scorecardresearch

പച്ചതക്കാളിയും ഉണക്ക ചെമ്മീനും ചേർന്നാൽ അടിപൊളി രുചിയാണ്

ചെമ്മീൻ കറി സ്ഥിരം റെസിപ്പിയിൽ തയ്യാറാക്കുന്നതിനു പകരം ഒരു പച്ചതക്കാളി കൂടി ചേർത്ത് കുറുക്കിയെടുത്തു നോക്കൂ. ചോറിനൊപ്പം കിടിലൻ​ കോമ്പിനേഷനാണ്.

ചെമ്മീൻ കറി സ്ഥിരം റെസിപ്പിയിൽ തയ്യാറാക്കുന്നതിനു പകരം ഒരു പച്ചതക്കാളി കൂടി ചേർത്ത് കുറുക്കിയെടുത്തു നോക്കൂ. ചോറിനൊപ്പം കിടിലൻ​ കോമ്പിനേഷനാണ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tomato And Prawns Curry Instant Recipe

പച്ചതക്കാളി ചേർത്ത ചെമ്മീൻ കറി റെസിപ്പി | ചിത്രം: ഫ്രീപിക്

ചെമ്മീൻ കിട്ടിയാൽ ഇനി വെറുതെ കറി തയ്യാറാക്കി സമയം കളയേണ്ട. കുറച്ച് തേങ്ങാപ്പാൽ കൂടി ചേർത്ത് രുചികരമായ റോസ്റ്റ് റെഡിയാക്കിക്കോളൂ. അതിനൊപ്പം ഒരു പച്ചതക്കാളി കൂടി ചേർത്തു നോക്കൂ. എണ്ണ ചേർക്കാതെ വറുത്തെടുത്ത ചെമ്മീനിലേയ്ക്കാണ് തേങ്ങാപ്പാൽ ചേർക്കേണ്ടത്, കിടിലൻ​ രുചിയാണ്.  വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവമാണിത്. കല തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്  ഈ സ്പെഷ്യൽ ചെമ്മീൻ കറി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • പച്ചതക്കാളി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • മുളകുപൊടി
  • പച്ചമുളക് ചുവന്നുള്ളി
  • തേങ്ങ
  • ചെമ്മീൻ
  • കടുക്
  • വറ്റൽമുളക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
  • അതിലേയ്ക്ക് പച്ചതക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം.
  • ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, മുളകുപൊടി എന്നിവ‌യ്‌ക്കൊപ്പം അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം.
  • ഇതേ സമയം തേങ്ങ ചിരകിയതിലേയ്ക്ക് ചുവന്നുള്ളി, പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം.
  • തക്കാളി വെന്തതിലേയ്ക്ക് ഈ അരപ്പ് ചേർത്തിളക്കാം.
  • മറ്റൊരു പാനിലേയ്ക്ക് ചെമ്മീൻ ചേർത്തു വറുക്കാം.
  • തിളച്ചു വരുന്ന കറിയിലേയ്ക്ക് ചെമ്മീൻ ചേർക്കാം.
  • കറി കുറുകി വരുമ്പോൾ എണ്ണയിൽ വറുത്തെടുത്ത കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ചൂടോടെ ചോറിനൊപ്പം കഴിച്ചു നോക്കൂ.
Advertisment

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: