/indian-express-malayalam/media/media_files/KD4Se64niDHgG4akj074.jpg)
ചിത്രം: ഫ്രീപിക്
ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും ശരീരഭാര നിയന്ത്രണത്തിനായി ഡയറ്റിലായതിനാൽ അത് കണ്ടില്ല എന്ന് നടിച്ചിരിക്കേണ്ടി വരാറുണ്ടോ?. വിഷമിക്കേണ്ട ഇത്തരം സാഹചര്യങ്ങളിൽ ചില വിത്തുകളും, നട്സ്സും നിങ്ങളുടെ സഹായത്തിനെത്തിയേക്കാം. അവ വിശപ്പ് ശമിപ്പിച്ച് ഭാര നിയന്ത്രണത്തിൽ കൂടുതൽ ഗുണം ചെയ്യും.
താമര വിത്ത്: ഇവയുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത് താമര വിത്തുകളാണ്. ഏഷ്യയിലെ പല ഭാഗങ്ങളിലും ഇത് ഉപയോഗത്തിലുണ്ട്. താമര വിത്തുകളിൽ കൊഴുപ്പ് കുറവാണ് ശരീരത്തിന് അവശ്യമായ കലോറി നൽകുന്നതിന് കുറവുണ്ടാകുകയുമില്ല. മാത്രമല്ല ഇതിൽ അടങ്ങിരിക്കുന്ന നാരുകൾ ദഹന പ്രക്രിയയിൽ സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് അമിതമായി പൂർണ തൃപ്തി നൽകുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.
മഗ്നീഷ്യം കാൽസ്യം, തുടങ്ങിയ പ്രധാന ധാതുക്കളും അതിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കൊഴുപ്പും ഉയർന്ന പ്രോട്ടീനും ശരീരഭാര നിയന്ത്രണത്തിന് പ്രധാന ഘടകമാണ്. ഫ്ലേവനോയ്ഡുകൾ പോലെയുള്ള താമര വിത്തിലെ ആൻ്റിഓക്‌സിഡൻ്റുകളുടെ സാന്നിധ്യം, ഓക്‌സിഡേറ്റീവ് സ്ട്രെസ് അല്ലെങ്കിൽ കോശ നാശം, വീക്കം എന്നിവ കുറയ്ക്കും, ഇത് അമിതവണ്ണവും ഉപാപചയ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരമാകുന്നു.
കശുവണ്ടി: ഇത് കൂടാതെ അണ്ടിപരിപ്പ് അതിലെ പോഷക സാന്ദ്രത കാരണം ആരോഗ്യകരമായ ലഘുഭക്ഷണമായി കാണുന്നു. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലാണ്. പ്രധാനമായും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ് ഉള്ളത്. ഇവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎൽ) കൊളസ്ട്രോൾ വർദ്ധിപ്പിച്ചുകൊണ്ട് അവ ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നു.
ബദാം: നട്സുകളുടെ കാര്യത്തിൽ മുൻനിരയിലുള്ളത് ബദാം ആണ്, ഇതിൽ (ഏകദേശം 28 ഗ്രാമിൽ) ഏകദേശം 160 കലോറിയും6 ഗ്രാം പ്രോട്ടീനും 14 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു, ഒരു പ്രധാന ഭാഗവും അപൂരിത കൊഴുപ്പാണ്. ഈ കൊഴുപ്പ് നാരുകളുമായി ചേർന്ന് ഊർജ്ജ നില നിലനിർത്താനും വിശപ്പ് ശമിപ്പിച്ച് പൂർണ്ണത നൽകാനും സഹായിക്കും. ശരീരഭാര നിയന്ത്രണത്തിന് അത് ഗുണം ചെയ്യും.
വാൽനട്ട്: ഒമേഗ-3 ഫാറ്റി ആസിഡുകൾ വാൽനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവ നശിപ്പിക്കുന്നതിന് ഇതി സഹായകരമാണ്. ഉയർന്ന അളവിലുള്ള പോളിസാച്ചുറേറ്റഡ് കൊഴുപ്പ് ഇതിലുണ്ട്. കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കുന്നതിന് ഗുണം ചെയ്യും. ആൻ്റിഓക്‌സിഡൻ്റുകളാലും ഫൈറ്റോ ന്യൂട്രിയൻ്റുകളാലും സമ്പന്നമായ ഇവ വീക്കം കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തെ തടയുകയും ചെയ്യുന്നു.
പിസ്ത: നാരുകളും പ്രോട്ടീനാലും പിസ്ത നട്ടുകൾ സമ്പന്നമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നത് കൂടാതെ ദഹനം വൈകിപ്പിക്കുന്നു. ഇത് കുറഞ്ഞ അളവിൽ ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ദഹന സംബന്ധമായ തകരാറുകളുടെയും ഹൃദ്രോഗത്തിൻ്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇവയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
Read More
- വിളർച്ചയെ ചെറുക്കാൻ ഈ രണ്ട് പഴങ്ങൾ സഹായിക്കുമോ? ഗുണങ്ങൾ അറിയാം
- ശരീര ഭാരം കുറയ്ക്കണോ? ഈ 5 ആയുർവേദ ഭക്ഷണങ്ങൾ കഴിക്കൂ
- ചോറ് എത്ര സമയം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
- ഈ വിത്തുകൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തൂ
- കറുത്ത ഉണക്ക മുന്തിരിയും ചിയ വിത്തുകളും ചേർത്ത വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
- ഭക്ഷണത്തിനു മുമ്പ് കല്ലുപ്പ് ചേർത്ത ഇഞ്ചി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.