scorecardresearch

പുകവലി ഉപേക്ഷിക്കണോ? ആസക്തി ഉണ്ടാക്കുന്ന ഈ ഭക്ഷണങ്ങളും ഒഴിവാക്കൂ

ചില ഭക്ഷണങ്ങളിൽ കുറഞ്ഞ അളവിൽ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു, “പുകയിലയേക്കാൾ അളവ് കുറവാണെങ്കിലും, അവ കഴിക്കുന്നത് നിക്കോട്ടിൻ പ്രതികരണത്തിന് കാരണമാകുന്നു."

ചില ഭക്ഷണങ്ങളിൽ കുറഞ്ഞ അളവിൽ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു, “പുകയിലയേക്കാൾ അളവ് കുറവാണെങ്കിലും, അവ കഴിക്കുന്നത് നിക്കോട്ടിൻ പ്രതികരണത്തിന് കാരണമാകുന്നു."

author-image
Lifestyle Desk
New Update
Smoking

പുകവലി ആസക്തിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ (ചിത്രം: ഫ്രീപിക്)

പുകവലി ഉപേക്ഷിക്കുക എന്ന തീരുമാനം ഒരാൾ ജീവിതത്തിൽ എടുക്കാവുന്ന തീരുമാനങ്ങളിൽ ഏറ്റവും പ്രധാനമാണെന്ന് തന്നെ പറയാം. കാരണം മനുഷ്യ ശരീരത്തിൽ പുകവലി ഉണ്ടാക്കുന്ന ദൂഷ്യവശങ്ങൾ ചെറുതല്ല. നമുക്ക് സുലഭമായി ലഭിക്കുന്ന പുകയില ഉൽപ്പന്നങ്ങളെ ഒഴിവാക്കുക എന്നത് മറ്റു ദുശ്ശീലങ്ങളെ അപേക്ഷിച്ച് കഠിനമാണ്.

Advertisment

എന്നാൽ പുകവലി ഉപക്ഷിക്കാനായുള്ള യാത്രയിൽ ഈ ഘടകങ്ങൾ മാത്രമല്ല, നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളും വെല്ലുവിളി ഉയർത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. വിജയകരമായി പുകവലി രഹിത ജീവിത ശൈലിയിൽ എത്തിച്ചേരാൻ ഈ ഭക്ഷണങ്ങളും മനസിലാക്കേണ്ടത് പ്രധാനമാണ്.

ചില ഭക്ഷണങ്ങളിൽ കുറഞ്ഞ അളവിൽ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു. “പുകയിലയേക്കാൾ അളവ് വളരെ കുറവാണെങ്കിലും, അവ കഴിക്കുന്നത് നിക്കോട്ടിൻ പ്രതികരണത്തിന് കാരണമാകുന്നു," ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യനായ ഏക്താ സിംഗ്വാൾ പറഞ്ഞു.

പുകവലി ആസക്തിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ 

പുകവലി ആസക്തിയെ ഉണർത്തുന്ന ചില ഭക്ഷണങ്ങൾ പുകവലി ഉപേക്ഷിക്കുക എന്ന തീരുമാനത്തെ തകർത്തേക്കാം. പുകവലി രഹിത ജീവിതശൈലി നിലനിർത്തുന്നതിൽ, ഈ പ്രചോദനങ്ങളെ തിരിച്ചറിയുകയും, അവ ഒഴിവാക്കുകയും ചെയ്യുന്നത് നിർണായകമാണ്. പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ തിരിച്ചറിയേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പങ്കുവയ്ക്കുന്നു.

Advertisment

കഫീൻ 
കഫീനും നിക്കോട്ടിനും പലപ്പോഴും സന്തത സഹചാരികളാണ്. കാരണം പല പുകവലിക്കാർക്കും, സിഗരറ്റ് അല്ലെങ്കിൽ മറ്റ് പുകയില വസ്തുക്കൾ ഉപയോഗിക്കുന്ന സമയത്ത് ഒരു കപ്പ് കാപ്പിയോ ചായയോ നിർബന്ധമാണ്. അതുകൊണ്ട് തന്നെ അമിതമായി കഫീൻ ശരീരത്തിൽ എത്തുന്നത് പുകവലിയോടുള്ള ആസക്തി വീണ്ടും ഉണ്ടാക്കിയേക്കാം.

