/indian-express-malayalam/media/media_files/2025/09/29/crispy-puffs-recipe-fi-2025-09-29-14-07-26.jpg)
മുട്ട പഫ്സ്
മുട്ട പഫ്സ് എക്കാലത്തെയും നൊസ്റ്റാൾജിക് പലഹാരമാണ്. ചിക്കനും, ബീഫും, വെജിറ്റബിളും ഇതിൻ്റെ വ്യത്യസ്ത കോമ്പിനേഷനുകൾ തന്നെയാണ്. ഇവയ്ക്കു പുറമെ ക്രിസ്പിയായിട്ടുള്ള ലെയറുകളും ഉള്ളിലേക്കെത്തുമ്പോൾ മസാലയിൽ വഴറ്റിയെടുത്ത സവാള കഷ്ണങ്ങളും വേവിച്ച മുട്ടയോ ഇറച്ചിയോ അലെങ്കിൽ പച്ചക്കറികളോ ആയിരിക്കും. ഇതെങ്ങനെ ഈ രൂപത്തിൽ തയ്യാറാക്കാൻ സാധിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഓവനില്ലാതെയും അത് പാകം ചെയ്യാൻ സാധിക്കുമോ?.
Also Read: എണ്ണ പാഴാകില്ല, ഇനി വട വറുത്തെടുക്കുമ്പോൾ ഇവ മറക്കരുത്
വിഷമിക്കേണ്ട, ഇനി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ ഓവനില്ലാതെ പഫ്സ് തയ്യാറാക്കാം. അൽപ്പം ഗോതമ്പ് പൊടിയും മുട്ട പുഴുങ്ങിയതും ഉണ്ടാകണം എന്നു മാത്രം.
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- വെണ്ണ- 150 ഗ്രാം
- സവാള- 1
- മുളകു പൊടി- 1 ടീസ്പൂൺ
- ഗരം മസാല- 1/4 സ്പൂൺ
- തക്കാളി- 1
- മുട്ട
Also Read: കട്ലറ്റ് ക്രിസ്പിയാകാൻ ഇത് ഒരു കപ്പ് ഉപയോഗിച്ച് മാവ് തയ്യാറാക്കാം
Also Read: എണ്ണ കുടിക്കാതെ ക്രിസ്പിയായി പൂരി വറുക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- 2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുക്കാം.
- ഉരുളകൾ ഘനം കുറച്ച് പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടുക. അതിനു മുകളിൽ ഗോതമ്പ് പൊടി വിതറുക. ശേഷം ഒരിക്കൽ കൂടി മടക്കാം.
- മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ കൂടി പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചോളൂ.
- ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം വീണ്ടും പരത്തി മടക്കിയെടുത്ത് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെയ്ക്കാം. ഇത് മൂന്ന് തവണ ആവർത്തിക്കാം.
- ശേഷം ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഇടത്തരം വലിപ്പമുള്ള ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം.
- അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് മുട്ട പുഴുങ്ങി വയ്ക്കാം.
- പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയിൽ നിന്ന് അൽപ്പവും വച്ച് മടക്കാം.
- അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം.​
ചൂടായ എണ്ണയിൽ പഫ്സ് വറുത്തെടുക്കാം.
Read More: അരിപ്പൊടിയിലേയ്ക്ക് ഇത് ചേർത്ത് മാവ് കുഴച്ചെടുക്കൂ, ഇനി പഞ്ഞിപോലുള്ള ഇടിയപ്പം കിട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.