New Update
/indian-express-malayalam/media/media_files/2025/01/09/hiMo2grhw76FuvJeb4wp.jpeg)
ഈന്തപ്പഴവും ഡ്രൈ ഫ്രൂട്സും ചേർത്ത് ഹെൽത്തി ലഡ്ഡു
മധുരപലഹാരങ്ങളോട് ഇഷ്ടമല്ലാത്തവർ ആരുണ്ട്?. ആഘോഷവേളകളും, സന്തോഷ നിമിഷങ്ങളും പരസ്പരം പങ്കുവെയ്ക്കാൻ ലഡ്ഡുവും, ജിലേബിയും തന്നെ വേണം. എപ്പോഴെങ്കിലും വീട്ടിൽ ഇവ തയ്യാറാക്കാൻ ശ്രമിച്ചിട്ടുണ്ടോ?. ധാരാളം പഞ്ചസാരയും, എണ്ണയും പാചകത്തിനു വേണ്ടി വന്നേക്കാം എന്നതാണ് പലരുടേയും ആശങ്ക. എന്നാൽ ഇനി പഞ്ചസാര ചേർക്കാതെ കിടിലൻ രുചിയിൽ സോഫ്റ്റ് ലഡ്ഡു വീട്ടിൽ തയ്യാറാക്കാം. കുറച്ച് ഈന്തപ്പഴവും ഡ്രൈ ഫ്രൂട്സും മതിയാകും. വിനി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ലഡ്ഡു തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകള്‍
- ഈന്തപ്പഴം - 20 എണ്ണം
- അവൽ - 1 1/4 കപ്പ്
- അണ്ടിപരിപ്പ് - 1/2 കപ്പ്
- ബദാം - 1/2 കപ്പ്
- കറുത്ത എള്ള് - 3 ടേബിൾ സ്പൂൺ
- വെളുത്ത എള്ള് - 2 ടേബിൾ സ്പൂൺ
- നെയ്യ് - 2 ടേബിൾ സ്പൂൺ
- ഏലയ്ക്കാ പൊടി - 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
- അണ്ടിപരിപ്പ്, ബദാം മുതലായ ഡ്രൈ ഫ്രൂട്സ് പൊടിച്ചെടുത്തു മാറ്റാം.
- ശേഷം അവലും കറുത്ത എള്ളും ഒരുമിച്ച് പൊടിച്ചു മാറ്റി വയ്ക്കാം.
- 20 ഈന്തപ്പഴം കുരുകളഞ്ഞ് അരച്ചെടുക്കാം.
- ഈന്തപ്പഴം അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.
- ഒരു പാൻ അടുപ്പിൽ വച്ച് അവലും എള്ളും പൊടിച്ചതു വറുക്കാം.
- ഇതിലേയ്ക്ക് നട്സ് പൊടിച്ചതും ചേർക്കാം.
- അൽപ സമയത്തിനു ശേഷം ഈന്തപ്പഴം അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
- ഒട്ടി പിടിക്കാതിരിക്കാൻ 2 ടേബിസ്പൂൺ നെയ്യ് ചേർക്കാം.
- അടുപ്പണച്ച് അര ടീസ്പൂൺ​ ഏലയ്ക്ക പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
- തണുത്തതിനു ശേഷം ചെറിയ ഉരുകളാക്കി വെളുത്ത എള്ളിൽ മുക്കിയെടുക്കാം. ഇനി ഇഷ്ടം പോലെ ലഡ്ഡു കഴിച്ചോളൂ.
Read More
- കറിയിൽ ഉപ്പ് കൂടിപ്പോയോ? ഇതാ ചില ടിപ്സുകൾ
- ഇത്രയും രുചിയോടെ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഇതിന് മറ്റൊരു കറി വേണ്ട
- പുട്ട് സോഫ്റ്റ് മാത്രമല്ല ഹെൽത്തിയുമാക്കാം, ഓട്സ് മാത്രം മതി
- മധുരക്കിഴങ്ങ് മതിവരുവോളം കഴിക്കാം, ഇവയിലൊന്ന് ട്രൈ ചെയ്യൂ
- ചപ്പാത്തിയെ വെല്ലാൻ കുബ്ബൂസ്, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം
- കൊതിതീരുവോളം കഴിച്ചോളൂ കിടിലൻ പാലട പായസം: Palada Payasam Recipe
- തിരക്കാണോ? എങ്കിൽ ഒരു സിംപിൾ ചിക്കൻ കറി തയ്യാറാക്കാം
- ചപ്പാത്തിയെ വെല്ലാൻ കുബ്ബൂസ്, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം
- ബാക്കി വന്ന ഉരുളക്കിഴങ്ങ് കൊണ്ട് ഈസി സ്നാക്സ്
- കുമ്പളങ്ങ പുളിശ്ശേരി കൂടി ഉണ്ടെങ്കിൽ ഊണ് കുശാൽ
- ദോശ മാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, ബ്രേക്ക്ഫാസ്റ്റ് കൂടുതൽ രുചികരമാകും
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us