/indian-express-malayalam/media/media_files/2025/01/21/fgfnTWPwZoQ07adrUaFL.jpg)
ചിത്രം: എക്സ്
എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു പട്ടികതന്നെ ഒപ്പുവച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റത്. അമേരിക്കക്കാരല്ലാത്തവർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന തീരുമാനങ്ങളായിരുന്നു അവയിൽ പലതും. അമേരിക്കൻ പൗരത്വം ഇല്ലാത്ത മാതാപിതാക്കൾക്ക് രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഉത്തരവായിരുന്നു ഇതിൽ ഏറ്റവും പ്രധാനം.
ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഉത്തരവിൽ ട്രംപ് ഒപ്പുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരും പൗരാവകാശ അഭിഭാഷകരും ട്രംപിനെതിരെ പരാതി നൽകിയിരുന്നു.
എന്താണ് യുഎസിലെ ജന്മാവകാശ പൗരത്വം?
മാതാപിതാക്കളുടെ രാജ്യമോ ഇമിഗ്രേഷൻ നിലയോ പരിഗണിക്കാതെ യുഎസിൽ ജനക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമമാണ് ജന്മാവകാശ പൗരത്വം. പൂർവ്വികരെ അടിസ്ഥാനമാക്കിയും ജന്മസ്ഥലം അടിസ്ഥാനമാക്കിയും രണ്ടു തരം പൗരത്വമാണ് ജനനവുമായി ബന്ധപ്പെട്ട് യുഎസിലുള്ളത്.
യു.എസ് ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരമാണ് ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്നത്. യുഎസിൽ ജനിച്ചവരോ നാച്വറലൈസ്ഡ് ചെയ്യപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും അവർ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണെന്ന്, യു.എസ് ഭരണഘടന വ്യക്തമാക്കുന്നു. 1868-ലെ ആഭ്യന്തരയുദ്ധത്തിനു ശേഷം കൊണ്ടുന്ന 14-ാം ഭേദഗതിയിലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്ത് അടിമകളാക്കപ്പെട്ട ആളുകളുടെ അമേരിക്കയിൽ ജനിച്ച കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഭേതഗതി നിലിവിൽ വന്നത്.
അതേസമയം, അമേരിക്കയിൽ ജനിച്ച് ജന്മാവകാശം നേടിയ വിദേശ പൗരന്മാരുടെ കുട്ടികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവാണ് 2023ൽ രേഖപ്പെടുത്തിയത്. പ്യൂ റിസർച്ച് സെൻ്റർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, യുഎസിൽ ജനിച്ച വിദേശ പൗരന്മാരുടെ കുട്ടികളുടെ എണ്ണം 2023ൽ 47.8 ദശലക്ഷത്തിലെത്തി. മുൻ വർഷത്തേക്കാൾ 1.6 ദശലക്ഷത്തിൻ്റെ വർദ്ധനവാണ് ഉണ്ടായത്. 2000ന് ശേഷം 20 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വാർഷിക വർദ്ധനവായിരുന്നു ഇത്.
2022ലെ കണക്ക് അനുസരിച്ച്, മുൻവർഷം രാജ്യത്ത് ജനിച്ച 145,000 കുട്ടികൾ, താത്കാലിക തൊഴിൽ വിസയിലോ ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നതോ ആയ ഇന്ത്യൻ പൗരന്മാരുടെ മക്കളായിരുന്നു. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ നീക്കം യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ഗുരുതരമായി ബാധിച്ചേക്കാം. എന്നിരുന്നാലും, ട്രംപിന്റെ നീക്കം എത്രത്തോളം നടപ്പാകുമെന്നത് കണ്ടറിയണം. നിയമപരമായ നിരവധി തടസ്സങ്ങൾ ഇതിലുണ്ടെന്നാണ് വിവരം.
Read More
- വീണ്ടും ട്രംപ് യുഗം; ഇന്ത്യയുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്തെല്ലാം
- കാലാവസ്ഥാ പ്രവചനങ്ങളിൽ പുതിയ കരുത്ത്; എന്താണ് മിഷൻ മൗസം?
- മഹാകുംഭമേളയക്ക് പ്രയാഗ്രാജിൽ തുടക്കം; എന്താണ് ഐതിഹ്യം? അറിയേണ്ടതെല്ലാം
- സമ്പദ് വ്യവസ്ഥ: 2025ൽ ലോകം കാണാനിരിക്കുന്ന പത്ത് സാമ്പത്തിക ട്രെൻഡുകൾ
- അധികാരം ഒഴിഞ്ഞ് ജസ്റ്റിൻ ട്രൂഡോ; രാജിയിലേക്ക് നയിച്ച കാരണങ്ങൾ
- ചരിത്രം തിരുത്തുന്നു: പാഠപുസ്തകങ്ങൾ മാറ്റിയെഴുതുന്നു; ബംഗ്ലാദേശിൽ സംഭവിക്കുന്നത് എന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.