/indian-express-malayalam/media/media_files/2025/01/09/kVdCRVwDffnjGXm6Vk7r.jpeg)
കറിയിൽ ഉപ്പ് കൂടിപ്പോയാൽ നിങ്ങൾ എന്തു ചെയ്യും? | ചിത്രം: ഫ്രീപിക്
പച്ചക്കറികൾ വേവുന്നതു മുതൽ ചേർക്കുന്ന മസാലകൾ വരെ ഓരോന്നും കറിയുടെ രുചിയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിൽ തന്നെ ഉപ്പിൻ്റെ അളവാണ് സുപ്രധാനം. അതൽപം കുറഞ്ഞാലും കൂടിയാലും രുചി അപ്പാടെ മാറ്റിമറിക്കാൻ സാധിക്കും.
രുചികൂട്ടാൻ തിരക്കിനിടയിൽ പ്രതീക്ഷിച്ചതിലും അധികം ഉപ്പ് ചേർത്തോ? സാരമില്ല ടെൻഷനടിക്കാതെ അത് പരഹിരക്കാനുള്ള വഴി തേടിയാൽ മതി. അടുക്കളയിൽ പിണയുന്ന ഇത്തരം അബദ്ധങ്ങൾക്കായി അറിഞ്ഞിരിക്കേണ്ട ടിപ്സുകൾ ഉണ്ട്. ഇനി ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ എന്ത് ചെയ്യണം എന്ന് അറിഞ്ഞോളൂ
തേങ്ങാപ്പാൽ
ഉപ്പ് അമിതമായാൽ തേങ്ങാപ്പാൽ ചേർത്തു നോക്കൂ. തേങ്ങ ചിരകി പാൽ പിഴിഞ്ഞെടുക്കാം. അല്ലെങ്കിൽ തേങ്ങാപ്പാൽപ്പൊടി വെള്ളത്തിൽ കലക്കിയും ചേർക്കാം. ഇത് കറിക്ക് കൂടുതൽ രുചി നൽകുകയും ഉപ്പിൻ്റെ അളവ് തുല്യമാക്കാൻ സഹായിക്കുകയും ചെയ്യും.
ഉരുളക്കിഴങ്ങ്
ഉരുഴക്കിഴങ്ങാണ് അധികമാളുകളും ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കാറുള്ളത്. പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് ഉടച്ച് കറിയിൽ ചേർക്കാം. ചില സാഹചര്യങ്ങൾ ഉരുളക്കിഴങ്ങ് വേവിക്കാതെ ചെറിയ കഷ്ണങ്ങളാക്കി കറിയിൽ ചേർക്കുന്നതും നല്ലതാണ്. ഇത് അമിതമായ ഉപ്പ് വലിച്ചെടുക്കുന്നു. കറി വിളമ്പുന്നതിനു മുമ്പ് ഈ കഷ്ണങ്ങൾ നീക്കം ചെയ്താൽ മതിയാകും.
പഞ്ചസാര
ഉപ്പ് കുറച്ചധികമായെന്നു തോന്നിയാൽ ഒരു നുള്ള് പഞ്ചസാര ചേർക്കാവുന്നതാണ്. എന്നാൽ എല്ലാ കറികൾക്കും ഇത് സാധ്യമല്ല. അച്ചാറുകളിലും മറ്റും ശർക്കരപ്പൊടി ചേർക്കാരുണ്ട്.
വെള്ളം
കുറച്ചധികം കുറുകിയ കറിയാണെങ്കിൽ അതിലേയ്ക്ക് അൽപം വെള്ളം ഒഴിക്കുന്നത് ഉപ്പിൻ്റെ അളവ് കുറയ്ക്കാൻ ഉപകാരപ്പെടും.
/indian-express-malayalam/media/media_files/2025/01/09/byWPlH6sLLUge9KLVRVm.jpg)
ഗോതമ്പ്
ചില കറികളിൽ ഉപ്പ് കൂടിയാൽ ഗോതമ്പ് മാവ് വളരെ ചെറിയ ഉരുളകളാക്കി ചേർക്കാം. കറി തിളച്ചതിനു ശേഷം അത് നീക്കം ചെയ്താൽ മതിയാകും.
തൈര്
മോര് പോലെയുള്ള കറികളിലാണ് ഉപ്പ് കൂടുന്നതെങ്കിൽ കുറച്ച് തൈര് ചേർത്തു നോക്കൂ.
തക്കാളി
ചിക്കൻ കറി, മീൻ കറി എന്നിവയിൽ ഉപ്പ് അധികമായി തോന്നിയാൽ ഒന്നോ രണ്ടോ തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ച് ചേർത്തു നോക്കൂ. തക്കാളി അമിതമായി ചേർക്കുന്നത് പുളി വർധിപ്പിക്കും.
സവാള
സവാള കട്ടി കുറച്ച് അരിഞ്ഞ് വഴറ്റിയെടുത്ത് കറിയിൽ ചേർക്കുന്നത് അമിതമായി ഉപ്പ് രുചി കുറയ്ക്കാൻ ഏറെ പ്രയോജനപ്രദമാണ്.
Read More
- ഇത്രയും രുചിയോടെ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഇതിന് മറ്റൊരു കറി വേണ്ട
- പുട്ട് സോഫ്റ്റ് മാത്രമല്ല ഹെൽത്തിയുമാക്കാം, ഓട്സ് മാത്രം മതി
- മധുരക്കിഴങ്ങ് മതിവരുവോളം കഴിക്കാം, ഇവയിലൊന്ന് ട്രൈ ചെയ്യൂ
- ചപ്പാത്തിയെ വെല്ലാൻ കുബ്ബൂസ്, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം
- കൊതിതീരുവോളം കഴിച്ചോളൂ കിടിലൻ പാലട പായസം: Palada Payasam Recipe
- തിരക്കാണോ? എങ്കിൽ ഒരു സിംപിൾ ചിക്കൻ കറി തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us