scorecardresearch

ഇന്നെന്താ ഗൂഗിളിൽ ആവി പറക്കുന്ന ഇഡ്ഡലി?

ഇന്ന് ഗൂഗിൾ ഹോം പേജിൽ ഇഡ്ഡലി കണ്ട് എന്താ സംഭവം! എന്ന് ചിന്തിച്ചവരാണ് അധികവും. അതിനു പിന്നിലെ രഹസ്യം അറിയാൻ ഗൂഗിളിൽ തിരഞ്ഞവരുമുണ്ട്

ഇന്ന് ഗൂഗിൾ ഹോം പേജിൽ ഇഡ്ഡലി കണ്ട് എന്താ സംഭവം! എന്ന് ചിന്തിച്ചവരാണ് അധികവും. അതിനു പിന്നിലെ രഹസ്യം അറിയാൻ ഗൂഗിളിൽ തിരഞ്ഞവരുമുണ്ട്

author-image
WebDesk
New Update
Google Doodle Idli FI

ഗൂഗിൾ ഇഡ്ഡലി ഡൂഡിൽ | Photo: Screen Grab

Google Doodle Idli: ഇന്ന് ഗൂഗിളിൻ്റെ ഹോം പേജ് കണ്ടവരെല്ലാം ഒരു നിമിഷം ചിന്തിക്കാതിരിക്കില്ല ഗൂഗിളിൽ ഇഡ്ഡിലിക്കെന്താ കാര്യമെന്ന്.  ഇന്ന് ഇഡ്ഡലി ദിനമാണെന്ന് ഒറ്റനോട്ടത്തിൽ ഉറപ്പിച്ചവരും ഉണ്ടാകാം. ഗൂഗിളിൽ ഈ ഇഡ്ഡലി കഥ തിരഞ്ഞവരും കുറവല്ല. 

Advertisment

മാർച്ച് 30 ആണ് ഇഡ്ഡലി ദിനമായി ആചരിക്കുന്നത്. എന്നാൽ ഗൂഗിൾ 'ഫുഡ് ആൻ്റ് ഡ്രിങ്ക്' തീമിൽ ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ഇഡ്ഡലിയെ ആദരിക്കുന്നു എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പോഷക സമൃദ്ധമായ ഈ വിഭവത്തിൻ്റെ പ്രസക്തി ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി ഉയർത്തിക്കാട്ടാൻ ഇതിന് കഴിയുമെന്നതിൽ സംശയിക്കേണ്ട. 

ഇഡ്ഡലി കേവലം വിശപ്പകറ്റാനുള്ള ഭക്ഷണം മാത്രമല്ല. അരിയും ഉഴുന്നും പുളിപ്പിച്ച് എണ്ണയില്ലാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഇത് ദഹിക്കാൻ വളരെ എളുപ്പമാണ്. ഡോക്ടർമാരും ആരോഗ്യ വിദഗ്ദ്ധരും ഒരുപോലെ ശുപാർശ ചെയ്യുന്ന ഒരു സമ്പൂർണ്ണ ഭക്ഷണമാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തികൾ കടന്ന്, ലോകത്തിൻ്റെ എല്ലാ കോണുകളിലും ഇഡ്ഡലിക്ക് ഇന്ന് ആരാധകരുണ്ട്.  

അരിയും ഉഴുന്നും മാത്രമല്ല ഓട്സ്, റവ, അവൽ തുടങ്ങി ഇഡ്ഡലി തന്നെ പല തരത്തിലുണ്ട്. 

Advertisment

ഓട്സ് ഇഡ്ഡലി

നാരുകളാൽ സമ്പന്നമായ ഓട്സ് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകരമാണ്. ഓട്സിലേയ്ക്ക് തൈരും മറ്റ് മസാലകളും ചേർത്ത് തയ്യാറാക്കുമ്പോൾ രുചിയും വ്യത്യസ്തമായിരിക്കും. ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാൻ ഇതിലും നല്ലൊരു ഭക്ഷണമില്ല.

Also Read: ഇനി ഇഡ്ഡലി കൂടുതൽ ഹെൽത്തിയാകും, ഒരു കപ്പ് ഓട്സ് മതി

റവ ഇഡ്ഡലി

ഉപ്പുമാവ് മാത്രമല്ല ഇനി ഇഡ്ഡലി തയ്യാറാക്കാനും റവ ഉപയോഗിക്കാം. റവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രക്രിയയെ സഹായിക്കുകയും വയറു നിറഞ്ഞ സംതൃപ്തി നൽകുന്നു. ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റായി കിട്ടാൻ റവ സഹായിക്കും. 