കഫീൻ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതും, ഹെർബൽ ടീ, കഫീൻ നീക്കം ചെയ്ത കാപ്പി എന്നിവ ഉപയോഗിക്കുന്നതും പരിഹാരമായി തിരഞ്ഞെടുക്കാം. 

മദ്യം
മദ്യവും പുകവലിയും പരസ്പരം കൈകോർക്കാറുള്ള ദുശ്ശീലങ്ങളാണ്. മദ്യത്തിന്റെ റിലാക്സിങ്ങ് ഇഫക്ടുകൾക്ക് പുകവലിക്കാനുള്ള ആസക്തി ഉണ്ടാക്കാൻ സാധിക്കുന്നു. ഇത് പലപ്പേഴും നിങ്ങളുടെ പുകവലി ഉപേക്ഷിക്കുക എന്ന തീരുമാനത്തെ തകർക്കാം.

പുകവലി ഉപേക്ഷിക്കുക എന്ന തീരുമാനം എടുക്കുന്ന സമയം മദ്യം കുറയ്ക്കുക. അല്ലെങ്കിൽ ആൽക്കഹോൾ കണ്ടന്റ് കുറഞ്ഞതോ ഇല്ലാത്തതോ അയ ഡ്രിങ്കുകൾ തിരഞ്ഞെടുക്കുക.

മധുര പലഹാരങ്ങൾ
ചില വ്യക്തികളിൽ മധുരമുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കുന്നത് പുകവലി ആസക്തി ഉണ്ടാക്കാം. മാത്രമല്ല ഇത്തരം ഭക്ഷണം കഴിക്കുന്ന രീതിയും പുകവലിയെ ഓർമ്മിപ്പിക്കാം.

ഉത്തരം മധുര പലഹാരങ്ങൾക്ക് പകരമായി പഴങ്ങളും ആരോഗ്യകരമായ പച്ചക്കറികളും നട്ട്സുകളും കഴിച്ച് ഇതിന് പരിഹാരം കാണാം.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ
ചില കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഉയർന്ന സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സ്ട്രെസ് റിലീഫ് മാർഗ്ഗമെന്ന നിലയിൽ സിഗരറ്റിനോടുള്ള ആസക്തിയെ പ്രേരിപ്പിക്കുന്നു.

കൊഴുപ്പു കുറഞ്ഞ സമീകൃതാഹാരം തിരഞ്ഞെടുത്ത് മൊത്തത്തിലുള്ള ക്ഷേമത്തിനെ പ്രോത്സാഹിപ്പിക്കുക എന്നത് പരിഹാരമായി കണക്കാക്കുന്നു.

എരിവുള്ള ഭക്ഷണങ്ങൾ
ചിലർക്ക്, എരിവുള്ള ഭക്ഷണങ്ങളുടെ രുചിയും സംവേദനവും പുകവലിയുടെ ഓർമ്മകൾ തിരികെ കൊണ്ടുവരും. എരിവു കൂടിയ ഭക്ഷണങ്ങൾ ആദ്യ ഘട്ടത്തിൽ ഒഴിവാക്കി പതിയെ തിരികെ കൊണ്ടുവരാം.

ഈ ഭക്ഷണങ്ങളെ മനസിലാക്കി കൃത്യമായ മാർഗ്ഗത്തിലൂടെ പുകവലി ഒവിവാക്കി ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കാം. താൽക്കാലിക ആനന്ദം നൽകുമെങ്കിലും ഭാവി ജീവിതത്തിൽ ദുരന്തം മാത്രം സമ്മാനിക്കുന്ന പുകവലിയെ തടയാൻ ഏതു മാർഗ്ഗവും സ്വീകരിക്കാം എന്നത് എപ്പോഴും മനസിൽ ഓർക്കുക.

Check out More Lifestyle Articles Here 

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: