/indian-express-malayalam/media/media_files/179JlVHuWil3MzvGChsy.jpg)
Turmeric water vs turmeric milk Comparsion Health Benefit
Turmeric water vs turmeric milk: ഒരു സുഗന്ധവ്യജ്ഞനം എന്നതിനേക്കാൾ ധാരാളം ഔഷധഗുണങ്ങളും മഞ്ഞളിനുണ്ട്. രോഗങ്ങളെ അകറ്റി നിർത്തുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഏറെക്കാലമായി ഇത് ഉപയോഗത്തിൽ ഉണ്ട്. എന്നാൽ അത് ഏതു വിധേന ഉപയോഗിക്കുന്നതാണ് നല്ലതെന്നതിൽ ഇപ്പോഴും സംശയം ഉണ്ട്. മഞ്ഞൾപ്പൊടി പാലിൽ ചേർത്തും വെള്ളത്തിൽ കലർത്തിയും ഉപയോഗിക്കാറുണ്ട്. ഈ രണ്ടു രീതിയും നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിലേതാണ് മികച്ചത്?.
Comparing Turmeric Water and Turmeric Milk: അവ തമ്മിലുള്ള വ്യത്യാസം
മഞ്ഞൾ വ്യത്യസ്തമായ രണ്ട് വസ്തുക്കൾക്കൊപ്പം ചേർക്കുമ്പോൾ എന്തു വ്യത്യസമാണ് ഉള്ളതെന്ന് അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ അതിലേതാണ് മികച്ചതെന്ന് തിരഞ്ഞെടുക്കുവാൻ സാധിക്കൂ. ഡയറ്റീഷ്യനായ ഡോ. സുഷ്മ മഞ്ഞൾ ചേർത്താ പാലും, മഞ്ഞൾകലക്കിയ വെള്ളവും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവ എങ്ങനെയൊക്കെ ആരോഗ്യത്തിന് ഗുണകരവും ദോഷവും ആകുന്നു എന്നും വ്യക്തമാക്കി തരുന്നു.
Health Benefits of Turmeric Milk: മഞ്ഞൾ പാലിൽ കലർത്തിയത്
- ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുള്ള ഒരു സംയുക്തമാണിത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് സന്ധിവേദന, വീക്കം പോലെയുള്ള പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.
- പ്രതിരോധശേഷി വർധിപ്പിക്കുന്നു: മഞ്ഞൾ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. പതിവായി മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തും.
- ദഹനം മെച്ചപ്പെടുത്തുന്നു: പിത്തരസത്തിൻ്റെ ഉത്പാദനത്തിനായി പിത്ത സഞ്ചിയെ ഉത്തേജിപ്പിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു. വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു.
- മികച്ച ഉറക്കം: ചൂട് പാലിനൊപ്പം മഞ്ഞൾപ്പൊടി കൂടി ചേരുമ്പോൾ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നു.
- കാൻസർ പ്രതിരോധം: കുർക്കുമിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇത് കാൻസർ സാധ്യതകൾ തടയാൻ സഹായിക്കുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- പിത്ത സഞ്ചിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ മഞ്ഞൾ കഴിക്കുന്നത് രോഗ ലക്ഷണങ്ങൾ വർദ്ധിപ്പിച്ചേക്കാം.
- മഞ്ഞളിന് സ്വഭാവികമായി രക്തം കട്ടിയാക്കാനുള്ള ഗുണങ്ങളുണ്ട്. അതിനാൽ രക്തത്തിൻ്റെ കട്ടി കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്നവർ മഞ്ഞൾ ചേർത്ത പാൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
Health Benefits of Turmeric Water: മഞ്ഞൾ ചേർത്ത വെള്ളം
- വിഷാംശം ഇല്ലാതാക്കൽ: കരളിനെ ശുദ്ധീകരിക്കാനും ശരീരത്തിൽ മൊത്തത്തിലുള്ള വിഷാംശം ഇല്ലാതാക്കാനുമുള്ള കഴിവ് മഞ്ഞളിന് ഉണ്ടെന്ന് ഡയറ്റീഷ്യൻ സുഷ്മ പറയുന്നു.
- ശരീരഭാര നിയന്ത്രണം: മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ മെറ്റാബോളിസത്തെ നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരഭാര നിയന്ത്രണത്തിന് സഹായിച്ചേക്കാം.
- ചർമ്മാരോഗ്യം: ധാരാളം ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മഞ്ഞളിനുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് സഹായിച്ചേക്കാം.
ദഹനം മെച്ചപ്പെടുത്തുന്നു: മഞ്ഞൾ ചേർത്ത പാലിന് സമാനമായി പിത്തരസത്തിൻ്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ദഹനനാളത്തിലെ വീക്കം കുറയ്ക്കുന്നു. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തിയേക്കാം.
ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- മഞ്ഞളിൽ ഓക്സലേറ്റ് സാന്നിധ്യമുണ്ട്. അതിനാൽ മൂത്രത്തിൽ കല്ല് വരാൻ സാധ്യതയുള്ളവർ ഇത് ഉപയോഗിക്കരുത്.
- മൂത്ര തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഗർഭിണികൾ അധികം മഞ്ഞൾ ചേർത്ത വെള്ള കുടിക്കാതിരിക്കുന്നതാവും നല്ലത്.
Which Is Healthier: Turmeric Water or Turmeric Milk?: ഏതാണ് മികച്ചത്?
മഞ്ഞൾ പാലിൽ ചേർത്തത്: സുഖമായ ഉറക്കം ആവശ്യമുള്ളവർക്ക് ഇത് അനുയോജ്യമാണ്. വീക്കം, മോശം പ്രതിരോധശേഷി എന്നിവ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കും.
മഞ്ഞൾ ചേർത്ത വെള്ളം: ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇത് ഉചിതമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് സഹായിച്ചേക്കാം. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
Read More
- ഗർഭാവസ്ഥയിലെ അസിഡിറ്റി, ഈ ധാന്യങ്ങൾ പരിഹാരമാകുമോ?
- വെറും വയറ്റിൽ പാൽ കുടിച്ചാൽ എന്തു സംഭവിക്കും?
- കരുത്തുറ്റ ശരീരത്തിനായി കഴിക്കൂ കാൽസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
- ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ
- ഫാറ്റി ലിവർ കുറയ്ക്കാൻ ഈ 3 പാനീയങ്ങൾ സഹായിക്കുമോ?
- ചെറുപ്പക്കാരിലെ മലബന്ധം, ഇതാവാം കാരണങ്ങൾ
- പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നത് പെട്ടെന്നു നിർത്തിയാൽ എന്തു സംഭവിക്കും?
- പ്രമേഹം നിയന്ത്രിക്കാം, ഗ്രാമ്പൂ ചായ കുടിക്കൂ
- ഉറങ്ങുന്നതിനു മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.