/indian-express-malayalam/media/media_files/hz1nSeriQtzlFNQ6O7E6.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
കഷ്ടപ്പാടില്ലാതെ ആർക്കും നേട്ടം കൈവരിക്കാൻ കഴിയില്ല. നിങ്ങളുടെ വിജയത്തിനായി നിങ്ങൾ പോരാടുകതന്നെ വേണം. ഇന്ന് നിങ്ങളുടെ രാശിയിലെ മേഖലകളിൽ നാല് വിട്ടുവീഴ്ചയില്ലാത്ത ഗ്രഹങ്ങൾ അണിനിരന്നിരിക്കുന്നു. അവ സൃഷ്ടിപരമായ പ്രകടനത്തെയും സ്വയം കണ്ടെത്താനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. അതിനായി പരിശ്രമിക്കുക.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
പൊതുവായ ഗ്രഹ പ്രവണതകൾ നിങ്ങളുടെ ഭാഗത്താണ്. അത് സത്യമാണെങ്കിലും, നിങ്ങളുടെ പ്രതികരണങ്ങൾ അളന്ന് വേണം നടത്താൻ. നിങ്ങൾക്ക് പൊട്ടിത്തെറിക്കാൻ പ്രവണതയുണ്ടാകാം, നിയന്ത്രിക്കുക. നിങ്ങളുടെ പാതയിലേക്ക് വരുന്ന വ്യക്തികളെ കുറ്റപ്പെടുത്തുന്നതിൽ നിന്ന് ഒന്നും നേടാനില്ല എന്ന് മനസിലാക്കണം.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
മറ്റുള്ളവരോട് അനാവശ്യമായി പ്രഭാഷണം നടത്തുന്നതിനു പകരം അവരെ നിങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. പങ്കാളികളുടെ ന്യായമായ ഒരു വാദം കേൾക്കുമ്പോൾ, അവർ വളരെ ഉപയോഗപ്രദമായ ചില ഉപദേശങ്ങൾ നൽകിയേക്കാം. നിങ്ങളുടെ ആശയങ്ങൾക്ക് യഥാർത്ഥ വസ്തുതകളുടെ പിൻബലം നൽകണമെന്ന് നിങ്ങൾ മനസ്സിലാക്കേണ്ട സമയമാണിത്. കള്ളത്തരം കാണിക്കാനുള്ള സമയം കഴിഞ്ഞു.
Also Read: Weekly Horoscope May 25- May 31: വാരഫലം, മൂലം മുതൽ രേവതി വരെ
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
സാമ്പത്തിക സ്ഥിതി കൂടുതൽ അനുകൂലമായി കാണപ്പെടുന്നു. എന്നിരുന്നാലും വലിയ റിസ്ക് എടുക്കുന്നത് നിങ്ങൾ വിഡ്ഢിത്തമായിരിക്കും. ഏത് ആകസ്മികതകളെയും നേരിടാൻ നിങ്ങൾ എപ്പോഴും മതിയായ കരുതൽ സൂക്ഷിക്കണം. ബിസിനസ്സിനെ സന്തോഷവുമായി കൂട്ടിക്കലർത്തുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ ജോലിയിൽ കുറച്ച് അധിക സമയം ചെലവഴിക്കുന്നുണ്ടാകാം. ആവശ്യത്തിലധികം ചെയ്യുന്നുണ്ടാകാം. എന്നാൽ പ്രധാനപ്പെട്ട ഒഴിവുസമയ പ്രവർത്തനങ്ങൾ മറക്കരുത്. സജീവമായി തുടരുക, നീങ്ങിക്കൊണ്ടിരിക്കുക, പുതിയ താൽപ്പര്യം വളർത്തിയെടുക്കാൻ നടപടികൾ സ്വീകരിക്കുക. നിങ്ങൾ ഒരു ഏറ്റുമുട്ടലിന് പോകുകയാണെങ്കിൽ, ഉത്തരവാദിത്തത്തിന്റെ പങ്ക് നിങ്ങൾ ഏറ്റെടുക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ജീവിതത്തില്‍ അര്‍ത്ഥവത്തായതും ക്രിയാത്മകവുമായ എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് ഇതെന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഗ്രഹനിലയിലുണ്ടായിട്ടുള്ള നിര്‍ണായകനീക്കങ്ങള്‍ കാണിക്കുന്നത്. വെറുതെ കന്നുകാലിക്കൂട്ടം ലക്ഷ്യമില്ലാതെ പോകുന്നത് പോലെ നിങ്ങളും ഏതെങ്കിലും കൂട്ടത്തില്‍ നടന്ന് സമയം പാഴാക്കരുത്.
