New Update
/indian-express-malayalam/media/media_files/2025/01/03/ZSiJSmWN0aJ8Q2d6S8Ea.jpeg)
ചെമ്മീൻ ഫ്രൈഡ് റൈസ് | ചിത്രം: ഫ്രീപിക്
Shrimp Fried Rice Recipe: മടി പിടിച്ചിരിക്കുന്ന ദിവസങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ പണി. അങ്ങനെയുള്ള ദിവസങ്ങളിൽ പരീക്ഷിക്കാവുന്ന സിംപിൾ റെസിപ്പിയാണ് തേടുന്നതെങ്കിൽ ഒരു വിദ്യയുണ്ട്. വേവിച്ച ചോറ് മിനിറ്റുകൾക്കുള്ളിൽ ഫ്രൈഡ് റൈസ് ആക്കി മാറ്റാം. കുറച്ച് ചെമ്മീനും രണ്ട് മുട്ടയും മാത്രം മതി, ഇനി ഉച്ചയൂണ് കുശാലാകും. ഗണേഷ് നന്ദകുമാൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചെമ്മീൻ ഫ്രൈഡ് റൈസ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
Shrimp Fried Rice Kerala Style Ingredients: ചേരുവകൾ
- ചെമ്മീൻ
- കോൺസ്റ്റാർച്ച്
- മുളകുപൊടി
- കുരുമുളകുപൊടി
- ഉപ്പ്
- വെളുത്തുള്ളി
- ചോറ്
- മുട്ട
തയ്യാറാക്കുന്ന വിധം
- ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കാം.
- അതിലേക്ക് അൽപം കോൺസ്റ്റാർച്ചും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു മുട്ടയുടെ വെള്ളയും ചേർത്തിളക്കി യോജിപ്പിക്കാം.
- പതിനഞ്ച് മിനിറ്റ് ചെമ്മീൻ മാറ്റി വയ്ക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കുക.
- ചെമ്മീൻ എണ്ണയിൽ ചേർത്തു വറുത്തെടുക്കാം.
അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കുക. - അതിലേക്ക് രണ്ട് മുട്ടയും മാറ്റി വച്ചിരുന്ന മുട്ടയുടെ മഞ്ഞയും ഒഴിച്ചിളക്കാം.
- വറുത്തെടുത്ത ചെമ്മീൻ അതിലേക്കു ചേർക്കാം.
- എരിവിനനുസരിച്ച് മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, വെളുത്തുള്ളി ചതച്ചതും, കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
- വെന്തു വരുമ്പോൾ വേവിച്ചെടുത്ത ചോറ് ചേർത്തിളക്കുക.
- ലഭ്യമെങ്കിൽ കുറച്ച് സോയ സോസ് കൂടി ഒഴിച്ചു കൊടുക്കാം. ശേഷം അടുപ്പണച്ച് ചൂടോടെ കഴിച്ചു നോക്കൂ.
Read More
- കുട്ടനാടൻ ഞണ്ട് കറിയും നല്ല സോഫ്റ്റ് അപ്പവും, ഇന്ന് തന്നെ ട്രൈ ചെയ്യൂ: Appam And Crab Masala
- ചൂടൻ അപ്പത്തിന് നാടൻ മട്ടൺ സ്റ്റ്യൂ, ഇതാ ഒരു സിംപിൾ റെസിപ്പി: Kerala Style Mutton Stew Recipe
- ഈ പിസ്സ തയ്യാറാക്കാൻ ഓവൻ വേണ്ട
- ഫ്രൈഡ് ചിക്കൻ കൊറിയൻ സ്റ്റൈലിൽ
- റവ ഇല്ലെങ്കിലും ഉപ്പുമാവ് തയ്യാറാക്കാം, മുട്ടയും ബ്രെഡും മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us