/indian-express-malayalam/media/media_files/2025/10/01/soft-idiyappam-recipe-fi-2025-10-01-11-33-11.jpg)
ഇടിയപ്പം
ദക്ഷിണേന്ത്യൻ പാചകരീതിയിൽ വളരെ പ്രചാരമുള്ളതും രുചികരവുമായ ഒരു ലഘുഭക്ഷണമാണ് ഇടിയപ്പവും മധുരമുള്ള തേങ്ങാപ്പാലും. തമിഴ്‌നാട്ടിലും കേരളത്തിലും ഇത് പ്രത്യേകിച്ചും ജനപ്രിയമാണ്, അവിടെ ഇത് പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ കഴിക്കാറുണ്ട്. സാധാരണയായി, ഇടിയപ്പം പിഴിഞ്ഞെടുക്കാൻ പ്രയാസമാണ്.
Also Read: മലബാറിൻ്റെ രുചി പെരുമയിൽ നാടൻ നെയ്യട, തയ്യാറാക്കാൻ എളുപ്പമാണ്
എന്നിരുന്നാലും, ഈ ലളിതമായ റെസിപ്പി പിന്തുടർന്നാൽ, നിങ്ങളുടെ കൈകൾക്ക് വേദനയില്ലാതെയും വളരെ മൃദുവും ഒട്ടിപ്പിടിക്കാത്തതുമായി ഇടിയപ്പം ഉണ്ടാക്കാം. ഇടിയപ്പത്തിന്റെ മൃദുത്വവും തേങ്ങാപ്പാലിന്റെ മധുരവും കലരുമ്പോൾ അത് വീണ്ടും കഴിക്കാൻ ആരും കൊതിച്ചു പോകും.
Also Read: രുചികരമായ പഫ്സ് കഴിക്കാൻ ഇനി ബേക്കറി തേടി പോകേണ്ട, ഓവനില്ലാതെ അത് വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 കപ്പ്
- തേങ്ങ ചിരകിയത് - 1 കപ്പ്
- പഞ്ചസാര / ബ്രൗൺ ഷുഗർ - 3 ടേബിൾസ്പൂൺ
- നെയ്യ് - 1 ടേബിൾസ്പൂൺ
- ഏലയ്ക്ക - 2 (അല്ലെങ്കിൽ ഒരു നുള്ള് ഏലയ്ക്കാപ്പൊടി)
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
Also Read: അരിപ്പൊടിയിലേയ്ക്ക് ഇത് ചേർത്ത് മാവ് കുഴച്ചെടുക്കൂ, ഇനി പഞ്ഞിപോലുള്ള ഇടിയപ്പം കിട്ടും
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അരിപ്പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കാം. ഒരു ചെറിയ പാനിൽ വെള്ളമെടുത്ത് അതിൽ എള്ളെണ്ണ ചേർത്ത് തിളപ്പിക്കാം. ഈ വെള്ളം തണുക്കാൻ വയ്ക്കാം. ഈ വെള്ളം ചെറുചൂടോടെ പൊടിയിലേയ്ക്ക് അൽപാല്പമായി ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. മാവ് കട്ടിയായ ശേഷം ചെറിയ ഉരുളകളാക്കാം.
- ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു ചൂടാക്കാം. സേവനാഴിയിലേയ്ക്ക് ഉരുളകൾ വച്ച് അതിലേയ്ക്ക് മാവ് പിഴിഞ്ഞൊഴിക്കാം. നാല് മുതൽ അഞ്ച് മിനിറ്റ് വരെ ഇത് ആവിയിൽ വേവിക്കാം.
- കൊഴുപ്പുള്ള തേങ്ങാപ്പാലിലിയേക്ക് ഏലയ്ക്ക പൊടിച്ചു ചേർക്കാം.
- ആവിയിൽ വേവിച്ച ഇടിയപ്പത്തിനൊപ്പം തേങ്ങാപ്പാൽ കൂടി ചേർത്ത് കഴിച്ചു നോക്കൂ.
Read More: ഇനി കൈ ഉപയോഗിച്ച് കുഴയ്‌ക്കേണ്ട, പഞ്ഞി പോലെ സോഫ്റ്റായ ഗോതമ്പ് പുട്ടിൻ്റെ രഹസ്യം ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.