scorecardresearch

ഉറങ്ങുന്നതിനു മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
milk

Credit: Freepik

ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലമുള്ളവരുണ്ട്. രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. പാലിലെ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡിന്റെ സാന്നിധ്യമാണ് ഉറക്കം വർധിപ്പിക്കുന്നത്. എന്നാൽ, പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. 

Advertisment

പാലിൽ ഒരു കഷ്ണം ശർക്കര ചേർക്കുന്നത് പോഷകമൂല്യം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പാലും ശർക്കരയും സംയോജിപ്പിക്കുന്നത് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഉറങ്ങുന്നതിന് മുൻപ് ലുപാലിൽ ശർക്കര ചേർത്ത് കുടിച്ചാള്ള 5 ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം. 

ദഹന ആരോഗ്യം വർധിപ്പിക്കുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു ഗ്ലാസ് പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് സഹായിക്കും. ആയുർവേദം അനുസരിച്ച്, ശർക്കരയ്ക്ക് ദഹന എൻസൈമുകളെ സജീവമാക്കാനുള്ള കഴിവുണ്ട്. ഇതിലൂടെ മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് സഹായിക്കും.

ആർത്തവ വേദനയ്ക്ക് ആശ്വാസം

ആർത്തവ സമയത്ത് ചൂടുള്ള പാനീയങ്ങൾ വളരെ ആശ്വാസം നൽകും. ചെറുചൂടുള്ള പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും. പാലിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പേശിവലിവ് ഒഴിവാക്കാൻ സഹായിക്കുന്നു. ശർക്കരയിൽ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ രക്തചംക്രമണത്തിന് സഹായിക്കുന്നു.

Advertisment

ചർമ്മത്തിന് മികച്ചതാണ്

തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കുന്നവർക്ക് പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അനുസരിച്ച്, ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശർക്കര രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു, ഇത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു.

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു

പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. പാലും ശർക്കരയും ശക്തമായ പ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. 

സന്ധി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു 

പാലിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് ശർക്കര ചേർക്കുമ്പോൾ ആരോഗ്യ ഗുണം കൂടും. ശർക്കരയിൽ മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും സന്ധി വേദന മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: