/indian-express-malayalam/media/media_files/2oP7TPtGv82K3P5EfinZ.jpg)
ചിത്രം: ഫ്രീപിക്
ശരീരഭാര നിയന്ത്രണത്തിൻ്റെ പേരിൽ ഏറെ പ്രചാരം നേടിയ ഒന്നാണ് നെയ്യ് കാപ്പി. ഇപ്പോൾ ഇതാ അതേ വേഗതയിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ് നെയ്യ് ചായയും. ആർത്തവ വിരാമം, മലബന്ധം, കുടലിൻ്റെ ആരോഗ്യം, എന്നിങ്ങനെയുള്ള ഗുണങ്ങളുടെ പേരിൽ സൂപ്പർ ഫുഡ് എന്ന് പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഇത് വിശേഷിപ്പിക്കപ്പെടുന്നു. അത് തയ്യാറാക്കുന്നതിങ്ങനെയാണ്.
ചേരുവകൾ
- അയമോദകം- 1 അല്ലെങ്കിൽ 1/2 ടീസ്പൂൺ
- പാൽ- ആവശ്യത്തിന്
- പഞ്ചസാര- ആവശ്യാനുസരണം
- നെയ്യ്- 1/4 ടീസ്പൂൺ (കുടിക്കുന്നതിന് മുമ്പ്)
പാല് ചേർക്കാതെ തിളപ്പിച്ച ചായയിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് വളരെ പഴക്കം ചെന്ന അയുർവേദ രീതിയാണെന്ന് ഡയറ്റീഷ്യനായ ശിൽപ അറോറ പറയുന്നു.
നെയ്യ് ചേർത്ത ചായയുടെ ഗുണങ്ങൾ
സാധാരണ കട്ടൻ ചായയുടെ മറ്റൊരു വകഭേദമാണ് ഇത്. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും, സംയുക്തങ്ങളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ചായയിൽ ധാരാളം ആൻ്റി ഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുന്നു കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ദഹനാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെട്ടതാക്കാൻ ഇതിനു കഴിഞ്ഞേക്കാം എന്നാണ് പോഷകാഹാര വിദഗ്ധയായ ഡോ. രോഹിണി പറയുന്നത്.
എന്നാൽ ജലാംശം പ്രദാനം ചെയ്യാൻ നെയ്യ്ക്ക് കഴിയില്ല. ചായയിൽ ചേർക്കുമ്പോൾ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ദ്രാവക ഉപഭോഗം വർധിപ്പിക്കുന്നു. അത് മലബന്ധത്തിൽ നിന്നും ആശ്വാസം നൽകുന്നു.
നെയ്യ് 'ബ്യൂട്ടറേറ്റാ'ൽ സമ്പുഷ്ടമാണ്. ഇത് ഒരു തരത്തിലുള്ള ചെറിയ ഫാറ്റി ആസിഡാണ്. അത് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കുന്നു. വീക്കം കുറയ്ക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
നെയ്യിൽ ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഉണ്ട്. ഇവ ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ധാരാളം കോലോറിയും നെയ്യും ഇതിൽ അടങ്ങിയിട്ടുണ്ട് അതിനാൽ മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വെണ്ണയിൽ നിന്നാണ് നെയ്യ് ഉണ്ടാക്കുന്നത്. പാൽ അല്ലെങ്കിൽ പാലുത്പന്നങ്ങളോട് അലർജി ഉള്ളവർ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
വിട്ടു മാറാത്ത മലബന്ധമോ, ആർത്തവ വേദനയോ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറുടെ സഹായം തേടുക.
Read More
- ശരീരഭാര നിയന്ത്രണത്തിന് സഹായിച്ചേക്കാവുന്ന നട്സ് ഇവയാണ്ശരീരഭാര നിയന്ത്രണത്തിന് സഹായിച്ചേക്കാവുന്ന നട്സ് ഇവയാണ്
- വിളർച്ചയെ ചെറുക്കാൻ ഈ രണ്ട് പഴങ്ങൾ സഹായിക്കുമോ? ഗുണങ്ങൾ അറിയാം
- ശരീര ഭാരം കുറയ്ക്കണോ? ഈ 5 ആയുർവേദ ഭക്ഷണങ്ങൾ കഴിക്കൂ
- ചോറ് എത്ര സമയം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
- ഈ വിത്തുകൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തൂ
- കറുത്ത ഉണക്ക മുന്തിരിയും ചിയ വിത്തുകളും ചേർത്ത വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
- ഭക്ഷണത്തിനു മുമ്പ് കല്ലുപ്പ് ചേർത്ത ഇഞ്ചി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us