Also Read: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ജീവതത്തില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ സന്തോഷമായിട്ടിരിക്കുന്ന തുലാം രാശിക്കാര്‍ വിരളമാണ്. ഭൂരിഭാഗവും നിലവിലെ പരിതസ്ഥിതികളോട് പൊരുത്തപ്പെടാനാകാതെ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നവരാണ്. കൂടുതല്‍ മാറ്റങ്ങള്‍ വരാനുണ്ടെന്ന സൂചനയാണ് അത് നല്‍കുന്നത്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിശ്ചയദാര്‍ഢ്യമുള്ള നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ചില കാര്യങ്ങളുടെ സത്യാവസ്ഥ ഇനിയും പുറത്തുവരേണ്ടതുണ്ട്. നിങ്ങളുടെ മനസ്സിലുള്ളത് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താന്‍ അനുയോജ്യമായ സമയമാണ്. കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള ജ്ഞാനം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനുമാകും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ഈ രാശിക്കാര്‍ക്ക് ശുഭമായി കാര്യങ്ങളെല്ലാം വന്നുചേരുന്ന രീതിയിലാണ് സൂര്യന്‍റെയും ചന്ദ്രന്‍റെയും സ്ഥാനം.സുദൃഢമായതും ആഴമേറിയതുമായ സൂര്യ-ചാന്ദ്ര ബാന്ധവത്താല്‍ ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കാര്യങ്ങളെല്ലാം അനുകൂലമാണെന്നിരിക്കെ നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ ചുവടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
Also Read: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ചന്ദ്രന്‍റെ അനുകൂലമായ സ്ഥാനം നിങ്ങളിലെ ആത്മവിശ്വാസത്തെയും ശുഭപ്രതീക്ഷയെയും അതിന്‍റെ പരമോന്നതിയിലെത്തിക്കും. രണ്ട് വശങ്ങളാണ് ഇതിനുള്ളത്. പങ്കാളിയുടെ താല്‍പര്യങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നതാണ് ആദ്യത്തെ വശം. രണ്ടാമത്തേത് നിങ്ങളുടെ ലക്ഷ്യങ്ങളെ കുറേക്കൂടി വിപുലീകരിക്കാനുള്ള തോന്നല്‍ ശക്തമാകും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രതീക്ഷകള്‍ പല കാര്യങ്ങളിലും തോന്നുന്ന ദിവസമാണിന്ന്. അപ്രതീക്ഷിതമായ ചില തടസ്സങ്ങളെത്തി കുഴപ്പങ്ങളുണ്ടാക്കുന്നതായ് കാണുന്നുണ്ടെങ്കിലും, നിങ്ങള്‍ക്കുണ്ടായിരുന്ന വിവേകരഹിതമായ ചില വിയോജിപ്പുകളുടെ പരിണിതഫലമായ് ഇതിനെ കണ്ടാല്‍ മതി. നിങ്ങളുടെ യഥാര്‍ത്ഥപ്രതിസന്ധികളും കടമകളും കൂടുതല്‍ വ്യക്തമായ് തിരിച്ചറിയുന്നതിന് ഈ സാഹചര്യം വഴി തെളിക്കും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
സാമൂഹ്യപ്രതിബദ്ധത കൂടുതലായ് തോന്നിക്കുന്ന രീതിയിലേക്ക് ചന്ദ്രന്‍റെ സ്ഥാനം മാറും. പുതിയ ചില കൂട്ടായ്മകളെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ചെയ്യേണ്ട യഥാര്‍ത്ഥ ജോലിയിലേക്ക് നിങ്ങള്‍ക്ക് എത്തിച്ചേരാനാകും.മറ്റുള്ളവര്‍ക്ക് വഴികാട്ടേണ്ടവരാണ് ഈ രാശിക്കാര്‍.
Read More: രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us