/indian-express-malayalam/media/media_files/ul9HrrW3jixrl25BFgBb.jpg)
ചിത്രം: ഫ്രീപിക്
ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. തൻ്റെ ദിനചര്യകളെക്കുറിച്ചും, ആരോഗ്യ പരിപാലനത്തെക്കുറിച്ചുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതിൽ തന്നെ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് പ്രിയങ്ക രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പാനീയമാണ്.
വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചോപ്ര അത് പരിചയപ്പെടുത്തിയത്. എല്ലാ ദിവസവും രാവിലെ ചെറുചൂടുവെള്ളത്തിൽ ഇഞ്ചി, മഞ്ഞൾ, നാരങ്ങ, തേൻ എന്നിവ ചേർത്ത് കുടിക്കുമെന്നാണ് താരം പറഞ്ഞത്. തിരക്കുപിടിച്ച ഷൂട്ടിങ് ഷെഡ്യൂളുകളിൽ രോഗങ്ങൾ ഉണ്ടാകാതിരിക്കേണ്ടത് അത്യാവിശമാണ്. അതിന് ഈ പാനീയം സഹായിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.
ഇത് എത്രത്തോളം ഫലപ്രദമാണെന്നതും, എല്ലാവരിലും ഒരുപോലെ ഇത് പ്രവർത്തിക്കുമോ? എന്നതും ആലോചിക്കേണ്ടതുണ്ട്.
ഇഞ്ചി
ഇഞ്ചിയ്ക്ക് ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. അത് വീക്കം കുറയ്ക്കാനും, സമ്മർദ്ദം ഇല്ലാതാക്കാനും സഹായിക്കും. അങ്ങനെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് ഡയറ്റ് സ്പെഷ്യലിസ്റ്റായ സുഹാനി പറയുന്നു. ഇഞ്ചി ദഹനത്തേയും, രക്ത ചംക്രമണത്തെയും സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് അത്യാവിശ്യമാണ്.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശക്തമായ ഒരു ആൻ്റിഇൻഫ്ലമേറ്ററി സംയുക്തമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തിൽ സ്വാധീനം ചെലുത്തുന്നു.
നാരങ്ങ
വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് അവശ്യമായ വിറ്റാമിൻ സി യുടെ ആരോഗ്യകരമായ അംശം നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അണുബാധകളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നതിൽ വെളുത്ത രക്താണുക്കൾക്ക് സുപ്രധാന പങ്കുണ്ട്.
തേൻ
സ്വാഭാവികമായി ആൻ്റിമൈക്രോബിയൽ ഗുണങ്ങൾ തേനിലുണ്ട്. അത് അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇത് തൊണ്ട വേദന ശമിപ്പിക്കുകയും, ചുമ പോലെയുള്ളവയ്ക്കെതിരെ പ്രതിരോധം സൃഷ്ട്ടിക്കുകയും ചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് എത്രത്തോളം സഹായിക്കും
ധാരാളം ഗുണങ്ങൾ ഈ പാനിയത്തിലെ ചേരുവകൾക്ക് ഉണ്ടെങ്കിലും കൃത്യമായ വൈദ്യ ചികിത്സ അല്ലെങ്കിൽ സമീകൃതാഹാരം എന്നിവയ്ക്ക് ഇത് പകരമാകുന്നില്ല എന്നാണ് സുഹാനി പറയുന്നത്. ഇവയോടൊപ്പം ആരോഗ്യകരമായ ദിനചര്യയുടെ ഭാഗമായി ഇത് കുടിക്കുന്നത് രോഗപ്രതിരോധ ശേഷിയെ പിന്തുണച്ചേക്കാം. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് പരിഹാരമാകുന്നില്ല.
ദീർഘകാലത്തേക്ക് ഇത് ഉപയോഗിക്കുന്നതിലൂടെ മാത്രമേ പ്രതിരോധ ശേഷിയിൽ മാറ്റങ്ങൾ വന്നു തുടങ്ങൂ. മറ്റ് ചികിത്സകൾക്ക് ഇത് പകരമാകില്ല. അതിനാൽ എല്ലായിപ്പോഴും നിങ്ങളും ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. അവരുടെ നിർദ്ദേശ പ്രകാരം മാത്രം ഇത്തരം പാനീയങ്ങൾ ശീലമാക്കൂ.
Read More
- Turmeric Water Vs Turmeric Milk: മഞ്ഞൾ പാലിലോ വെള്ളത്തിലോ ചേർത്തത്, ഇവയിലേതാണ് നല്ലത്?
- ഗർഭാവസ്ഥയിലെ അസിഡിറ്റി, ഈ ധാന്യങ്ങൾ പരിഹാരമാകുമോ?
- വെറും വയറ്റിൽ പാൽ കുടിച്ചാൽ എന്തു സംഭവിക്കും?
- കരുത്തുറ്റ ശരീരത്തിനായി കഴിക്കൂ കാൽസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
- ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ
- ഫാറ്റി ലിവർ കുറയ്ക്കാൻ ഈ 3 പാനീയങ്ങൾ സഹായിക്കുമോ?
- ചെറുപ്പക്കാരിലെ മലബന്ധം, ഇതാവാം കാരണങ്ങൾ
- പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നത് പെട്ടെന്നു നിർത്തിയാൽ എന്തു സംഭവിക്കും?
- പ്രമേഹം നിയന്ത്രിക്കാം, ഗ്രാമ്പൂ ചായ കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.