/indian-express-malayalam/media/media_files/6jG6eNEr19VVchVEPe2d.jpg)
ചിത്രം: ഫ്രീപിക്
ദിവസവും എത്ര മണിക്കൂറോളം നിങ്ങൾക്ക് ഇരിക്കേണ്ടി വരുന്നുണ്ട്?. ആരോഗ്യത്തെ അത് എങ്ങനെ ബാധിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പുകവലിയും മദ്യപാനവും പോലെ തന്നെ ശാരീരികമാ നിഷ്ക്രിയത്വം നിങ്ങളുടെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ക്ഷേമത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഉദാസീനമായ ഈ ജീവിത ശൈലിക്ക് അപകടകരമായ പല പ്രത്യാഘാതങ്ങളും ഉണ്ട്.
പ്രതിദിനം 6 മുതൽ 8 മണിക്കൂർ വരെ ഇരിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ ഉയർന്ന അപകട സാധ്യതയുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഡോ. മോഹിത് ശർമ്മ പറയുന്നു.
60 മുതൽ 75 മിനിറ്റു വരെയുള്ള ചെറിയ രീതിയിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ഇത്തരത്തിൽ ദീർഘനേരം ഇരിക്കുന്നതിൻ്റെ അപകട സാധ്യതകൾ കുറച്ചേക്കാം.
എന്നാൽ ഇതും പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും രണ്ടും വ്യത്യസ്ത സാഹചര്യങ്ങളിലാണ് നോക്കി കാണേണ്ടത്. ദിവസവും 8 മണിക്കൂർ തുടർച്ചയായി ഇരിക്കുന്നവരിൽ 34 ശതമാനമാണ് മരണവർദ്ധനവ്. അതേ സമയം 1 മുതൽ 5 സിഗരറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 40- 50 ശതമാനം ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യതയുണ്ട്.
മെറ്റബോളിക് സിൻഡ്രോം, ഹൈപ്പർടെൻഷൻ, പ്രമേഹം, ഡിസ്ലിപിഡെമിയ, പൊണ്ണത്തടി, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ മൈക്രോ വാസ്കുലർ, മാക്രോവാസ്കുലർ പ്രശ്നങ്ങളായ കൊറോണറി ആർട്ടറി ഡിസീസ്, സ്ട്രോക്ക് സങ്കീർണതകൾ എന്നിവയുൾപ്പെടെയുള്ള നിരവധി അവസ്ഥകൾക്ക് മറ്റ് ശാരീരിക പ്രവർത്തികളിൽ ഏർപ്പെടാതെ ദീർഘനേരം ഇരിക്കുന്നതിലൂടെ കാരണമാകും.
ശരീരത്തിനെ ദോഷകരമായി ബാധിക്കുന്ന കൊളസ്ട്രോളാണ് എൽഡിഎൽ. കായികപരമായ പ്രവർത്തികളിലൊന്നും ഏർപ്പെടാത്ത അവസ്ഥ ഈ കൊളസ്ട്രോളിൻ്റെ വർധനവിന് കാരണമാകും. ഹൃദയ സംബന്ധമായ രോഗങ്ങളിലേക്കാണ് ഇത് നയിക്കുക.
അതിനാൽ അരോഗ്യകരമായ ഹൃദയം നിലനിർത്താൻ ശാരീരികമായിട്ടുള്ള പ്രവർത്തികളിൽ ഏർപ്പെടുക. കൂടാതെ ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കൃത്യമായി നിരീക്ഷക്കുക.
Read More
- ചായയിൽ നെയ്യ് ചേർത്ത് കുടിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്
- ശരീരഭാര നിയന്ത്രണത്തിന് സഹായിച്ചേക്കാവുന്ന നട്സ് ഇവയാണ്ശരീരഭാര നിയന്ത്രണത്തിന് സഹായിച്ചേക്കാവുന്ന നട്സ് ഇവയാണ്
- വിളർച്ചയെ ചെറുക്കാൻ ഈ രണ്ട് പഴങ്ങൾ സഹായിക്കുമോ? ഗുണങ്ങൾ അറിയാം
- ശരീര ഭാരം കുറയ്ക്കണോ? ഈ 5 ആയുർവേദ ഭക്ഷണങ്ങൾ കഴിക്കൂ
- ചോറ് എത്ര സമയം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
- ഈ വിത്തുകൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തൂ
- കറുത്ത ഉണക്ക മുന്തിരിയും ചിയ വിത്തുകളും ചേർത്ത വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
- ഭക്ഷണത്തിനു മുമ്പ് കല്ലുപ്പ് ചേർത്ത ഇഞ്ചി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.