New Update
/indian-express-malayalam/media/media_files/2025/01/06/4oxbCCtiwNHuDdkUk0P1.jpeg)
സിംപിൾ ചിക്കൻ കറി റെസിപ്പി | ചിത്രം: ഫ്രീപിക്
ഒറ്റയ്ക്ക് താമസിക്കുന്നവരാണോ? അതുമല്ല തിരക്കിട്ട ജോലിക്കിടയിൽ ഭക്ഷണം ഉണ്ടാക്കാൻ സമയം തികയാതെ വരുന്നവരാണോ? വിഷമിക്കേണ്ട, ഇഷ്ട ഭക്ഷണത്തോടുള്ള കൊതി അടക്കി പിടിച്ചിരിക്കാതെ അത് വീട്ടിൽ തയ്യാറാക്കാനുള്ള എളുപ്പ മാർഗങ്ങൾ തേടുന്നതല്ലേ നല്ലത്. അങ്ങനെ എങ്കിൽ സൂപ്പർ ഈസിയായി ഒരു ചിക്കൻ കറി ട്രൈ ചെയ്താലോ? വളരെ കുറച്ച് ചേരുവകൾ മതിയെന്നു വച്ച് രുചിയിൽ യാതൊരു കുറവുമില്ല.
Advertisment
ചേരുവകൾ
- ചിക്കൻ
- ഉപ്പ്
- മഞ്ഞൾപ്പൊടി
- വെളിച്ചെണ്ണ
- പച്ചമുളക്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- സവാള
- തക്കാളി
- മുളകുപൊടി
- ജീരകപ്പൊടി
- വെള്ളം
- ഗരംമസാല
- മല്ലിയില
/indian-express-malayalam/media/media_files/2025/01/06/8OYL22fOqvJbIDge6iMv.jpg)
തയ്യാറാക്കുന്ന വിധം
- ചിക്കൻ കഷ്ണങ്ങൾ വൃത്തിയായി കഴുകിയെടുക്കാം.
- അതിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കാം.
- കൂടാതെ ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് പച്ചമുളക് അരിഞ്ഞതും, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- കട്ടി കുറച്ച് അരിഞ്ഞ സവാള അതേ പാനിലേയ്ക്കു ചേർത്ത് വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി കഷ്ണങ്ങളാക്കിയതും ചേർക്കാം.
- മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കാം.
- ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കാം.
- കറി തിളച്ചു തുടങ്ങുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. ഇടത്തരം തീയിൽ വേവിക്കാം.
- കറി തിളച്ച് കഷ്ണങ്ങൾ വെന്തതിലേയ്ക്ക് ആവശ്യത്തിന് ഗരം മസാല ചേർക്കാം.
- അടുപ്പിൽ നിന്നും മാറ്റി കുറച്ച് മല്ലിയില മുകളിൽ ചേർത്തു ചൂടോടെ വിളമ്പാം.
- ചപ്പാത്തി, ചോറ്, അപ്പം, ചൂടൻ പൊറോട്ട എന്നിവയ്‌ക്കൊപ്പം ഇത് കഴിക്കാവുന്നതാണ്.
Read More
- റോൾ മുതൽ കേക്ക് വരെ; ബ്രെഡ് മാത്രം മതി ഈ വിഭവങ്ങൾ തയ്യാറാക്കാൻ
- കട്ലറ്റും ജ്യൂസും മാത്രമല്ല, ബീറ്റ്റൂട്ട് താരമായ കറികളും സ്നാക്കും ഇവയാണ്
- അരിയും ഉഴുന്നും വേണ്ട, ദോശ ഇൻസ്റ്റൻ്റായി ചുട്ടെടുക്കാൻ വഴിയുണ്ട്: Kerala Style Besan Carrot Dosa
- മീൻ കറി സ്പെഷ്യലാക്കാം, ഈ ചേരുവകൾ കൂടി ചേർത്തോളൂ: Kerala Style Tomato Fish Curry Recipe
- ചോറ് ബാക്കി വന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ: Shrimp Fried Rice Recipe Kerala Style
- കുട്ടനാടൻ ഞണ്ട് കറിയും നല്ല സോഫ്റ്റ് അപ്പവും, ഇന്ന് തന്നെ ട്രൈ ചെയ്യൂ: Appam And Crab Masala
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us