/indian-express-malayalam/media/media_files/kf1hOIOaU1tbipyOFZLM.jpeg)
അവൽ സ്നാക്ക്
മലയാളികൾ ചായക്കൊപ്പം കഴിക്കാൻ അവൽ വിളയിച്ചു വെയ്ക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തരം അവൽ പലഹാരങ്ങൾ മഹാരാഷ്ട്രയിലെ ഒരു പ്രധാന ഭക്ഷണമാണ്. പ്രഭാത ഭക്ഷണം പോലും അവൽ ഉപയോഗിച്ചു തയ്യാറാക്കുന്ന രീതി അത്തരത്തിൽ ഇന്ത്യയിലെ പല പ്രദേശങ്ങളിലും കണ്ടു വരാറുണ്ട്. അത്തരം റെസിപ്പികൾ പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. വഴിയോരങ്ങളിലും മറ്റും വിൽപ്പന ചെയ്തു കാണാറുള്ള ഭേൽ പൂരി ഒരു തവണയെങ്കിലും രുചിച്ചു നോക്കാത്തവർ ചുരുക്കമേ കാണൂ. അവൽ ഉണ്ടെങ്കിൽ അതേ രുചിയിൽ അടിപൊളി വിഭവം വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ. സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്കായി ഒരു സ്പെഷ്യൽ സ്നാക്കായും ഉപയോഗിക്കാം.
ടാസ്സ ജോയ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മഹാരാഷ്ട്ര സ്റ്റൈലിലുള്ള അവൽ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- അവൽ
- ഉപ്പ്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ശർക്കര
- നെയ്യ്
- നിലക്കടല
- കടുക്
- പച്ചമുളക്
- സവാള
- ഉരുളക്കിഴങ്ങ്
- മല്ലിയില
- നാരങ്ങ
തയ്യാറാക്കുന്ന വിധം
- ഒന്നര കപ്പ് അവലിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ഒരു നുള്ള് ശർക്കര എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി കാൽ കപ്പ് നിലക്കടല ചേർത്ത് വറുത്ത് മാറ്റുക.
- അതേ പാനിലേയ്ക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
- അൽപ്പം കറിവേപ്പില, രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി അരിഞ്ഞത്, സവാള ചെറുതായി അരിഞ്ഞത് അര കപ്പ്, ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കിത് അരകപ്പ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
- ഇതിലേയ്ക്ക് വറുത്തു വെച്ച നിലക്കടലയും, അൽപ്പം മല്ലിയിലയും, നാരങ്ങ നീരും ചേർത്തിളക്കുക. സവാള ചെറിയ കഷ്ണങ്ങളാക്കിയത് മുകളിലായി ചേർത്ത് ഇഷ്ടാനുസരണം വിളമ്പാം.
Read More
- തന്തൂരി വിഭവങ്ങൾ പലതരം ഉണ്ട്, എന്നാൽ ഈ ചെമ്മീൻ വെറൈറ്റിയെ വെല്ലാൻ മറ്റൊന്നില്ല
- മുട്ടയും പഴവും കൊണ്ടൊരു സിംപിൾ അട
- നാരങ്ങയും ഈന്തപ്പഴും ചേർത്ത് അച്ചാർ തയ്യാറാക്കിക്കോളൂ, കയ്പ് ലേശം പോലും തോന്നില്ല
- എരിവും പുളിയും മധുരവും ചേർന്നൊരു ഈന്തപ്പഴം അച്ചാർ
- വെണ്ടയ്ക്ക കറി ഇങ്ങനെയും തയ്യാറാക്കാം, അൽപ്പം തേങ്ങാപ്പാൽ മതി
- വെണ്ടയ്ക്ക പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? നാടൻ റെസിപ്പി ഇതാ
- മാമ്പഴക്കാലം കഴിയുന്നതിനു മുൻമ്പ് തയ്യാറാക്കിക്കോളൂ ഈ പായസം
- ക്രീമി അഫ്ഗാനി ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ
- ചൂട് ചോറിനൊപ്പം ചിക്കൻ തോരനും , ഇതാണ് റെസിപ്പി
- മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
- ബീഫ് കൊണ്ടൊരു വെറൈറ്റി വിഭവം
- ക്ഷീണം തോന്നുന്നുണ്ടോ? ഈ ബീറ്റ്റൂട്ട് ഷെയ്ക്ക് കുടിച്ചു നോക്കൂ
- ശതാവരി തണ്ട് കൊണ്ട് രുചിയൂറും മെഴുക്കുപുരട്ടി
- തേങ്ങാപ്പാലും കപ്പയും ചേർത്തൊരു നാടൻ വിഭവം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.