Also Read: ഇഡ്ഡലി സോഫ്റ്റാകാൻ റവ മതി, മാവ് ഇങ്ങനെ അരച്ചെടുക്കൂ

Google Doodle Idli 2
Photo: Screen Grab

അവൽ ഇഡ്ഡലി

ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോൾ അൽപം അവൽ കൂടി ചേർത്തു നോക്കൂ. തൂവെള്ള നിറത്തിലുള്ള സോഫ്റ്റ് ഇഡ്ഡലി കിട്ടാൻ ഇതിലും നല്ലൊരു വിദ്യയില്ല. കൂടാതെ ദഹനാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. 

Also Read: ഈ 2 ചേരുവകളും മാവിലേയ്ക്ക് ചേർക്കൂ, ഇഡ്ഡലി പഞ്ഞിപോലെ കിട്ടും

ജോവർ ഇഡ്ഡലി

കലോറി കുറഞ്ഞ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എങ്കിൽ ഇനി ഇഡ്ഡലി അങ്ങനെ തയ്യാറാക്കിയാലോ? അതിന് അരിയും ഉഴുന്നും വേണമെന്നില്ല പകരം ജോവർ അരി ഉപയോഗിക്കാം. ഇത് ഗ്ലൂറ്റൻ രഹിതവും നാരുകളാൽ സമ്പന്നവുമാണ്. പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ജോവർ അരിക്ക് ഉയർന്ന ഊർജ്ജം നൽകാനും പ്രതിരോധശേഷി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.

Also Read: ഇഡ്ഡലി ഗ്ലൂട്ടൻ രഹിതമാക്കാം, ഇഡ്ഡലി മാവ് ഇങ്ങനെ തയ്യാറാക്കൂ

ഗോതമ്പ് നുറുക്ക് ഇഡ്ഡലി

കഞ്ഞിയും പായസവും തയ്യാറാക്കാൻ മാത്രമല്ല രാവിലത്തെ ഇഡ്ഡലിക്ക് മാവ് അരയ്ക്കാനും ഇനി നുറുക്ക് ഗോതമ്പ് ഉപയോഗിക്കാം. നുറുക്ക് ഗോതമ്പിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്. നാരുകൾ കൂടുതലായതിനാൽ അതിവേഗം വിശപ്പ് ശമിപ്പിക്കുകയും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. ഇത് ശരീരഭാര നിയന്ത്രണത്തിന് ഗുണകരമാണ്. പ്രമേഹ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയ്ക്കും നുറുക്ക് ഗോമ്പ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന നല്ലതാണ്. കഞ്ഞി, ഉപ്പുമാവ്, പാലപ്പം, ദോശ തുടങ്ങി പല വിഭവങ്ങളും ഇതുപയോഗിച്ച് ഉണ്ടാക്കാം.

Also Read: അരിയും ഉഴുന്നും വേണ്ട, ഇനി ഇഡ്ഡലി 5 മിനിറ്റിൽ തയ്യാറാക്കാം മാവ് അരച്ചെടുക്കാതെ

മഴവിൽ അഴകുള്ള ഇഡ്ഡലി

ഇഡ്ഡലി കഴിക്കാൻ മടികാണിക്കുന്ന കുട്ടിക്കുറുമ്പൻമാരെ വീഴ്ത്താനുള്ള ചില പൊടിക്കൈകളുണ്ട്. ബീറ്റ്റൂട്ട്, കാരറ്റ്, ചീര എന്നിവ അരച്ചെടുത്ത് മാവിലേയ്ക്കു ചേർത്താൽ മഴവിൽ നിറങ്ങളിൽ ഇഡ്ഡലി വേവിച്ചെടുക്കാം. 

Also Read: മഴവിൽ അഴകുള്ള സോഫ്റ്റ് ഇഡ്ഡലി വേണോ? ഇതാ ഒരു സിംപിൾ റെസിപ്പി

Google Doodle Idli 3
Photo: Screen Grab

റാഗി ഇഡ്ഡലി

കാൽസ്യം, പൊട്ടാസ്യം ഇരുമ്പ്, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് ​എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ മാത്രമല് എല്ലുകൾക്ക് കരുത്തേകാനും റാഗിയിലെ പോഷകങ്ങൾ സഹായിക്കും. അരിയും ഉഴുന്നും ഇല്ലാതെ തന്നെ റാഗി കുതിർത്തെടുത്ത് അരച്ച മാവ് ഉപയോഗിച്ച് ഇഡ്ഡലി തയ്യാറാക്കി നോക്കൂ.

Also Read: ഇഡ്ഡലി പോഷകസമ്പന്നമാക്കാം, ഉഴുന്നിനും പച്ചരിക്കും ഒപ്പം ഇതു ചേർക്കൂ

ചേരുവകളിൽ മാറ്റം വരുത്തി ഇഡ്ഡലി തന്നെ കൂടുതൽ രുചികരമായി തയ്യാറാക്കാൻ സാധിക്കും. 

Read More: പൂപോലെ സോഫ്റ്റ് ഇഡ്ഡലി വേണോ, ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

Google Doodle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: