scorecardresearch

കൊതിതീരുവോളം കഴിച്ചോളൂ കിടിലൻ പാലട പായസം: Palada Payasam Recipe

Palada Payasam Kerala Style Recipe: വിശേഷ ദിവസങ്ങളിൽ മാത്രമല്ല ആഗ്രഹം തോന്നുമ്പോൾ തന്നെ തയ്യാറാക്കി ആസ്വദിച്ചു കുടിക്കാം പാലട പായസം, ഈ ഇൻസ്റ്റൻ്റ് റെസിപ്പി ട്രൈ ചെയ്തോളൂ.

Palada Payasam Kerala Style Recipe: വിശേഷ ദിവസങ്ങളിൽ മാത്രമല്ല ആഗ്രഹം തോന്നുമ്പോൾ തന്നെ തയ്യാറാക്കി ആസ്വദിച്ചു കുടിക്കാം പാലട പായസം, ഈ ഇൻസ്റ്റൻ്റ് റെസിപ്പി ട്രൈ ചെയ്തോളൂ.

author-image
WebDesk
New Update
Palada payasam Kerala style

Palada Payasam Kerala style: പാലട പായസം റെസിപ്പി

Palada Payasam: മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവം ആണ് പാലട പായസം. അരി കൊണ്ടുള്ള അടയും പാലും ചേർത്തു കുറുക്കിയെടുത്താണ് ഇത് തയ്യാറാക്കുന്നത്. സദ്യകളിലും മറ്റും കിട്ടുന്ന പാലട പായസത്തിന് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ അതേ രുചിയിൽ ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമോ? ഇതാ ഒരു ഇൻസ്റ്റൻ്റ് പാലട പായസം റെസിപ്പി. ഇനി മതിയാകുവോളം ആസ്വദിച്ചു കഴിക്കാം പായസം.

Advertisment

ചേരുവകൾ

  • അരി അട/മട്ട അരി അട- 1 കപ്പ്
  • പാൽ- ഒന്നര ലിറ്റര്‍ 
  • വെള്ളം- 4 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക്-  4 ടേബിൾ സ്പൂൺ
  • പാൽ പൊടി-  3 ടേബിൾ സ്പൂൺ
  • പഞ്ചസാര- ആവശ്യത്തിന് 
  • ഏലയ്ക്ക- 2 എണ്ണം ചതച്ചത്
  • ഉപ്പ്- ആവശ്യത്തിന് 
  • നെയ്യ്-  2 ടേബിൾ സ്പൂൺ

Traditional Palada Payasam Ingredients: തയ്യാറാക്കുന്ന വിധം

  • അട തിളപ്പിച്ച വെള്ളത്തിലിട്ട്  ഒരു മണിക്കൂർ അടച്ചു വെയ്ക്കാം.
  • അത് വെന്തതിന് ശേഷം തണുത്ത വെള്ളമൊഴിച്ച് അരിച്ചു മാറ്റി വെയ്ക്കാം.
  • പിന്നീട് അടി കട്ടിയുള്ള ഒരു പാത്രമോ ഉരുളിയോ എടുത്ത് അതിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, പാൽപൊടി കുറച്ച് ചൂടുവെള്ളത്തിൽ കലർത്തിയത്, ഏലയ്ക്ക എന്നിവ ചേർക്കാം.
  • ചേരുവകൾ നന്നായി ഇളക്കി ചേർക്കാം.
  •  പിങ്ക് നിറമായി വരുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന അട ചേർത്ത് ഇളക്കാം.
  • കുറുകി വരുമ്പോൾ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്താൽ രുചികരമായ പാലട പായസം റെഡി. 

Read More

Advertisment
Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: