scorecardresearch

പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നത് പെട്ടെന്നു നിർത്തിയാൽ എന്തു സംഭവിക്കും?

ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്ന മരുന്നിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല.  ദിവസവും പ്രമേഹത്തിൻ്റെ അളവ് നിരീക്ഷിക്കുകയും, സമയബന്ധിതമായി പരിശോധനകൾ നടത്തുകയും വേണം

ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്ന മരുന്നിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല.  ദിവസവും പ്രമേഹത്തിൻ്റെ അളവ് നിരീക്ഷിക്കുകയും, സമയബന്ധിതമായി പരിശോധനകൾ നടത്തുകയും വേണം

author-image
Health Desk
New Update
Diabetes Medicine

ചിത്രം: ഫ്രീപിക്

സ്ഥിരമായി എന്തെങ്കിലും തരത്തിലുള്ള മരുന്ന് കഴിക്കുന്നവരാണോ നിങ്ങൾ?. എന്നാൽ ആരോഗ്യം മെച്ചപ്പെട്ടു എന്ന് സ്വയം തോന്നി ആ ശീലം നിർത്തിയാൽ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ, പ്രത്യേകിച്ച് പ്രമേഹ നിയന്ത്രിക്കുന്നതിനായി കഴിക്കുന്ന മരുന്നുകൾ നിർത്തുന്നത്?. 

Advertisment

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രകാരം ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. അതിനാൽ ജീവിതശൈലിയിൽ പരിഷ്ക്കരണം, ക്രിത്യമായ രോഗ നിരീക്ഷണം, മരുന്നുകൾ എന്നിങ്ങനെ തുടർച്ചയായ പരിചരണം അവശ്യമാണ്. എന്നാൽ ഇവയിലുണ്ടാകുന്ന അശ്രദ്ധ പഞ്ചസാരയുടെ അളവിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഡയബറ്റിക്സ് വിദഗ്ധനായ ഡോ. മനോജ് ചൗവള പറയുന്നു. 

പ്രമേഹത്തിന് ശാശ്വതമായ ഒരു ചികിത്സയില്ല. തുടക്കത്തിൽ തന്നെ കണ്ടു പിടിക്കാൻ സാധിക്കുന്ന ചില സാഹചര്യങ്ങളിൽ ഇതിൽ നിന്നും അശ്വാസം നേടാൻ സാധിക്കാറുണ്ട്. അതും ജീവിതശൈലി പരിഷ്ക്കരണം, ശരീരഭാര നിയന്ത്രണം, ക്രിത്യമായി മരുന്നുകൾ പിൻതുടരുക എന്നിവയിലൂടെയാണ് സാധ്യമാകുന്നത്.  

എന്നാൽ പ്രമേഹം പോലെയുള്ള രോഗാവസ്ഥയ്ക്ക് നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾ മുടക്കമില്ലാതെ കഴിക്കേണ്ടതുണ്ട്. അവ പെട്ടെന്ന് നിർത്തുന്നതിലൂടെ അണുബാധയുടെ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ അസിഡ് അടിഞ്ഞു കൂടി ജീവൻ അപകടത്തിലാകുന്ന അവസ്ഥ (ഡയബറ്റിക് കെറ്റോഅസിഡോസിസ്) വരെ എത്തിയേക്കാം. ഇതിന് ഉടനടി ചികിത്സ തേടേണ്ടി വരും എന്ന് ഇൻ്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. രാജീവ് ഗുപ്ത പറയുന്നു. 

Advertisment

പ്രമേഹത്തിൻ്റെ സ്വഭാവിക പ്രകൃതം അനുസരിച്ച് തുടക്കത്തിൽ അതിൻ്റെ ലക്ഷണങ്ങൾ മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. ഏറിയും കുറഞ്ഞും ഇരിക്കും എന്നതിനാൽ പൂർണ്ണമായി ഭേദപ്പെട്ടു എന്ന് വിശ്വസിക്കാൻ സാധിക്കില്ല. അതിനാൽ മരുന്നുകൾ നിർത്തുന്നത് വൃക്ക തകരാറിലാക്കുകയും, അന്ധത പോലെയുള്ള സങ്കീർണ്ണ അവസ്ഥകളുടെ സാധ്യതയും വർധിപ്പിക്കും. ശരിയായ പരിചരണം ലഭ്യമാകാത്തതു മൂലം പേശികൾക്ക് ഭാരക്കുറവ്, നിർജ്ജലീകരണം, ക്ഷീണം, എന്നിവയ്ക്കും സാധ്യതയുണ്ട്. 

കൂടാതെ ഏറ്റവും അപകടകരമായ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി വർധിക്കുന്നു. ഇവയൊക്കെ തടഞ്ഞു നിർത്തുവാൻ പ്രേമഹത്തെ ചിട്ടയായ പരിചരണത്തിലൂടെ നിയന്ത്രിക്കേണ്ടത് അവശ്യമാണ്. ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്ന മരുന്നിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല.  ദിവസവും പ്രമേഹത്തിൻ്റെ അളവ് നിരീക്ഷിക്കുകയും, സമയബന്ധിതമായി പരിശോധനകൾ നടത്തുകയും വേണം. 

Read More

Diabetes Diabetes Mellitus News Type 1 And 2 Diabetes Symptoms Medicine Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: