scorecardresearch

ദിവസവും നിങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ടോ? എന്താണ് പ്രാധാന്യം

കൃത്യമായ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു

കൃത്യമായ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു

author-image
Health Desk
New Update
Protein Health

അമിതമായി പ്രോട്ടീൻ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ് (ചിത്രം: ഫ്രീപിക്)

സമീകൃതമായ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ദൈനംദിനമായി ശരീരത്തിൽ എത്തേണ്ട പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. ശരീരത്തിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ പ്രോട്ടീൻ, പേശികളുടെ വികസനം, രോഗപ്രതിരോധ പ്രവർത്തനം, വിവിധ ഉപാപചയ പ്രക്രിയകൾ എന്നിവയിൽ അടിസ്ഥാന പങ്ക് വഹിക്കുന്നു. ഇവ ജീവന്റെ നിർമ്മാണ ഘടകങ്ങൾ കൂടിയാണ്.  

Advertisment

പ്രോട്ടീൻ- പേശികളുടെ വളർച്ചയും, പരിപാലനവും പിന്തുണയ്ക്കുന്നു, സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു എന്നാണ്, ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക ഡയറക്ടർ ഡോ ഷുചിൻ ബജാജ് പറയുന്നത്. 

ശരീരത്തിന്റെ പ്രോട്ടീൻ ആവശ്യകത മനസിലാക്കാം
ഭക്ഷണം ക്രമീകരിക്കുന്നതിന് മുൻമ്പ്, നിങ്ങളുടെ പ്രോട്ടീൻ ആവശ്യകതകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ അളവിനെ സ്വാധീനിക്കുന്നത്, പ്രായം, ഭാരം, പ്രവർത്തന നില, ആരോഗ്യലക്ഷ്യങ്ങൾ തുടങ്ങിയ ഘടകങ്ങളാണ്. 

ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നതനുസരിച്ച്, മുതിർന്നവർക്ക് ആവശ്യമായ പ്രോട്ടീനിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 മുതൽ 1.2 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമായി വരുന്നു.

Advertisment

ആരോഗ്യവും പ്രവർത്തന നിലയും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ശരാശരി പുരുഷൻമാർക്ക് 56-91 ഗ്രാം പ്രോട്ടീനും, സ്ത്രീകൾക്ക് 46-78 ഗ്രാം പ്രോട്ടീനുമാണ് പ്രതിദിനം ആവശ്യമായി വരുന്നത്. വ്യക്തിഗത മാർഗ്ഗനദേശങ്ങൾക്ക് അംഗീകൃത ഡയറ്റീഷ്യനെയോ ആരോഗ്യ വിദഗ്ധനെയോ സമീപിക്കണമെന്നും ഏക്താ സിംഗ്വാൾ നിർദേശിക്കുന്നു.

വിവിധ പ്രോട്ടീൻ സ്രോതസ്സുകൾ ഉൾപ്പെടുത്തുക
കൃത്യമായ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തുന്നതിനായി വിവിധ സ്രോതസ്സുകളെ ആശ്രയിക്കാം. ലീൻ മീറ്റ്, കോഴി, മത്സ്യം തുടങ്ങിയവ മികച്ച പ്രോട്ടീൻ ദാതാക്കളാണെങ്കിലും, ബീൻസ്, പയർ, ടോഫു, ക്വിനോവ തുടങ്ങിയ സസ്യാധിഷ്ഠിത ഉറവിടങ്ങളും ഒരുപോലെ ഫലപ്രദമാണ്. വിവിധതരം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ അമിനോ ആസിഡുകളുടെ സ്പെക്ട്രം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

ആവശ്യമെങ്കിൽ പ്രോട്ടീൻ ഷേക്കുകളും, ബാറുകളും, പ്രോട്ടീൻ സപ്ലിമെന്റുകളും ഉപയോഗിക്കാമെന്ന് ഡോ ഷുചിൻ ബജാജ് പറഞ്ഞു.

കൃത്യമായി ഭക്ഷണം ആസൂത്രണം ചെയ്യുന്നത് പ്രോട്ടീൻ ഉപഭോഗം ദിവസം മുഴുവൻ തുല്യമായി വിതരണം ചെയ്യാൻ സഹായിക്കുന്നു. ഈ സമീപനം മികച്ച ദഹനത്തിനും ശരീരത്തിന്റെ അമിനോ ആസിഡ് ഉപയോഗത്തിനും സഹായിക്കുന്നു.

അമിതമായി പ്രോട്ടീൻ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ
ശരീരത്തിന് പ്രോട്ടീൻ അത്യന്താപേക്ഷിതമാണെങ്കിലും, അമിതമായി കഴിക്കുന്നത് വൃക്കകളിൽ പ്രശ്നമുണ്ടാക്കുകയും പോഷകങ്ങളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. “സന്തുലിതമായ സമീപനം പ്രധാനമാണ്, അമിതമായ സപ്ലിമെന്റേഷൻ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം," ഡോ ഷുചിൻ ബജാജ് വിശദീകരിച്ചു.

ഒരു കിലോഗ്രാം ശരീരഭാരത്തിന് 2.2 ഗ്രാം പ്രോട്ടീൻ എന്ന അളവിൽ കൂടരുതെന്നാണ് ഏക്താ സിംഗ്വാൾ നിർദേശിക്കുന്നത്.

ഈ നുറുങ്ങുകൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ, ശരീരത്തിന്റെ പ്രോട്ടീൻ ആവശ്യകതകൾ നിറവേറുന്നതിനൊപ്പം മെച്ചപ്പെട്ട ആരോഗ്യം, ചൈതന്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ ലഭിക്കുന്നു. 

Check out More Lifestyle Articles Here 

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: