scorecardresearch

ഗർഭാവസ്ഥയിലെ അസിഡിറ്റി, ഈ ധാന്യങ്ങൾ പരിഹാരമാകുമോ?

നാരുകളും, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി എന്നിങ്ങനെ ധാരാളം പോഷകങ്ങളും തിനയിലും, ചോളത്തിലും അടങ്ങിയിട്ടുണ്ട്

നാരുകളും, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി എന്നിങ്ങനെ ധാരാളം പോഷകങ്ങളും തിനയിലും, ചോളത്തിലും അടങ്ങിയിട്ടുണ്ട്

author-image
Health Desk
New Update
Millet Benefits

ചിത്രം: ഫ്രീപിക്

ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ഏറെക്കാലമായി വ്യാപക ഉപയോഗം ഉള്ളവയാണ് ധാന്യങ്ങൾ.  കമ്പം, ചോളം, റാഗി അഥവ പഞ്ഞപ്പുല്ല്, തിന, കൂവരക്, ചാമ, വരക്, കവടപ്പുല്ല് എന്നിങ്ങനെയുള്ള ചെറുധാന്യങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. അതിൽ തന്നെ ചോളം, തിന എന്നിവ ഗർഭകാലത്തെ അഡിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾക്കും, ശരീരഭാര നിയന്ത്രണത്തിനും സഹായിക്കും എന്ന് നിങ്ങൾക്കറിയാമോ?. 

Advertisment

ഗർഭകാലത്തെ അസിഡിറ്റി
നാരുകൾ: ചോളത്തിലും, തിനയിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. അങ്ങനെ ആസിഡിറ്റി ഉണ്ടാകുന്നത് തടയുകയും മലബന്ധം ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. 

ആൽക്കലൈൻ: ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കി അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

പോഷക ഗുണം: മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി എന്നിവ ഇതിൽ ധാരാളം ഉണ്ട്. ഗർഭകാല ആരോഗ്യത്തിന് ഇവ വളരെ പ്രധാനമാണ്. കൂടാതെ ദഹന വ്യവസ്ഥയെ സന്തുലിതമാക്കി നിലനിർത്താനും സഹായിക്കും. 

Advertisment

ഗ്യൂറ്റൻ ഫ്രീ: ഗ്യൂറ്റൻ രഹിത ധാന്യങ്ങളാണ് ഇവ. അതിനാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കുറവാണ്.

ഗ്ലൈസെമിക് സൂചിക: വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ആയതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അങ്ങനെ ഇൻസുലിൻ അസന്തുലിതാവസ്ഥ തടയുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. 

പ്രോട്ടീൻ: നല്ല അളവിൽ സസ്യാധിഷ്ഠിത പ്രോട്ടീൻ ഇവയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ പേശികളുടെ ബലം വർദ്ധിപ്പിക്കുന്നു. കൂടാതെ വിശപ്പ് ശമിപ്പിച്ച് സംതൃപ്തി നൽകുന്നു. ഇങ്ങനെ മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കുന്നു. 

കാർബോഹൈഡ്രേറ്റുകൾ: സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളാണ് ഈ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നത്. അവ സാവധാനം ദഹിക്കുന്നു. ഇങ്ങനെ സുസ്ഥിരമായ ഊർജ്ജം ലഭിക്കുകയും വയറു നിറഞ്ഞതായി തോന്നുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഇതിലൂടെ തടയാം.

കലോറി: താരതമ്യേന കലോറി ഇതിൽ കുറവാണ്. അവശ്യ പോഷകങ്ങൾ നേടിക്കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ധാന്യങ്ങൾ സഹായകരമാകും. 

കഞ്ഞിയായി കഴിക്കാൻ പലരും ഇത്തരം ധാന്യങ്ങൾ ഉപയോഗിക്കാറുണ്ട്. പായസം, സൂപ്പ്, റൊട്ടി, ദോശ, സലാഡുകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 

Read More

Diet Health Pregnancy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: