scorecardresearch

കുട്ടനാടൻ ഞണ്ട് കറിയും നല്ല സോഫ്റ്റ് അപ്പവും, ഇന്ന് തന്നെ ട്രൈ ചെയ്യൂ: Appam And Crab Masala

Appam And Crab Masala, Breakfast Recipe: പൂപോലെ സോഫ്റ്റ് അപ്പത്തിനൊപ്പം ചൂടൻ ഞണ്ട് കറി കഴിക്കാം, കേൾക്കുമ്പോൾ തന്നെ കൊതി തോന്നുന്നുവോ? എങ്കിൽ ഇത്തവണ ഇത് തയ്യാറാക്കാം

Appam And Crab Masala, Breakfast Recipe: പൂപോലെ സോഫ്റ്റ് അപ്പത്തിനൊപ്പം ചൂടൻ ഞണ്ട് കറി കഴിക്കാം, കേൾക്കുമ്പോൾ തന്നെ കൊതി തോന്നുന്നുവോ? എങ്കിൽ ഇത്തവണ ഇത് തയ്യാറാക്കാം

author-image
WebDesk
New Update
appam and crab masala kerala style Breakfast Recipe

പൂ പോലെ സോഫ്റ്റ് അപ്പവും നാടൻ ഞണ്ട് കറിയും

Appam and Crab Masala: നാവിൽ സ്വാദിന്റെ മേളം തീർക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. ഞണ്ട് കറിയ്ക്കും റോസ്റ്റിനും ഫ്രൈയ്ക്കുമൊക്കെ എന്നും ആരാധകർ ഏറെയാണ്. പ്രത്യേകിച്ച് കുട്ടനാടൻ ഞണ്ട് കറിയുടെ ആരാധകരായ ഒരു വിഭാഗമുണ്ട്. അൽപ്പം സ്പൈസി ആയിട്ട് നല്ല കുറുകിയ റോസ്റ്റ് കണ്ടാൽ തന്നെ കൊതിച്ചു പോകും. ഞണ്ട് വൃത്തിയാക്കാൻ ബുദ്ധിമുട്ടല്ലേ? എന്നാണ് ചിന്തിക്കുന്നതെങ്കിൽ, കടകളിൽ ഫ്രഷ് ആയിട്ട് കഴുകി കഷ്ണങ്ങളാക്കിയവ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തി അടിപൊളി ഞണ്ട് റോസ്റ്റ് തയ്യാറാക്കിക്കോളൂ. ടേസ്റ്റി റ്റിഡ് ബിറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Ingredients for Crab Masala: ചേരുവകൾ

  • ഞണ്ട്
  • ചുവന്നുള്ളി
  • ജീരകം
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില
  • സവാള
  • തക്കാളി
  • മുളുകുപൊടി
  • മല്ലിപ്പൊടി
  • മഞ്ഞൾപ്പൊടി
  • ഗരംമസാല
  • ഉപ്പ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • ഞണ്ട് നന്നായി വൃത്തിയാക്കി മാറ്റി വയ്ക്കാം.
  • ആവശ്യത്തിന് ചുവന്നുള്ളി, പെരുംജീരകം, ചെറിയ ജീരകം, അൽപ്പം കറിവേപ്പില എന്നിവ ചതച്ചെടുക്കുക.  
  • അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് ചതച്ചെടുത്തവ ചേർത്തു വഴറ്റുക.  
  • എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മല്ലിപ്പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
  • തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തു വഴറ്റുക.
  • വെന്തു വരുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേർക്കുക. അടച്ചു വച്ച് വേവിക്കാം.
  • തിളച്ച് വെന്ത് കഴിഞ്ഞ് കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് വറ്റിച്ച് അടുപ്പിൽ നിന്നും മാറ്റാം. ചോറിനൊപ്പം കഴിച്ചു നോക്കൂ. 

ഞണ്ട് കറിക്കൊപ്പം ചൂടൻ അപ്പം കഴിക്കാം

കറി തയ്യാറായിട്ടും അപ്പത്തിനുള്ള മാവ് റെഡി ആയില്ലോ? എങ്കിലിനി ഒരു ഇൻസ്റ്റൻ്റ​ അപ്പം തന്നെ പരീക്ഷിച്ചു കളയാം. യീസ്റ്റ് ചേർക്കാതെ തന്നെ അത എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം. ഈ ചേരുവകൾ എടുത്തു വച്ചോളൂ.

Ingredients for Appam:ചേരുവകൾ

  • അരി
  • തേങ്ങാവെള്ളം
  • തേങ്ങ ചിരകിയത്
  • ചോറ്
  • പഞ്ചസാര
  • ഉപ്പ്
Appam And Crab Masala Curry Recipe
യീസ്റ്റ് ചേർക്കാതെ അപ്പം തയ്യാറാക്കാം  | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു തേങ്ങ പൊട്ടിച്ച് വെള്ളം ഗ്ലാസിലേയ്ക്ക് എടുത്ത് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റി വെയ്ക്കാം.
  • അര കപ്പ് അരി വെള്ളത്തിൽ കുതിർത്തുവെച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, അര കപ്പ് വേവിച്ച ചോറും പുളിപ്പിച്ച തേങ്ങാവെള്ളവും ചേർത്ത് അരയ്ക്കാം.
  • അതിലേയ്ക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
  • അടുപ്പിൽ പാൻ വെച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കൂ.

Read More

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: