/indian-express-malayalam/media/media_files/2025/09/29/soft-idiyappam-recipe-fi-2025-09-29-12-11-14.jpg)
ഇടിയപ്പം
സാധാരണയായി അരിപ്പൊടി മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇടിയപ്പത്തിന് ചിലപ്പോൾ വേണ്ടത്ര മൃദുത്വം ലഭിക്കാതെ പോകാറുണ്ടോ? എന്നാൽ, നമ്മുടെ അടുക്കളയിലെ വളരെ സാധാരണമായ ഒരു ചേരുവയായ അവൽ ചേർത്ത് ഇടിയപ്പം ഉണ്ടാക്കുകയാണെങ്കിൽ മൃദുലവും രുചികരവുമായ നൂൽപ്പുട്ട് ലഭിക്കും.തൂവെള്ള നിറത്തിലുള്ള ഈ ഇടിയപ്പം കറി ഇല്ലെങ്കിലും കഴിക്കാം. ബ്രേക്ക്ഫാസ്റ്റിനോ അത്താഴത്തിനോ ഇത് തിരഞ്ഞെടുക്കാം. ഹോം കുക്ക്ഡ് എന്ന് യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: മയമുള്ള അപ്പം ഉണ്ടാക്കാൻ ഇനി ബാക്കി വന്ന ചോറ് മതി
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- വെളുത്ത അവൽ- 1/4 കപ്പ്
- വെള്ളം- 1/5 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- 1 ടീസ്പൂൺ
Also Read: അരിയും ഉഴുന്നും ഇല്ലെങ്കിലും ഇനി പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം, പകരം ഇവ രണ്ടും ഉപയോഗിക്കാം
Also Read: എണ്ണ കുടിക്കാതെ ക്രിസ്പിയായി പൂരി വറുക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- അവൽ 5 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം വെള്ളം അരിച്ചു കളഞ്ഞ് അവൽ ഉടച്ചെടുക്കാം.
- ഒരു ബൗളിൽ വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് കുറച്ച് ഒരു ടീസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം.
- ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് അവൽ ഉടച്ചതും ചേർക്കാം.
- ചെറുചൂടുള്ള വെള്ളം ഇതിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. മാവിന് കട്ടി കൂടരുത് അതുപോലെ അയഞ്ഞു പോകുകയും അരുത്.
- തയ്യാറാക്കിയ മാവ് സേവനാഴിയിലെടുക്കാം. ഇത് ഇഡ്ഡലി തട്ടിലേയ്ക്ക് പിഴിഞ്ഞെടുക്കാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാം. ശേഷം ഇഡ്ഡലി തട്ട് അതിലേയ്ക്ക് എടുത്ത് വയ്ക്കാം. ഇത് ആവിയിൽ വേവിച്ചെടുക്കാം.
- വേവിച്ച ഇടിയപ്പം തേങ്ങാപ്പാലിനൊപ്പം കഴിച്ചു നോക്കൂ.
Also Read: രുചികരം മാത്രമല്ല ആരോഗ്യത്തിനും കഴിക്കാം ഈ ഗ്രീൻ ചപ്പാത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.