/indian-express-malayalam/media/media_files/AFPIRotX88RBWJBsnVic.jpg)
ചിത്രം: ഫ്രീപിക്
ശരീത്തിലെ ഏറ്റവും അത്യാവിശ്യമായ ധാതുവാണ് കാൽസ്യം. എല്ലുകളുടേയും, പല്ലുകളുടേയും ബലവും, പരിപാലനനുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഡികളുടേയും പേശികളുടേയും പ്രവർത്തനം, രക്തം കട്ടപിടിക്കൽ, എന്നിവയിലും കാൽസ്യത്തിന് നിർണായകമായ പങ്കുണ്ട്. കാൽസ്യത്തിൻ്റെ കുറവ് എല്ലുകൾ ദുർബലമായി പൊട്ടലുകൾ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസിലേക്ക് നയിച്ചേക്കാം.
കാൽസ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം
നാഡികളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിനും, ഹോർമോൺ പ്രവർത്തനം, ആരോഗ്യപരമായ രക്തസമ്മർദ അളവ് നിലനിർത്തൽ, എന്നിവയിൽ കാൽസ്യം നിർണായക പങ്കുവഹിക്കുന്നു. കൂടാതെ കൊളസ്ട്രോൾ മെറ്റാബോളിസത്തെ നിയന്ത്രിച്ച് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയുടെ സാധ്യതകൾ കുറയ്ക്കുന്നു.
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
- പാൽ പാലുത്പന്നങ്ങൾ: കൊഴുപ്പ് കുറഞ്ഞതോ അത് നീക്കം ചെയ്തതോ ആയ പാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. തൈരിലും കാൽസ്യം മാത്രമല്ല് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ചീസ് വിഭാഗങ്ങളായ ചെഡ്ഡാർ, റിക്കോട്ട, മൊസറെല്ല എന്നിവ കാൽസ്യത്തിൻ്റെ സമ്പന്നമായ ഉറവിടങ്ങണാണ്.
- ഇലക്കറികൾ: ചീര, സ്പിനാച്, കാലേ തുടങ്ങിയിവയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.
- പാലിതര ഉത്പന്നങ്ങൾ: പാൽ ഉത്പന്നങ്ങളോട് അലർജി ഉള്ളവരോ അവ കഴിക്കാത്തവർ ശരീരത്തിന് മതിയായ കാൽസ്യം കഴിക്കാൻ മറക്കരുത്. ടോഫു, സോയ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.
- ബദാം: കാൽസ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്.
- ഫോർട്ടിഫൈഡ് ആയിട്ടുള്ള സസ്യാധിഷ്ഠിത പാൽ: ബദാം, സോയ, ഓട്സ് പാൽ, എന്നിവ പശുവിൻ പാലിന് തുല്യമായാണ് കാണുന്നത്.
കാൽസ്യം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
പ്രഭാതഭക്ഷണത്തിലും അത്താഴത്തിലും കാൽസ്യം അടങ്ങിയ പാൽ ഉൽപ്പന്നങ്ങൾ, ഇല വർഗ്ഗങ്ങൾ, എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. എന്നാൽ അമിതമായി കാൽസ്യം ശരീരത്തിൽ ചെല്ലുന്നതും ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാൽ ഒരാളുടെ പ്രായം, ആരോഗ്യ സ്ഥിതി, മരുന്നുകളുടെ ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ കാൽസ്യം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവൂ.
കാൽസ്യം അടങ്ങിയ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്നത് പൊതുവിലുള്ള ഭക്ഷണക്രമത്തെയും ആരോഗ്യസ്ഥിതിയെയും ബാധിക്കും. ആരോഗ്യ വിദഗ്ധരുടെയും മറ്റും നിർദേശങ്ങൾ അനുസരിച്ചു മാത്രം ഭക്ഷണത്തിലെ കാൽസ്യത്തിന്റെ അളവിൽ മാറ്റങ്ങൾ കൊണ്ടു വരിക. ശരീരത്തിന്റെ ആരോഗ്യത്തിന് കാൽസ്യത്തിനുള്ളതുപോലെ തന്നെ തുല്യപ്രാധാന്യം മറ്റ് പോഷകങ്ങൾക്കുമുണ്ട്. ഇവയെല്ലം ശരിയായ രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us