/indian-express-malayalam/media/media_files/2025/09/25/soft-idli-recipe-fi-2025-09-25-10-21-23.jpg)
ഇഡ്ഡലി | ചിത്രം: ഫ്രീപിക്
ഇഡ്ഡലി ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ? കാഞ്ചീപുരം ഇഡ്ഡലി, മധുര ഇഡ്ഡലി, തട്ട് ഇഡ്ഡലി, ഉലുവ ഇഡ്ഡലി, റവ ഇഡ്ഡലി, പൊടി ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, മിനി ഇഡ്ഡലി തുടങ്ങി വ്യത്യസ്തമായ ഇഡ്ഡലികളുണ്ട്. പുറത്തു പോകുമ്പോൾ രുചികരവും ഹെൽത്തിയുമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആഗ്രഹിക്കുന്നവർ സാധാരണയായി ഒരു റസ്റ്റോറന്റിൽ പോകുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഇഡ്ഡലിയാണ്. അധികം ചിലവില്ലാത്തതും നമ്മുടെ ബജറ്റിനുള്ളിൽ ഒതുങ്ങുന്നതുമായ ഒരു വിഭവമുണ്ടെങ്കിൽ അത് ഇഡ്ഡലി തന്നെയാണ്.
Also Read:അരിപ്പൊടി നനയ്ക്കുന്നതിനു മുമ്പ് ഇതു കൂടി ചേർക്കൂ, പുട്ട് പഞ്ഞി പോലാകും
ഒരു തവണ മാവ് അരച്ചു വച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കാം എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം. എന്നാൽ തയ്യാറാക്കുന്ന ഇഡ്ഡലി കല്ലു പോലെയിരുന്നാൽ എങ്ങനെ കഴിക്കും. പഞ്ഞിപോലെ സോഫ്റ്റും തൂവെള്ള നിറവുമുള്ള ഇഡ്ഡലി കിട്ടാൻ സ്ഥിരമായി മാവ് അരയ്ക്കുന്ന രീതി ഒരുതവണ മാറ്റി പിടിക്കാം. പകരം ഇങ്ങനെ ചെയ്തു നോക്കൂ.
ചേരുവകൾ
- ഉഴുന്ന്- 1 കപ്പ്
- അവൽ- 1 കപ്പ്
- ഉലുവ- 1/4 ടീസ്പൂൺ
- പച്ചരി- 2 കപ്പ്
Also Read: കരുത്തുറ്റ തലമുടിക്കും ശരീരത്തിനും ഇങ്ങനൊരു ബ്രേക്ക്ഫാസ്റ്റ് ട്രൈ ചെയ്യൂ
Also Read: തേങ്ങയും സവാളയും വേണ്ട, ദിവസവും കഴിക്കാൻ കൊതിക്കുന്നൊരു ചമ്മന്തി ഇങ്ങനെ തയ്യാറാക്കൂ
തയ്യാറാക്കുന്ന വിധം
- ഉഴുന്ന് പരിപ്പും അവലും നന്നായി കഴുകാം. ഇതിലേയ്ക്ക് ഉലുവ ചേർത്ത് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കാം. മറ്റൊരു പാത്രത്തിലേയ്ക്ക് പച്ചരി വച്ച് അതിൽ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കാം. 8 മണിക്കൂറെങ്കിലും ഇവ കുതിർക്കണം.
- ഉഴുന്നും അവലും നന്നായി അരച്ചെടുക്കാം. ശേഷം അരി അരയ്ക്കാം. ഇവ രണ്ടും ഒരുമിച്ചു ചേർക്കാം. ഇതിലേയ്ക്ക് ഉലുവ അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
- അരച്ചെടുത്ത മാവ് 8 മണിക്കൂറെങ്കിലും പുളിപ്പിക്കാൻ അടച്ചു സൂക്ഷിക്കാം.
- ശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് ഇഡ്ഡല തട്ട് വച്ച് അതിൽ എണ്ണ പുരട്ടാം. അരച്ചെടുത്ത മാവ് തട്ടിലേയ്ക്ക് ഒഴിച്ച് ആവിയിൽ വേവിക്കാം.
- വെന്ത ഇഡ്ഡലി തേങ്ങാ ചമ്മന്തിയോടോ സാമ്പാറോ കഴിച്ചു നോക്കാം.
Read More:5 മിനിറ്റ് മതി ഇത് തയ്യാറാക്കാൻ, ഇനി ചമ്മന്തിക്ക് തേങ്ങ ചിരകേണ്ട അരച്ചെടുക്കേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us