/indian-express-malayalam/media/media_files/2025/09/27/dosa-recipe-fi-2025-09-27-10-42-23.jpg)
ദോശ | ചിത്രം: ഫ്രീപിക്
ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട വിഭവമായ ദോശ പരമ്പരാഗതമായി അരിയും ഉഴുന്നും ചേർത്ത മാവ് പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളാൽ അരിയും ഉഴുന്നും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി, ഈ ചേരുവകൾ ഇല്ലാതെയും വളരെ മൃദലവും സ്വാദിഷ്ടവുമായ ദോശ ഉണ്ടാക്കാൻ സാധിക്കും. ഈ പാചകക്കുറിപ്പ് സാധാരണ ചേരുവകളില്ലാതെയും മികച്ച ദോശ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും.
Also Read: രാവിലെ എന്തെളുപ്പം, വെറും 5 മിനിറ്റിൽ മൊരിഞ്ഞ ദോശ റെഡി
ചേരുവകൾ
- റവ- 1 കപ്പ്
- സാബുദാന (ചവ്വരി)- 1/2 കപ്പ്
- ചിരകിയ തേങ്ങ- 1/4 കപ്പ്
- ഉലുവ- 1 /2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
എണ്ണ അല്ലെങ്കിൽ നെയ്യ്- ആവശ്യത്തിന്
Also Read: ഒരു കപ്പ് റവ ഉണ്ടോ? എങ്കിൽ ഇനി ദോശ മാവ് തയ്യാറാക്കാൻ അരിയും ഉഴുന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- അര കപ്പ് ചവ്വരി ഒരു രാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം. ഒപ്പം ഉലുവയും പ്രത്യേകം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
- കുതിർത്തെടുത്ത ചവ്വരി, ഉലുവ എന്നിവയിലേയ്ക്ക് റവയും, കാൽ കപ്പ് ചിരകിയ തേങ്ങയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം.
- ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിക്കാം. ശേഷം ഇത് രണ്ടോ മൂന്നോ മണിക്കൂർ അടച്ചു മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിക്കാം. മുകളിൽ കുറച്ച് നെയ്യ് ഒഴിക്കാം. ഇരുവശങ്ങളും വെന്തതിനു ശേഷം ചൂടോടെ തന്നെ പ്ലേറ്റിലേയ്ക്കു മാറ്റാം.
- ചൂട് സാമ്പാർ അല്ലെങ്കിൽ തേങ്ങ ചമ്മന്തിയോടൊപ്പം ഇത് കഴിച്ചു നോക്കൂ.
Also Read: മാവ് അമിതമായി പുളിച്ചു പോകില്ല ഇങ്ങനെ ചെയ്തു വച്ചാൽ
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ചവ്വരി വെള്ളത്തിൽ കുതിർത്തതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
- മാവ് അധികം കട്ടിയാകാതിരിക്കാൻ ആവശ്യത്തിന് വെള്ളം ഒഴിക്കാം.
- പാൻ ചൂടായതിനു ശേഷം മാത്രമേ മാവ് ഒഴിക്കാവൂ.
Read More: മയമുള്ള അപ്പം ഉണ്ടാക്കാൻ ഇനി ബാക്കി വന്ന ചോറ് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.