New Update
/indian-express-malayalam/media/media_files/2025/01/08/1MjDECX16mtKoZ0pogwc.jpg)
ഗോതമ്പ് പൊടി കൊണ്ട് കുബ്ബൂസ് തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
പ്രവാസികൾക്ക് ഏറെ സുപരിചിതമായ ഒന്നാണ് കുബ്ബൂസ്. മൈദയും, ഉപ്പും, യീസ്റ്റുമാണ് കുബ്ബൂസിൻ്റെ മാവ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. അതായത് ചപ്പാത്തി ഉണ്ടാക്കാനുള്ള മാവിലേയ്ക്ക് കുറച്ച് യീസ്റ്റ് ചേർക്കുന്നു എന്ന വ്യത്യാസം മാത്രം. അറേബ്യൻ ബ്രെഡ് എന്ന് അറിയപ്പെടുന്ന ഈ കുബ്ബൂസ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. അതും കടയിൽ കിട്ടുന്നതിലും സോഫ്റ്റാക്കിയെടുക്കാം. ഈ റെസിപ്പി പരീക്ഷിച്ചോളൂ. വിനി ബിനു തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- ഗോതമ്പ് പൊടി - 3 കപ്പ്
- വെള്ളം - 1/2 കപ്പ്
- പഞ്ചസാര - 1 ടേബിൾ സ്പൂൺ
- യീസ്റ്റ് - 1/2 ടേബിൾ സ്പൂൺ
- ഉപ്പ് - 3/4 ടീ സ്പൂൺ
- വെള്ളം - ആവശ്യത്തിന്
- എണ്ണ - 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
- ഇളം ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും ചേർത്തു മാറ്റി വയ്ക്കാം.
- യീസ്റ്റ് പുളിച്ചു വന്നതിനു ശേഷം ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കാം.
- ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു മാവ് തയ്യാറാക്കാം.
- ചപ്പാത്തി മാവിനേക്കാളും സേഫ്റ്റായി അത് കുഴച്ചു വയ്ക്കാം.
- അതിലേയ്ക്ക് എണ്ണ കൂടി ചേർത്തു വീണ്ടും മയത്തിൽ കുഴയ്ക്കുക.
- കുറച്ചു എണ്ണ കൂടി പുരട്ടി രണ്ടു മണിക്കൂർ നേരം മാറ്റി വെയ്ക്കാം. ഇതിൽ നിന്നും കുറച്ച് മാവ് എടുത്ത് ചെറിയ ഉരുളകളാക്കാം.
- ചപ്പാത്തിയേക്കാൾ കട്ടിയിൽ ഉരുളകൾ പരത്താം.
- ഒരു പാൻ അടുപ്പിൽ വച്ച് പരത്തിയ മാവ് ചുട്ടെടുക്കാം. കുബ്ബൂസ് തയ്യാറായിരിക്കുന്നു.
Read More
Advertisment
- കൊതിതീരുവോളം കഴിച്ചോളൂ കിടിലൻ പാലട പായസം: Palada Payasam Recipe
- തിരക്കാണോ? എങ്കിൽ ഒരു സിംപിൾ ചിക്കൻ കറി തയ്യാറാക്കാം
- റോൾ മുതൽ കേക്ക് വരെ; ബ്രെഡ് മാത്രം മതി ഈ വിഭവങ്ങൾ തയ്യാറാക്കാൻ
- കട്ലറ്റും ജ്യൂസും മാത്രമല്ല, ബീറ്റ്റൂട്ട് താരമായ കറികളും സ്നാക്കും ഇവയാണ്
- അരിയും ഉഴുന്നും വേണ്ട, ദോശ ഇൻസ്റ്റൻ്റായി ചുട്ടെടുക്കാൻ വഴിയുണ്ട്: Kerala Style Besan Carrot Dosa
- മീൻ കറി സ്പെഷ്യലാക്കാം, ഈ ചേരുവകൾ കൂടി ചേർത്തോളൂ: Kerala Style Tomato Fish Curry Recipe
- ചോറ് ബാക്കി വന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ: Shrimp Fried Rice Recipe Kerala Style
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.