/indian-express-malayalam/media/media_files/2025/01/04/lHtp5HcdncvxZ1TBQTiw.jpg)
ബീറ്റ്റൂട്ട് ഇഡ്ഡലി
വറുത്തെടുത്ത രണ്ട് കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം. ഇളക്കിയെടുത്ത മാവിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് ആവയിൽ വേവിച്ചെടുക്കാം. സാമ്പാർ, ചട്നി എന്നിവക്കൊപ്പം കഴിച്ചു നോക്കൂ ഈ ഇഡ്ഡലി.
/indian-express-malayalam/media/media_files/2025/01/04/1Qa4cAx9auyIiJK6elQc.jpg)
ബീറ്റ്റൂട്ട് സാദം
രണ്ട് കപ്പ് തൈരിലേയ്ക്ക് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത്, കാരറ്റ് അരിഞ്ഞത്, വെള്ളരി അരിഞ്ഞത് എന്നിവ ചേർക്കാം. രണ്ട് കപ്പ് വേവിച്ച ചോറ് ചേർത്തിളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചൂടാക്കി അൽപ്പം കടുക്, വറ്റൽമുളക്, കടലപരിപ്പ് എന്നിവ ചേർത്തു വറുക്കാം. കുറച്ച് കറിവേപ്പില കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റി ചോറിലേക്ക് ചേർക്കാം. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/01/04/oUiPNDFvbmhYsDAHHY8T.jpg)
ബീറ്റ്റൂട്ട് ജാം
രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ അഞ്ചോ ഈന്തപ്പഴവും കുറച്ചു വെള്ളവും ഒഴിച്ച് വേവിക്കാം. ശേഷം അത് അരച്ചെടുക്കുക. ഇതേസമയം പഞ്ചസാര അലിയിച്ചു വച്ചോളൂ. അതിലേയ്ക്ക് തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർക്കാം. വെള്ളം വറ്റി കഴിയുമ്പോൾ അരച്ചെടുത്ത ബീറ്റ്റൂട്ട് ചേർത്തിളക്കി കുറുക്കിയെടുക്കാം.
/indian-express-malayalam/media/media_files/2025/01/04/RhDkn4HfBdMmanssr0ms.jpg)
ബീറ്റ്റൂട്ട് ലഡ്ഡു
ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കിയതിലേയ്ക്ക് വെള്ളം ഒഴിച്ച് അരയ്ക്കാം. ഇത് അരിച്ച് ജ്യൂസ് മാറ്റി വയ്കകാം. പഞ്ചസാരയിലേയ്ക്ക് ഏലയ്ക്ക ചേർത്തു പൊടിച്ച് മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് നെയ്യൊഴിച്ച് ആവശ്യത്തിന് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തു മാറ്റാം. അതേ നെയ്യിലേയ്ക്ക് ഒരു കപ്പ് റവ ചേർത്തു വറുക്കാം. വറുത്ത റവയിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്ന ബിറ്റ്റൂട്ട് ജ്യൂസ് ചേർത്തിളക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ പാൽ, വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടി , ഉണക്കമുന്തിരി എന്നിവ ചേർത്തിളക്കി അടുപ്പണയ്ക്കാം. ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി മാറ്റാം.
/indian-express-malayalam/media/media_files/2025/01/04/cQUrvwuUmz0SlTc9Uu3R.jpg)
ബീറ്റ്റൂട്ട് കട്ലറ്റ്
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കാാം. അതിലേയ്ക്ക് ഉപ്പ്, മഞ്ഞൾപ്പൊടി എന്നി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, കറിവേപ്പില എന്നിവ ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യമെങ്കിഷൽ അൽപം ഗരംമസാലയും ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് ബീറ്റ്റൂട്ട് ചേർത്തിളക്കി യോജിപ്പിക്കാം. ചൂടാറിയതിനു ശേഷം ചെറിയ ഉരുകളാക്കി പരത്തി മുട്ട ഉടച്ചതിലും ബ്രെഡ് പൊടിയിലും മുക്കി എണ്ണയിൽ വറുത്തെടുക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us