scorecardresearch

ലൈംഗികാരോഗ്യത്തിന് തൈരിൽ ഏത്തപ്പഴം ചേർത്ത് കഴിക്കുന്നത് നല്ലതോ?

ഊർജ്ജ നില വർധിപ്പിക്കുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണകരമായ വിറ്റാമിൻ ബിയുടെ മികച്ച ഉറവിടമാണ് ഏത്തപ്പഴം

ഊർജ്ജ നില വർധിപ്പിക്കുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണകരമായ വിറ്റാമിൻ ബിയുടെ മികച്ച ഉറവിടമാണ് ഏത്തപ്പഴം

author-image
Health Desk
New Update
Banana Curd Benefits

ചിത്രം: ഫ്രീപിക്

ഏത്തപ്പഴവും തൈരും വിവധ ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുക്കളാണ്. ധാരാളം പോഷകങ്ങളാണ് രണ്ടിലും അടങ്ങിയിരിക്കുന്നത്. അതു കൊണ്ടു തന്നെ രണ്ടും ഒരുമിച്ചു ചേർത്താൽ ഗുണം ഇരട്ടിക്കുമോ?. പ്രത്യേകിച്ച് ലൈഗികാരോഗ്യത്തിന് ഇവ ഗുണം ചെയ്യുമോ?.

Advertisment

ഏത്തപ്പഴത്തിൻ്റെ ഗുണങ്ങൾ
ഏത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് ലൈംഗികാരോഗ്യത്തിന് അവശ്യമായ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഊർജ്ജ നില വർധിപ്പിക്കുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണകരമായ വിറ്റാമിൻ ബിയുടെ മികച്ച ഉറവിടമാണിത്. ഇവ രണ്ടും ലൈംഗികാരോഗ്യത്തിന് പ്രധാനമാണ്. 

ദഹനാരോഗ്യം: പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടഞ്ഞ് ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.

ഊർജ്ജം: കാർബോഹൈഡ്രേറ്റ് ഉള്ളടക്കം ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നു.

ഹൃദയാരോഗ്യം: പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Advertisment

തൈരിൻ്റെ ഗുണങ്ങൾ
പ്രോബയോട്ടിക്സ്: തൈരിലെ പ്രോബയോട്ടിക്സ് കുടലിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് മെച്ചപ്പെട്ട ലൈംഗികാരോഗ്യവുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ഡോ. റിതുജ പറയുന്നു. തൈര് പ്രോട്ടീൻ്റെ നല്ല ഉറവിടമാണ്, ഇത് പേശികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ദഹനാരോഗ്യം: തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ദഹനത്തേയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം: കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ് തൈര്. ഇത് എല്ലുകളുടെ ബലം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

പ്രതിരോധശേഷി: തൈരിലെ പ്രോബയോട്ടിക്സ് കുടൽ ബാക്ടീരിയയുടെ ആരോഗ്യകരമായ ബാലൻസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഏത്തപ്പഴവും തൈരും ഒരുമിച്ചു ചേർന്നാലുള്ള ഗുണങ്ങൾ
തൈരിൽ വാഴപ്പഴം ചേർത്ത് കഴിക്കുന്നതിലൂടെ  കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമതുലിതമായ ഗുണങ്ങളാണ് ലഭിക്കുന്നത്. രണ്ട് ഭക്ഷണങ്ങളും ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നു, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഊർജ്ജത്തിനും അവശ്യമാണ്. അതിലൂടെ ശാരീരിക ക്ഷമത വർധിക്കുന്നു. ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ മാത്രമല്ല ലൈംഗികമായ ആരോഗ്യത്തിനും ഗുണം ചെയ്യും. 

വാഴപ്പഴത്തിൻ്റേയും തൈരിൻ്റെയും പ്രത്യേക ഗുണങ്ങൾ പരിഗണിക്കുമ്പോൾ കിട്ടുന്ന അനുമാനങ്ങൾ മാത്രമാണെല്ലാം. ഇവ ഒരുമിച്ച് കഴിക്കുന്നത് ലൈംഗികാരോഗ്യത്തിന് ഗുണം ചെയ്യും എന്ന് പറയുന്നതിന് ആധികാരികമായ തെളിവുകളൊന്നുമില്ല. നിലവിൽ ഇവയെ സംബന്ധിച്ച് പഠനങ്ങളും ഗവേഷണങ്ങളും വളരെ കുറവാണ്. ആരോഗ്യപരമായ കാര്യങ്ങൾക്ക് എല്ലായിപ്പോഴും നിർദ്ദിഷ്ട ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sex Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: