/indian-express-malayalam/media/media_files/LnI62PXUjKNOJ7yVFHru.jpg)
ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/ZwCmpT7Rj41qSgnMbp0C.jpg)
പെരുംജീരകം വിത്തുകളിൽ അടങ്ങിയിരിക്കുന്ന എണ്ണ ദഹനരസങ്ങളുടെയും എൻസൈമുകളുടെയും ഉത്പാദനത്തെ പ്രേരിപ്പിക്കുന്നു, ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു.
/indian-express-malayalam/media/media_files/rPPRJPgHhAVaCx8aCtRi.jpg)
പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിവുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന നിരക്ക് കുറയ്ക്കാനും പുറത്തേയ്ക്കുവിടുന്ന ഇൻസുലിൻ്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും.
/indian-express-malayalam/media/media_files/HqnxrlAzHlOotKAomd1H.jpg)
ചണവിത്തുകൾ പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്തുമെന്ന പല പഠനങ്ങളിലും പറയുന്നുണ്ട്. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന വെജിറ്റേറിയൻ ഒമേഗ-3 യുടെ മികച്ച ഉറവിടമാണ് ചണ വിത്ത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. മികച്ച പ്രോബയോട്ടിക്ക് കൂടിയാണിത്.
/indian-express-malayalam/media/media_files/9rPrGGVPJXINeVZYKeka.jpg)
അയമോദകം ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ വെള്ളത്തിൽ ചേർത്ത് കുടിക്കാവുന്നതാണ്. ശരീര ഭാരം കുറയ്ക്കാൻ നല്ല ദഹനപ്രക്രിയ ആവശ്യമാണ്. ഇതിന് അയമോദകം വെള്ളം സഹായിക്കും. ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇവയ്ക്ക് കഴിയും. അയമോദകം അവയുടെ ഉപാപചയ-വർധന ഗുണങ്ങൾക്ക് പേരു കേട്ടതാണ്. ഇവയിൽ തൈമോൾ അടങ്ങിയിട്ടുണ്ടെന്ന് ഒരു പഠനം പറയുന്നു. ഇത് ദഹനം വർധിപ്പിക്കുകയും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/yCMTwkGW3BvXi2Jem6tY.jpg)
ചർമ്മത്തിനും മുടിയ്ക്കും ഗുണകരമായ ഒന്നാണ് ചണവിത്തുകൾ, ശ്വസന സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. കാൻസർ വിരുദ്ധ ഗുണങ്ങൾ കരിഞ്ചീരകത്തിനുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.
/indian-express-malayalam/media/media_files/rZYMFqw5ArdaVd79oqud.jpg)
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതിൽ പേരുകേട്ടതാണ് ഇത്. നാരുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ചിയ വിത്തുകൾ. ദഹനാരോഗ്യം, പേശികളുടെയും എല്ലുകളുടെയും ബലം എന്നിവയിലും സ്വാധീനം ചെലുത്തുന്നു.
/indian-express-malayalam/media/media_files/2PnJZpfvHX42X30CNBQc.jpg)
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ പൈൻ പരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ല്യൂട്ടിൻ എന്ന സംയുക്തം പ്രായത്തിനനുസരിച്ച് നമ്മുടെ കാഴ്ചശക്തി കേടാകുന്നത് തടയുന്നു. ഇത് ഉയർന്ന ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ, കെ, മഗ്നീഷ്യം എന്നിവ അടങ്ങിയ പൈൻ നട്സ് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/InVuwlBn7DMBqGKerPE9.jpg)
മത്തങ്ങ വിത്തുകളും വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. അവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, സെലിനിയം, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങ വിത്തിന്റെ ഏറ്റവും വലിയ ഗുണം മഗ്നീഷ്യത്തിന്റെ സ്വാഭാവിക ഉറവിടമാണ്. രക്തസമ്മർദം നിയന്ത്രിക്കുന്നതു മുതൽ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുവരെയും, ആരോഗ്യമുള്ള അസ്ഥികളെ നിലനിർത്തുന്നതിനും, പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം പ്രധാനമാണ്.
/indian-express-malayalam/media/media_files/YaCEswEGKCBsJConlHO9.jpg)
വിറ്റാമിനുകളായ സി, കെ, തയാമിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളുടെ നല്ല ഉറവിടം കൂടിയാണ് കടുക്. അവയിൽ ഉയർന്ന ശതമാനം നാരുകളാണുള്ളത്, കൂടാതെ ആന്റിഓക്സിഡന്റുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തുടങ്ങിയ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഉറവിടവുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us