/indian-express-malayalam/media/media_files/2025/10/02/oats-idli-recipe-fi-2025-10-02-13-35-39.jpg)
ഓട്സ് ഇഡ്ഡലി
ഇഡ്ഡലിയും ദോശയും നമ്മുടെ സ്ഥിരം ബ്രേക്ക്ഫാസ്റ്റ് ലിസ്റ്റിൽ ഉണ്ടാകുമെല്ലോ? അവ ഒഴിവാക്കാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെ ചില വ്യത്യസ്തതൾ പരീക്ഷിച്ചാലോ? പ്രഭാത ഭക്ഷണം പോഷകങ്ങൾ നിറഞ്ഞതായിരിക്കണം. ഒരു ദിവസത്തേയ്ക്കു വേണ്ടുന്ന ഊർജ്ജം അതിൽ നിന്നും നേടാൻ സാധിക്കും.​ ഇനി അരിയും ഉഴുന്നും അരച്ചെടുത്ത് ഇഡ്ഡലി ഉണ്ടാക്കുന്നതിനു പകരം ഓട്സ് ചേർത്ത് ഒരു ഇൻസ്റ്റൻ്റ് ഇഡ്ഡലി ട്രൈ ചെയ്യാം. രോഹിണി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇനി കൈ ഉപയോഗിച്ച് കുഴയ്‌ക്കേണ്ട, പഞ്ഞി പോലെ സോഫ്റ്റായ ഗോതമ്പ് പുട്ടിൻ്റെ രഹസ്യം ഇതാണ്
ചേരുവകൾ
- ഓട്സ് -1 കപ്പ്
- റവ- 1/2 കപ്പ്
- തൈര്- 1/2കപ്പ്
- ബേക്കിങ് സോഡ- 1 നുള്ള്
- ഉപ്പ്- ആവശ്യത്തിന്
- കശുവണ്ടി- ആവശ്യമെങ്കിൽ
Also Read: മാവ് കുഴച്ച് കഷ്ടപ്പെടേണ്ട, ഇനി ഇടിയപ്പം രുചികരവും സോഫ്റ്റുമാക്കാൻ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ
Also Read: തേങ്ങാപ്പാലിൻ്റെ രുചിയിൽ പഞ്ഞി പോലുള്ള വട്ടയപ്പം കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ഒരു കപ്പ് ഓട്സ് ചേർത്തു വറുക്കാം.
- ഇത് നന്നായി പൊടിച്ചെടുക്കാം. അതേ പാനിലേയ്ക്ക് അര കപ്പ് റവ ചേർത്തു വറുക്കാം.
- ഓട്സ് പൊടിച്ചത് ഇതിനൊപ്പം ചേർത്ത് ഒരു മിനിറ്റ് വേവിച്ച് തീ അണയ്ക്കാം.
- തണുത്തതിനു ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, തൈര്, വെള്ളം എന്നിവ ചേർക്കാം.
- ഇൻസ്റ്റൻ്റ് ഇഡ്ഡലി ആയതിനാൽ ബേക്കിങ് സോഡ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
- ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി തയ്യാറാക്കിയ മാവ് ഒഴിച്ച് ആവിയിൽ വേവിക്കാം. ഇത് ചമ്മന്തി സാമ്പാർ എന്നിവയോടൊപ്പം കഴിക്കാം.
Read More: പച്ചരി വേണ്ട, രുചികരമായ ദോശ കിട്ടാൻ ഉഴുന്നിനൊപ്പം ഇവ കൂടി ചേർക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.