയിൽ കുറവ് വരുത്തേണ്ടി വരുന്നതായിരിക്കും. നാലിലെ ആദിത്യ സ്ഥിതിയാൽ സഞ്ചാരങ്ങൾ ക്ലേശപ്രദമാവും. ഞായർ, തിങ്കൾ, ചൊവ്വ, ശനി എന്നിവ അനുഭവഗുണമുള്ള ദിവസങ്ങളായിരിക്കും.
പൂരൂരുട്ടാതി
അനാവശ്യമായ തിടുക്കം ഗുണം ചെയ്യില്ല. ചിലപ്പോൾ ഏതുകാര്യവും ഏറ്റവും മെല്ലെയായി ചെയ്യാനും സാധ്യതയുണ്ട്. മക്കളും പേരക്കുട്ടികളും സഹായത്തിനുണ്ടാവും. ചെറുപ്പക്കാർക്ക് ഭാവിയെക്കുറിച്ചും ജോലിയെക്കുറിച്ചും ഉൽക്കണ്ഠ ഉയർന്നേക്കും. പാരമ്പര്യ വ്യാപാരത്തിൽ ശ്രദ്ധയുണ്ടാവും. വരവും ചെലവും സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. സാംക്രമിക രോഗങ്ങൾക്കെതിരെ കരുതൽ വേണ്ടതുണ്ട്. സംഘടനകളുടെ ചുമതലകൾ ഒഴിയാൻ ആഗ്രഹിക്കുമെങ്കിലും വീണ്ടും നിയമിക്കപ്പെടും. വാരമധ്യത്തിലെ ദിവസങ്ങളിൽ പ്രധാനകാര്യങ്ങൾ ഒഴിവാക്കുക ഉത്തമം.
ഉത്രട്ടാതി
പ്രവർത്തന മികവ് നിലനിർത്താൻ കഴിയുന്ന വാരമാണ്. കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനെക്കാൻ ചെയ്യുന്ന കാര്യങ്ങൾ ഭംഗിയാക്കാനാവും.
വിദഗ്ദ്ധരുമായി ആലോചിക്കുമെങ്കിലും തീർപ്പ് തൻ്റെതുതന്നെ ആയിരിക്കും. വീടുപണിയുടെ പൂർത്തീകരണം വൈകുവാനാണിട. കൂടുതൽ തുക കടം വാങ്ങാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. രാഷ്ട്രീയ പക്ഷപാതങ്ങൾ പ്രകടമാക്കുന്നതാണ്. സഹോദരരിൽ നിന്നും പ്രതീക്ഷിച്ച കാര്യങ്ങൾ, നിർവഹണത്തിൽ എത്തിയേക്കില്ല. വ്യായാമം നിർബന്ധമാക്കാൻ തയ്യാറായേക്കും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ കൂടുൽ ഗുണകരമാവും.
രേവതി
കൃത്യനിഷ്ഠക്ക് ലോപം വരുകയാൽ ഔദ്യോഗികമായി സമ്മർദ്ദം ഉണ്ടാവും. ആലസ്യം അനുഭവപ്പെടുന്നതാണ്. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. ഊഹക്കച്ചവടത്തിൽ ആദായം കുറയാനുള്ള സാധ്യത കാണുന്നു. പന്ത്രണ്ടാം ഭാവത്തിലെ രാഹുസഞ്ചാരം പാഴ്ച്ചെലവുകൾ വരുത്താനിടയുണ്ട്. ജീവിതപങ്കാളിയുടെ സ്ഥലം മാറ്റക്കാര്യത്തിന് സംഘടനകൾ വഴി ശ്രമം തുടരുന്നതാണ്. പാരമ്പര്യ തൊഴിലിൽ വിപുലീകരണം ആഗ്രഹിക്കും. എന്നാൽ തത്കാലം വലിയ മുതൽമുടക്കുകൾ സാഹസമാവും എന്നത് ഓർമ്മയിലുണ്ടാവണം. ആഴ്ച മധ്യത്തിലെ ദിവസങ്ങൾ കൂടുതൽ ഗുണകരമായേക്കും
Also Read: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us