scorecardresearch

വെറും വയറ്റിൽ പാൽ കുടിച്ചാൽ എന്തു സംഭവിക്കും?

വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, മഗ്നീഷ്യം എന്നിവ ഉൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും പാലിൽ അടങ്ങിയിട്ടുണ്ട്

വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, മഗ്നീഷ്യം എന്നിവ ഉൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും പാലിൽ അടങ്ങിയിട്ടുണ്ട്

author-image
Health Desk
New Update
Drinking Milk Health

ഫ്രീപിക്:ചിത്രം

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പാൽ. ആരോഗ്യകരമായ കൊഴുപ്പുകൾ, ബി, ഡി പോലുള്ള വിറ്റാമിനുകൾ എന്നിവയും ഇതിലുണ്ട്. എന്നാൽ വെറും വയറ്റിൽ പാൽ കുടിക്കാറുണ്ടോ?. ശരീരത്തിൽ അപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പാൽ. 

Advertisment

പാൽ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻഎന്നിവയുടെ മികച്ച ഉറവിടമാണ് പാൽ. ഇത് എല്ലുകളുടേയും, പല്ലുകളുടേയും ബലം വർധിപ്പിക്കുന്നു. പാൽ കുടിക്കുന്നതു കൊണ്ട് കൈർബോഹൈഡ്രേറ്റുകളുടേയും കൊഴുപ്പുകളുടേയും അളവ് നിയന്ത്രിച്ചു നിർത്തുന്നു.  

വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, മഗ്നീഷ്യം എന്നിവ ഉൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുന്നു. 

വെറും വയറ്റിൽ പാൽ കുടിച്ചാൽ എന്തു സംഭവിക്കും?
വെറും വയറ്റിൽ പാൽ കുടിക്കുന്നത് അധികം ആളുകളിലും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല എന്നാണ് ഡോ. സോണാലി ഗൗതം പറയുന്നത്. ചില വ്യക്തികൾക്ക് ലാക്ടോസ് അസഹിഷ്ണുത ഉള്ളതിനാൽ പാലിൻ്റെ ഉപയോഗം ദഹന സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായേക്കാം. എന്നാൽ മറ്റുള്ളവരിൽ ഇത്  ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യത കുറവണെന്നും അവർ ചൂണ്ടികാണിക്കുന്നു. രാവിലത്തെ ഭക്ഷണത്തിനൊപ്പം പാൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനു സഹായിച്ചേക്കാം. 

Advertisment

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പലരിലും ലാക്ടോസ് അസഹിഷ്ണുത തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. അതിനാൽ പാൽ കുടിക്കുന്നതു മൂലം വയറിളക്കം, ഗ്യാസ് തുടങ്ങി ദഹനസംബന്ധമായ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗനിർണയം ഉടനടി നടത്തുക. തുടർന്ന് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. പശുവിൻ പാലിനു പകരം മറ്റ് മാർഗങ്ങൾ തേടാവുന്നതാണ്. ബദാം പാൽ, സോയ പാൽ, തേങ്ങാപ്പാൽ ഇങ്ങനെ ബദൽ മാർഗങ്ങൾ ലഭ്യമാണ്. 

സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന പാനീയമാണ് പാൽ. ലാക്ടോസ് അസഹിഷ്ണുത ഒഴിച്ചു നിർത്തിയാൽ രാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്നത് ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കും. എന്നാൽ അതിൻ്റെ അളവ് നിങ്ങളുടെ ശരീരത്തിൻ്റെ സ്വഭാവം, ആവശ്യം എന്നിവ അനുസരിച്ച് ക്രമീകരിക്കുക. 

Read More

Milk Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: