scorecardresearch

ശരീരഭാരം കുറയ്ക്കണോ?  മധുരമില്ലാത്ത ഒരു കപ്പ് കാപ്പി ശീലമാക്കൂ

ഭക്ഷണക്രമത്തിൽ മധുരമില്ലാത്ത ഒരു കപ്പ് കാപ്പി കൂടി ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം

ഭക്ഷണക്രമത്തിൽ മധുരമില്ലാത്ത ഒരു കപ്പ് കാപ്പി കൂടി ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം

author-image
Health Desk
New Update
black coffee benefits weight loss

ഭക്ഷണക്രമത്തിൽ നിങ്ങൾ പാലിയ്ക്കുന്ന ചിട്ടയും സ്ഥിരതയും,  ശാരീരികമായി നിങ്ങളെത്രത്തോളം ആക്റ്റീവ് ആണ് എന്നിവയൊക്കെ ശരീരഭാരം കുറയ്ക്കുന്നതിൽ ഏറെ പ്രധാനമാണ്.  ഭക്ഷണക്രമത്തിൽ മധുരമില്ലാത്ത ഒരു കപ്പ് കാപ്പി കൂടി ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.  ദി അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനമാണ് ഈ കണ്ടെത്തലുകൾ പങ്കു വച്ചത്.

Advertisment

കാപ്പിയിൽ മധുരം ചേർക്കുന്നത് ഭാരനിയന്ത്രണം സാധ്യമാക്കില്ലെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. എന്നാൽ ക്രീമോ പാൽ ഉത്പന്നങ്ങളോ കോഫി വൈറ്റ്നറുകളോ ചേർക്കുന്നത് ഭാരത്തെ കാര്യമായി ബാധിക്കില്ലെന്നും ഗവേഷകർ പറയുന്നു.

രാവിലെ ഒരു മധുരമില്ലാത്ത  ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള വിശപ്പ് തൃപ്തിപ്പെടുത്തും. ഒപ്പം വയർ നിറഞ്ഞൊരു ഫീൽ നൽകും. ഇത്  ദിവസം മുഴുവൻ ലഘുഭക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

"ചൂടുള്ളതും കലോറി കുറഞ്ഞതുമായ പാനീയങ്ങൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും", ന്യൂജേഴ്‌സിയിലെ ഡയറ്റീഷ്യൻ വേഡ് ഫോക്‌സ് പറയുന്നു. 

Advertisment

എന്നിരുന്നാലും, ഭക്ഷണസംബന്ധമായ ആശങ്കളും ഭാരനിയന്ത്രണ ശ്രമങ്ങളും വിദഗ്ധരുമായി പങ്കു വയ്ക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.

Check out More Lifestyle Articles Here 

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: