/indian-express-malayalam/media/media_files/YwggjqCdHiPckK9kgWbV.jpg)
ചിത്രം: ഫ്രീപിക്
ഹൃദയസ്തംഭനം എന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ചില സന്ദർഭങ്ങളിൽ ഇത് മരണത്തിലേയ്ക്കു വരെ നയിച്ചേക്കാം. അതിനാൽ ഇതിൻ്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക. അവ കണ്ടു തുടങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കുക. മനംപുരട്ടൽ, ഛർദ്ദി, ശരീരത്തിന് തണുപ്പ്, ദീർഘനാളായുള്ള വയറിളക്കം എന്നിവയൊക്കെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനകളായിരിക്കാം.
ഛർദ്ദിയും വയറിളക്കവും ദഹന സംബന്ധാമായ പ്രശ്നങ്ങളായാണ് സാധാരണ കാണാറുള്ളത്. അതിനാൽ വേണ്ട കരുതലെടുക്കാൻ മറന്നു പോകും. ഹൃദയാഘാതത്തിൻ്റെ പ്രധാന ലക്ഷണം നെഞ്ച് വേദനയാണെന്ന് ന്യൂറോളജിസ്റ്റായ ഡോ. സുധീർ പറയുന്നു. എന്നിരുന്നാലും 8 മുതൽ 33 ശതമാനം സാഹചര്യങ്ങളിലും നെഞ്ച് വേദന അനുഭവപ്പെട്ടേക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടത്തിന് പെട്ടന്നുണ്ടാകുന്ന തടസ്സം നിങ്ങളുടെ ശരീരത്തിൽ സമ്മർദ്ദ പ്രതികരണങ്ങൾ ഉണ്ടാക്കും. ഇത് ദഹനാരോഗ്യത്തെ ബാധിക്കുകയും, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാവുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടേക്കാം.
ഇത്തരം സമ്മർദ്ദങ്ങൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ചില മരുന്നുകളോടുള്ള അലർജി പ്രതികരണങ്ങൾ, ഉത്കണ്ഠ, വിഷാദം, ദഹനനാള സംബന്ധിയായ പ്രശ്നങ്ങൾ, ഭക്ഷ്യവിഷബാധ, പെപ്റ്റിക് അൾസർ, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും അതിൽ ഉൾപ്പെടും. ഇവ നിശ്ചിത സമയത്തിലും അധികം നിലനിൽക്കുന്നുണ്ടെങ്കിൽ മതിയായ വിശ്രമം ചെയ്യുക. ഉടനടി ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ശരിയായ രോഗ നിർണ്ണയത്തിന് അതാണ് മികച്ച മാർഗം.
നെഞ്ച് വേദന അനുഭവപ്പെടാത്തവരിൽ പലപ്പോഴും ഹൃദയാഘാതം നിർണ്ണയിക്കാൻ ഏറെ വൈകിപ്പോകാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗവസ്ഥകൾ ഉള്ളവരിൽ ഹൃദയാഘാത സാധ്യത ഏറി നിൽക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകൾ ഇവയാണ്
- ചായയിൽ നെയ്യ് ചേർത്ത് കുടിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്
- ഈ വിത്തുകൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തൂ
- ലൈംഗികാരോഗ്യത്തിന് തൈരിൽ ഏത്തപ്പഴം ചേർത്ത് കഴിക്കുന്നത് നല്ലതോ?
- ശരീര ഭാരം കുറയ്ക്കണോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
- തേങ്ങാ വെള്ളവും നാരങ്ങ വെള്ളവും ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും?
- ദീർഘനേരം ഇരിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
- ചായയിൽ നെയ്യ് ചേർത്ത് കുടിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.