/indian-express-malayalam/media/media_files/ouPrkYChS6Kon3ikfN9X.jpg)
ബാക്കി വന്ന ചോറ് ഫ്രിഡ്ജിലാണ് പലരും സൂക്ഷിക്കുന്നത്
മലയാളികളുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ് ചോറ്. ദിവസവും ചോറ് ധാരാളം കഴിക്കുന്നവരാണ് മലയാളികൾ. അതിനാൽതന്നെ പല വീടുകളിലും ചോറ് എല്ലാ ദിവസവും തയ്യാറാക്കാറുണ്ട്. മിക്ക വീടുകളിലും ചോറ് മിച്ചം വരുന്നതും സാധാരണമാണ്. ഇങ്ങനെ ബാക്കി വന്ന ചോറ് ഫ്രിഡ്ജിലാണ് പലരും സൂക്ഷിക്കുന്നത്.
ചോറ് പെട്ടെന്ന് കേടാകും. അതിനാൽ, ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് ശ്രദ്ധാപൂർവ്വം സൂക്ഷിക്കേണ്ടതുണ്ട്. ചോറ് എപ്പോഴും വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കുക. ചോറ് 5 ഡിഗ്രി സെൽഷ്യസിലോ അതിൽ താഴെയോ സൂക്ഷിക്കണം. കൂടാതെ, ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി ചൂടാക്കുകയും വേണം.
ചോറ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്ന് നിർദേശിച്ചിരിക്കുകയാണ് ആയുർവേദ വിദഗ്ധ ഡിംപിൾ ജംഗ്ദ. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ചോറ് 24 മണിക്കൂറിനുള്ളിൽ കഴിക്കണമെന്നും ഒന്നിൽ കൂടുതൽ തവണ ചൂടാക്കരുതെന്നും അവർ അഭിപ്രായപ്പെട്ടു.
വേവിക്കാത്ത അരിയിൽ പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ ബാസിലസ് സെറിയസ് അടങ്ങിയിട്ടുണ്ട്. അരി പാചകം ചെയ്തതിനു ശേഷവും ഈ ബാക്ടീരിയകൾ നിലനിൽക്കും, കൂടുതൽ നേരം സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചാൽ ഈ ബാക്ടീരിയ വേഗത്തിൽ വളരും. ചോറ് ഏറെ നേരം ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഈർപ്പം മൂലം പൂപ്പൽ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.